എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/വരും തലമുറയ്ക്കായ്

വരും തലമുറയ്ക്കായ്.......
മനുഷ്യാ നീ ഉണര‍ൂ.....

ഉറക്കം നടിക്കല്ലേ നീ ഉണർന്നു ചിന്തിക്ക‍ൂ നമ്മൾ ഇനിയെങ്കിലും സ്വപ്ന - ലോകത്തിനുമപ്പുറം മായാമയൂഖങ്ങൾക്കുമപ്പുറം കണ്ട‍ുവോ നീ നിന്റെ തോഴനെ ഭയമാകുന്ന കാന്തനെ കണ്ട‍ുവോ നീ നിൻ സ്വപ്നത്തിൽ മഹാ- മാരിയായ് പല പേരിലായ് സാർസ്, മെർസ്, നിപാ- ചിക്കൻഗുനിയ,പന്നിപ്പനി പക്ഷിപ്പനി എബോള സിക്ക, റ‍ൂബല്ല എന്നീ- ഓമനപ്പേരില‍ും ചിക്കൻ ഫോക്സ്,മുണ്ടിനീര് മീസിൽസ്, കൊറോണ എന്ന പേരിലും ഇനിയുമെത്ര- വിപത്ത‍ുകൾ വരുത്തീടല്ലെ ജഗദീശ്വരാ ഇന്നു ഞാൻ- അറിയുന്നു മഹിതത്തിൻ എത്രയോ കോടാനുകോടി ഭയമറിയാത്ത സാധുക്കൾ- തൻ അത്യാഗ്രഹങ്ങളാൽ പ്രകൃതിച‍ൂഷണങ്ങളാൽ പാരിസ്ഥിത ആഘാതത്താൽ നാമാവശേഷങ്ങളാക‍ുന്നു നിത്യവും. അവിടെ വാർത്തയില്ല(സെൽഫി) ഗ്ര‍ൂപ്പ‍ു ചർച്ചകൾ പോലുമില്ല ദ‍ുരത്തുപോലുമില്ല ശാസ്ത്ര- സാങ്കേതിക വിദ്യകൾ ചിന്തിക്കുക നാം നമ്മൾ- മാത്രമോ ഭ‍ൂമിക്കവകാശികൾ ശ‍ുദ്ധമായ വായുവും ശ‍ുദ്ധമായ ജലവുമിവിടെ നമുക്കവകാശമുള്ളപോൽ സർവ്വചരാചരാങ്ങൾക്കുമെന്ന് ഇപ്പോൾ തന്നെ ഓർക്കണം ഫാക്ടറി മാലിന്യങ്ങൾ നദിയിലൊഴുക്കിയും വീട്ടിലെ മാലിന്യങ്ങൾ നിരത്തിലെറിഞ്ഞും നേട്ടം നടിക്കുന്നു എൻ കൊച്ചു കേരളത്തിൽ പോലും ഈ വണ്ണമുള്ളോർക്ക് ശിക്ഷ നൽകീടണമെ.... കർശന നിയമമാക്കണമേ

വരും തലമുറയ്ക്കായെങ്കിലും...