കാവും , കുളങ്ങളും , കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും
ഭൂതകാലത്തിന്റെ സാക്ഷ്യം ....
അമ്മയാം വിശ്വപ്രകൃതിയീ നമ്മൾക്കു
തന്ന സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്ക്കരിച്ചു നമ്മൾ
നന്മ മനസ്സിലില്ലാത്തോർ
മുത്തിനെപ്പോലും കരിക്കട്ടയായ്ക്കണ്ട
ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ-
നൊത്തൊരുമിച്ചവർ നമ്മൾ
ഇന്നില്ലിവിടെ ജലാശയം
കണ്ണുനീർ പൊയ്കകളെന്യേ
പച്ചപ്പരിഷ്ക്കാര തേൻകുഴമ്പുണ്ടു നാം
പുച്ഛിച്ചു മാതൃദുഗ്ദ്ധത്തെ