ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ


കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1915ൽ സ്കൂൾ സ്ഥാപിതമായി. 1961 ൽ ഹൈസ്കൂൾ ആയി ഉയ൪ത്തി. പിന്നീട് 1990 ൽ വൊക്കേഷണൽ ഹയ൪ സെക്ക൯ഡറി ആരംഭിച്ചു. 1998 -ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട, ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവ൪ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1915കളിൽ നി൪മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ്.

ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ
വിലാസം
പെരുവ

പെരുവ പി.ഒ,
,
686610
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04289 251215
ഇമെയിൽgbhsperuva@gmail.com
കോഡുകൾ
സ്കൂൾ കോഡ്45020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅശോകകുമാർ വി കെ.
പ്രധാന അദ്ധ്യാപകൻശ്രീമതി രമാദേവി.
അവസാനം തിരുത്തിയത്
30-01-201945020
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അസകാശമാണ്. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവർ ഉള്പ്പെടെയുള്ള എല്ലാ കുട്ടികൾക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ പദ്ധതികൾ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാൻ കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്.

ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങൾ നമ്മുടെ സ്ക്കൂളിൽ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തിൽ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാൻ നാം ബാധ്യസ്ഥരാണ്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും,വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു.

1 ശാസ്ത്ര ക്ളബ്ബ് വി ജി ഗീതമണി


2 ഊർജ്ജ സംരക്ഷണ ക്ളബ്ബ്

3 വിദ്യാരംഗം കലാ സാഹിത്യ വേദി

4 ഹരിത സേന

5 ഗണിത ശാസ്ത്ര ക്ളബ്ബ്

6 ഐ.ടി. ക്ളബ്ബ്

7 സോഷ്യൽ സയൻസ് ക്ളബ്ബ്

8 ഇംഗ്ലീഷ് ക്ളബ്ബ്

9.റഡ് ക്റോസ്

10. ആരോഗ്യ ക്ലബ്ബ്


മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1990 - 91 ശ്രീ. കെ രാമകൃഷ്ണ പിള്ള
1991 - 92 ശ്രീ.ഇ ചാക്കോ
1992 - 97 ശ്രീമതി. രമണി ടി ചാണ്ടി
1997 - 99 ശ്രീ. സോമശേഖര൯ നായ൪
1999 - 2004 ശ്രീ.പി കെ സൂരേന്ദ്ര൯
2004 - 05 ശ്രീമതി. ജോളീ എഠ ജെ
2005-2006 ശ്രീമതി. വത്സലകുമാരി .റ്റി.എ൯
6-2006-9-2006 ശ്രീ എഠ എഠ ബ൪ണാഡ്
2006 - 2007 ശ്രീമതി. രഞ്ജിതം ഐ ആ൪
2007 - 2011 ശ്രീമതി. ലീസമ്മ ജോസഫ്
2011 - 2017 ശ്രീമതി ഗീത.എഠ
2017 - 1-6-2018 ശ്രീമതി രമാദേവി

-

1-6-2018-18-09-2018 ശ്രീമതി സുധ പി പി

-

4-12-2018-

ശ്രീ ജോസ് പി ലൂയിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി