എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല

22:51, 20 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29034a (സംവാദം | സംഭാവനകൾ)
എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല
പ്രമാണം:Sshs.jpg
വിലാസം
വഴിത്തല

685583
,
ഇടുക്കി ജില്ല
സ്ഥാപിതം16 - 5 - 1938
വിവരങ്ങൾ
ഫോൺ04862273300
ഇമെയിൽ29034sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു എം. മാത്യു
പ്രധാന അദ്ധ്യാപകൻജോർജ്ജ് ജെ. ചേറ്റൂർ
അവസാനം തിരുത്തിയത്
20-02-201929034a


പ്രോജക്ടുകൾ



സ്കൂൾ

ST.SEBASTIAN'S H.S.S VAZHITHALA
 
 

മലമേൽ ഉയർത്തപ്പെട്ട പട്ടണംപോലെ പീഠത്തീന്മേൽ വയ്ക്കപ്പെട്ട           
ദീപം പോലെ ആയിരങ്ങൾക്ക് അക്ഷര ദീപം            
കൊളുത്തിയ ഈ വിദ്യാക്ഷേത്രത്തിനു            
മുന്നിൽ നിന്ന് നമുക്കൊന്ന്            
പിൻ‌ തിരിഞ്ഞ്                
നോക്കാം.

രക്ഷാധികാരി

Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam
 

കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തികണ്ടത്തിൽ ആണ്.

മാനേജ്മെന്റ്

Secretary: .Rev.Dr.Stanislaus Kunnel Kothamangalam
 
Our Patron : .Rev.Dr.Stanislaus Kunnel
Manager:Rev.Fr.James Vararappillil
 
Our Patron : .Rev.Dr.Stanislaus Kunnel

കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേൽ സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജെയിംസ് വരാരപ്പിള്ളിയും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്.

പ്രധാന അധ്യാപകർ

 
പ്രൻസിപ്പാൾ: ശ്രീ. മാത്യു എം മാത്യു
 
ഹെഡ്‌മാസ്റ്റർ : ശ്രീ.ജോർജ്‌ ജെ ചേറ്റൂർ

നിലവിലുള്ള അധ്യാപകർ ‍

HIGHER SECONDARY SECTION
PRINCIPAL MATHEW M.MATHEW
ENGLISH SAJI JOHN,
SUMA VARGHESE
JUDITH GEORGE
MALAYALAM SR.SHALY JACOB
RENCY JOHNSON
PHYSICS SEENA JOHN,
SIMMY SEBASTIAN
HINDI ALPHONSA JOHN
BOTANY SOBHANA JOSE
ZOOLOGY SUJA GEORGE
CHEMISTRY ANI MATHEW
HYMA K PATANI
MATHS SONI AUGUSTINE
SHYLA GEORGE
COMPUTER SCIENCE LEEN JOHN
SIBY JOHN
ELECTRONICS AMAL JOHN
COMMERCE SIJO JOSE
JOSE M.J
HIGH SCHOOL SECTION
HEADMASTER GEORGE J CHETTOOR
MALAYALAM VIVISH V. ROLDANT ,
JOMI GEORGE
ENGLISH JEEMON AUGUSTINE
FR.JACOB A.J
SOCIAL SCIENCE SUNNICHAN ANTONY,
SALY JOSEPH
PHYSICAL SCIENCE KOCHURANI MATHEW,
SHAJI JOSEPH
BIOLOGY ANITHA ALEX
HINDI BETTY JOSE
MATHS BINCY M.D
JUBY MATHEWS
PHYSICAL EDUCATION BENNY JOHN
UP SECTION
HINDI ANICE JOSEPH
MATHS MOLLY T.C
MINI P.JOSE
SANSKRIT GIRIJA T.K
AMRUTHA R. NAIR
SCIENCE DEEPTHY GEORGE,
JESSY JOSEPH
SOCIAL SCIENCE PHILOMINA M.M,
JOY Z.ELAVANAL
ENGLISH ANCY JACOB
SEENA K.THOMAS

ചരിത്രം

ശാന്ത സുന്ദരമായ വഴിത്തല ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ.

1938 മെയ് 16- തിയതി സെന്റ്.സെബാസ്റ്റ്യ൯സ്.വെ൪ണാകുല൪ മിഡിൽ സ്കൂളിന് തുടക്കം കുറിച്ചു. 1953-ൽ ഹൈസ്കൂൾ ആരംഭിച്ചു. അരനൂറ്റാണ്ടിനുള്ളിൽ 7405 വിദ്യാ൪ത്ഥികള് ഈ ഹൈസ്കൂളിൽ നിന്ന് പഠനം പൂ൪ത്തിയാക്കി. 2000-2001 അദ്ധ്യായനവ൪ഷത്തിൽ ഹയ൪സെക്കണ്ടറി സ്കൂൾ ആരംഭിച്ചു.


ഇപ്പോൾ ഈ വിദ്യാലയത്തിൽ 1079വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 45 അധ്യാപകരും 10 അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു.


പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു
|

ഭൗതികസൗകര്യങ്ങൾ

3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. യു.പി ഹൈസ്കൂള് വിഭാഗങ്ങളിലായി 48 മുറികളുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയ൪സെക്കണ്ടറിക്കും വെവ്വേറെ കംന്പ്യൂട്ട൪ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ് ബാന്ര് ഇന്ര൪ നെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ 12 വരെയള്ള എല്ല ക്ലാസ്മുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ സന്വൂർണ്ണഹൈടെക്ക് വിദ്യാലയമായി.

ആൽബം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട്&ഗൈഡ്സ്

 
സ്കൗട്ട്&ഗൈഡ്സിന്റെ ഉൗർജ്ജ്വസ്വലമായ പ്രവർത്തനം ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.മോളി റ്റി.സി, ശ്രീ  .ജീമോൻ അഗസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.സ്കൂൾ പരിസരവും പച്ചക്കറിത്തോട്ടവും വൃത്തിയായി സൂക്ഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഗൈഡ്സ് വളരെയധികം ശ്രദ്ധ ചെലുത്തുന്നു.സ്വാതന്തൃദിനം,റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനാചരണളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.എല്ലാവർഷവും ഗൈഡ്സ് അംഗങ്ങൾ രാജ്യപുരസ്കാരത്തിനു അർഹരാവുകയും ചെയ്യുന്നു. 



വിദ്യാരംഗം‌ കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.



സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

സാമൂഹ്യനിർമ്മിതിക്കാവശ്യമായ ദിശാബോധവും സമൂഹത്തിലെ ഉത്തമപൗരന്മാരുമായി  വാർത്തെടുക്കുന്നതിനും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അറിവിന്റെ ലോകത്തേയ്കു കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനുമായി സാമൂഹ്യശാസ്ത്രക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഹിരോഷിമാദിനത്തോടനിബന്ധിച്ച് സെമിനാറുകളും റാലികളും നടത്തിവരുന്നു.ചരിത്രക്വിസുകളും സംഘടിപ്പിക്കുന്നു.എല്ലാവർഷവും ഉപജില്ലാ ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നു.



ജൂനിയർ റെഡ് ക്രോസ്

 

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുളള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാ​ണ് റെ‍ഡ്ക്രോസ്.ഈ സംഘടനയുടെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.സ്കൂൾ തുറക്കുന്ന വേളകളിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുുട്ടികളെ കണ്ടെത്തി അവർക്കു പഠനോപകരണങ്ങളും യൂണിഫോമുകളും സൗജന്യമായി വിതരണം ചെയ്യുന്നു.മഴക്കെടുതിമൂലം കഷ്ടതയനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്കുവേണ്ടി  വസ്ത്രങ്ങൾ ശേഖരിച്ചും" കുട്ടനാടിന് ഒരു സഹായ ഹസ്തം "എന്ന വാക്യത്തോടെ കുടിവെളളം സംഭരിച്ച് എത്തിച്ചു നൽകുകയും ചെയ്തു. 


ഐ.റ്റി ക്ലബ്ബ്


വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.30കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും  സ്റ്റോറിബോർഡ് തയ്യാറാക്കുകയും  ചെയ്തു. അതിനുശേഷം കുട്ടികളെ  inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു ..കുട്ടികൾ തയ്യാറാക്കിയ     ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമാണെന്ന് പരിശീലനം നൽകി. 


സയൻസ് ക്ലബ്ബ്

നിരീക്ഷണപാടവും അന്വേഷണതത്പരതയും ശാസ്ത്രാഭിരുചിയും കുട്ടികളിൽ വളർത്തുന്നതിനും വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.ലഹരിവിരുദ്ധദിനത്തിൽ സെമിനാറുകളും റാലികളും സംഘടിപ്പിക്കുന്നു.ശാസ്ത്രമേളകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 



സ്പോർ‌ട്സ് ക്ലബ്ബ്


കുുട്ടികളുടെ കായികശേഷി വികസിക്കുപ്പുിക്കുന്നതിനായി കായികാ‍‍ധ്യാപകൻ ശ്രീ.ബെന്നി ജോണിന്റെ  നേത്യത്വത്തിൽ സ്പോർട്സ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. സബ് ജില്ലയിലും റവന്യൂ ജില്ലാ കായികമേളയിലും വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്. നല്ലൊരു ഫുട്ബോൾ, ബാറ്റ്മിന്റൺ, ചെസ് ടീം സ്കൂളിൽ പരീശിലനം നേടിക്കൊണ്ടിരിക്കുന്നു.



ഗ്രന്ഥശാല


വായനയുടെ വിശാലമായ ലോകത്തേക്കു കുട്ടികളെ കൈപിടിച്ചു നടത്താൻ പര്യാപ്തമാണ് സ്കൂൾ ലൈബ്രറി.വിജ്ഞാനവും വിനോദവും പകരാൻ കഴിവുളളതായ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.പുസ്തകങ്ങൾ വായിക്കുന്നതിനായി റീഡിങ്ങ് റൂമുകൾ ഒരുക്കിയിരിക്കുന്നു.വായനാദിനത്തോടനുബന്ധിച്ച് പുസ്തക പൂക്കളമൊരുക്കിയും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും ലൈബ്രറി മനോഹരമാക്കുന്നു. ​ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പുകൾ തയ്യാറാക്കുന്ന കുട്ടികൾക്കു സമ്മാനവും നല്കി വരുന്നു. 



എനർജി ക്ലബ്ബ്


സയൻസ് അദ്ധ്യാപകരുടെ നേത്യത്വത്തിൽ എനർജി ക്ലബ്ബ്  സജീവമായി പ്രവർത്തിക്കുന്നു. സബ് ജില്ലയിലും റവന്യൂ ജില്ലാ മേളയിലും വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുക്കയും സമ്മാനാർഹരാവുകയും ചെയ്തിട്ടുണ്ട്.


മികവിലേയ്ക്കുളള ചുവടുകൾ

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദിമകവും ഭൗതികവുമാ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിവധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്.ഒാരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലെയ്ക്കുർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ.പഠനപ്രയാസം നേരിടുന്ന ഒാരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ് ശ്രദ്ധ,നവപ്രഭ,മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്- മികവിലേയ്ക്കുള്ള ചുവടുകൾ..........

ലിറ്റിൽകൈറ്റ്സ്

വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു.30കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും  സ്റ്റോറിബോർഡ് തയ്യാറാക്കുകയും  ചെയ്തു. അതിനുശേഷം കുട്ടികളെ  inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു ..കുട്ടികൾ തയ്യാറാക്കിയ     ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമാണെന്ന് പരിശീലനം നൽകി. 


നവപ്രഭ

സെക്കന്ററി തലത്തിൽ ഒമ്പതാം ക്ലാസ്സിൽ നിശ്ചിതശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന പ്രത്യേക പരിശീലനം നൽകി പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ RMSA കേരള 'നവപ്രഭ' എന്നൊരു  പുതിയ പദ്ധതി ആവിഷ്കരിക്കുന്നു.ഇൗ പദ്ധതി വളരെ വിജയകരമായ രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ  എച്ച് എസ് തലങ്ങളിൽ 9-ാം ക്ളസ്സിലെ കുട്ടികൾക്കായി ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.  


ശ്രദ്ധ

3,5,8 ക്ലാസ്സുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് 'ശ്രദ്ധ പദ്ധതി' ആസൂത്രണം ചെയ്തിട്ടുള്ളത്.'ശ്രദ്ധ' പദ്ധതി,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിൽ‌ എത്തിക്കാൻ സഹായകമാകുന്ന പഠനപിന്തുണ നൽകാനും ലക്ഷ്യമിടുന്നു.ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ  ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.  



മലയാളത്തിളക്കം

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ    പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്.  


മികവുത്സവം

കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ചടുലമാക്കുന്നതിനും അർത്ഥപൂർണമായ ഇടപെടലുകളിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞത്തിലൂടെ മുന്നോട്ട് വെച്ചത്.പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായ് തുടക്കം കുറിച്ച പ്രവർത്തനപദ്ധതികൾ സ്കൂളിൽ വളരെ വിജകരമായി നടപ്പിലാക്കയുണ്ടായി.സ്കൂൾ പ്രവർത്തനങ്ങളെ ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും കുട്ടികളെയും സമൂഹത്തെയും സ്കൂൾ പ്രവർത്തനങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനുമായി പൊതുസ്ഥലത്ത് മികവുത്സവം നടത്തുകയുണ്ടായി. ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ നിർവ്വഹിച്ചു.



ഹലോ ഇംഗ്ലീഷ്

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം സ്യഷ്ടിക്കുന്നതിനും ,കുട്ടികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സമൂഹത്തിനുമിടയിൽ നല്ല ബന്ധം വളർത്തിയെടുക്കുക,ഇംഗ്ലീഷ് നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായ് അധ്യാപകർക്കു അവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളിലൂടെ തുടക്കമിട്ട പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഉദ്ഘാടനം ഹെഡ്മിസ്ട്രസ്  നിർവ്വഹിച്ചു .


മുൻ സാരഥികൾ

എബ്രാഹം മാസ്റ്റര്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കായികതാരം ഷൈനി വിൽസൺ


പി . റ്റി . എ

സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു.






എൻഡോവ്മെന്റുകൾ

പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് വിവിധ തലങ്ങളിലുള്ള എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നു.കുട്ടികൾകളുടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾക്കു പ്രചോദനം നൽകുക എന്നതാണ് എൻഡോവ്മെന്റുകൾ ഏർപെടുത്തിയിരിക്കുന്നതിന്റെ മഹത്തായ ലക്ഷ്യം.സ്കൂൾ വാർഷികാഘോഷങ്ങളിലാണ് എൻഡോവ്മെന്റ് വിതരണം നടത്തി വരുന്നത്.കുട്ടികൾക്കുള്ള പ്രോത്സാഹനം കൂടിയാണ് എൻഡോവ്മെന്റുകൾ.




സ്കൂൾ അസംബ്ലി

എല്ലാ ദിവസവും 9.30 ന് പ്രാർതഥനയോടെ പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.9.45 മുതൽ 3.45 വരെയാണ് പഠനസമയം.ആഴ്ചയിൽ തിങ്കൾ,വ്യാഴം എന്നീ ദിവസങ്ങളിൽ അസംബ്ലി നടത്തുന്നു.വ്യാഴാഴ്ച അസംബ്ലി പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്നു.തുടർന്ന് ഇംഗ്ലീഷ് ന്യൂസും വായിക്കുന്നു.ഇതിലൂടെ ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കാൻ കഴിയുന്നു.കൂടാതെ എല്ലാ ദിവസവും ചിന്താ വിഷയങ്ങൾ അവതരിപ്പിക്കുന്നു.അസംബ്ലിയിൽ കുട്ടികളുടെ അച്ചടക്കം,‍ശുചിത്വം,സമയനിഷ്ഠത എന്നിവ കായികധ്യാപകന്റെ നേത്യത്വത്തിൽ നിരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.




ഐ.ഇ .ഡി .സി

ബ്ലോക്ക് റിസോഴ്സ് സെന്റർ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഐ.ഇ .ഡി .സി റിസോഴ്സ് സെന്റർ ഈ സ്കൂളിലും പ്രവർത്തിക്കുന്നു.ശ്രീമതി .മിനി ടീച്ചറിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഏറെ സഹായകമാണ് ഈ പരിശീലനം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും നിസ്വാർത്ഥമായ സേവനങ്ങളും ഈ പരിശീലനത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്നു.




ഉച്ചക്കഞ്ഞി

പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.രണ്ട് പാചക തൊഴിലാളികൾ സേവനമനുഷ്ഠിക്കുന്നു.




സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.




വഴികാട്ടി

{{#multimaps: 9.8851951, 76.6492919| width=800px | zoom=13 }} | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൊടുപുഴ നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി തൊടുപുഴ - പിറവം റോഡിൽ വഴിത്തല സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്തുനിന്ന് 12 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
  • രാമപുരത്തുനിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="9.90798" lon="76.778984" width="300" height="300" selector="no"> 9.8851951, 76.6492919, S.S.H.S.S. VAZHITHALA

|}