ചേലോറഗ്രാമത്തിലെ കുട്ടികൾ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളിൽ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയിൽ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരൻ നമ്പ്യാർ തയ്യാറായതിനാൽ ആണ് ചേലോറ ഗവൺമെൻറ് ഹൈസ്ക്കൂൾ രൂപികൃതമായത്.1966ൽ നാട്ടുകാർ നിർമ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യ ത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാർത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോൾ ഓലഷെഡ് നിർമ്മിച്ചാണ് നാട്ടുകാർ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.എന്നാൽ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വളരെ കുറവ് വരികയുണ്ടായി.എന്നാൽ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവർത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങൾ ,പുസ്തകങ്ങൾ ,ലാബ് സൗകര്യങ്ങൾ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. 2000 ത്തിൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്നാൽ ജില്ലാപഞ്ചായത്തിൻറെ ഇടപെടൽ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ൽ ഹയർസെക്കണ്ടറി കോപ്ല ക്സിൻറെ പണി ആരംഭിക്കുകയും 2010 ജനുവരി 16ന് ഹയർസെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണൻ കുട്ടികൾക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടർച്ചയായി കഴിഞ്ഞ നാലു വർഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂർ ജില്ലാ പഞ്ചയത്തിൻറെ മുകുളം പദ്ധതി പ്രവർത്തനവും അദ്ധ്യാപകരുടെയും രക്ഷാകർതൃസമിതിയുടെയും കൂട്ടായ പ്രവർത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യ മർഹിക്കുന്ന വസ്തുതയാണ്.

ഗവ എച്ച് എസ് എസ് ചേലോറ
പ്രമാണം:HGSSCKNR.JPG
വിലാസം
ചേലോറ


GHSS CHELORA,PO.VARAM,KANNUR DT
,
670594
,
കണ്ണൂർ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04972722200
ഇമെയിൽghsscheloraknr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഹയർ സെക്കന്ററി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉണ്ണികൃഷ്‌ണൻ കെ.ഒ
പ്രധാന അദ്ധ്യാപകൻഎൻ.എ ചന്ദ്രിക
അവസാനം തിരുത്തിയത്
08-08-201813054


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

"Higher Secondary Complex :GHSS CHELORA,PO.VARAM,KANNUR DT"

റിസൽട്ട്

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

  • HARITHA K V .ASWATHI K P, ATHIRA P K



== മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ==2018

  • AMAYA VINOD.SHANIYA K.ANJANA V.ATHIRA V.ANAGHA K

SSLC 2012

SSLC 2013

SSLC 2014

SSLC 2015

SSLC 2016

SSLC 2017

SSLC 2018

എസ്.എസ്.എൽ.സി വിജയശതമാനം

അധ്യയന വർഷം പരീക്ഷ എഴുതിയവർ വിജയ ശതമാനം ടോപ്പ്സ്കോറേസ്
1997 - 1998
1998 - 1999
1999 - 2000
2000 - 2001
2001 - 2002
2002 - 2003
2003 - 2004
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ
2005 - 2006 100% -
2006 - 2007 100% -
2007 - 2008 100% -
2008 - 2009 100% -
2009 - 2010 100% -
2010 - 2011 100% -
2011 - 2012 99.3% ASWATHI KP,HARITHA K V ,ATHIRA P K

2016-2017 ‌‌‌‌‌‌‌‌‌‌‌‌‌‌‌| |95%

സാരഥികൾ

Principal- K.O UNNIKRISHNAN
HeadMaster:S.mt. N.A CHANDRIKA
PTA President:Sri.SUNILKUMAR M

പ്രവേശനോത്സവം 2017

               ജൂൺ 1 ന് ഈ  അധ്യയനവർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെആചരിചു.സ്വാഗത ഗാനം, മധുരപലഹാര വിതരണം, ഫ്രത്യേക അസംബ്ലിയിൽ പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരികൽ തൂടർന്ന് ഉച്ചഭക്ഷണവും നൽകി.


പ്രവേശനോത്സവം 2018

ജ‌ൂൺ1------2018-19 അധ്യയനവർഷത്തെ പ്രവേശനോൽസവം സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ സ്‌ക്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ സ‌ുനിൽ ക‌ുമാർ അധ്യക്ഷതവഹിച്ചു. കണ്ണൂർ കോർപ്പറേഷൻ വാർഡ് മെമ്പർകുമാരി കെ.കമലാക്ഷി ചടങ്ങ് ഉദ്ഘാടനം ചെയ്യുതു പ്രധാന അധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ സ്വാഗതം പറഞ്ഞു.

             വാർഷികപരീക്ഷകളിലും നാഷണൽ മീൻസ്‌കംമെറിറ്റ് സ്ക്കോളർഷിപ്പിലും ഉന്നത വിജയം നേടിയവർക്ക് ശ്രീമതി വി കെ പ്രകാശിനി ഉപഹാരങ്ങൾ നൽകി.പ്രൻസിപ്പാൾ ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിപറഞ്ഞു. ക‌ുട്ടികൾക്ക് നോട്ട് ബുക്കും മഷി പേനയും നൽകി സ്വികരിച്ചു.

ചെരിച്ചുള്ള എഴുത്ത്


ജ‌ൂൺ4----ബഹ‌ു: പ‌ുരാവസ്‌തു, ത‌ുറമുഖ വകുപ്പ് മന്ത്രിയും കണ്ണൂർ നിയോജകമണ്ഡലം എംഎൽഎയുമായ ശ്രീ:രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപചെലവിൽ അനുവദിച്ച സ്‌ക്ക‌ൂൾ ബസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണീർകോർപ്പറേഷൻ മേയർ കുമാരി ഇ.പി ലതയുടെഅധ്യക്ഷതയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഒാഫ് ചെയ്തു.പ്രിൻസിപ്പാൾ ശ്രീ കെ.ഒ ഉണ്ണികൃഷ്‌ണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കുമാരി കെ കമലാക്ഷി, കൗൺസിലർ ശ്രീ എം പി ഭാസ്ക്കരൻ, സുധീന്ദ്രൻ മാസ്റ്റർ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കുമാർ നന്ദിപറഞ്ഞു.

ജ‌ൂൺ-5--- പരിസ്ഥിതിദിനം സ്ക്കൂൾ അസംബ്ലിയിൽ പി ടി എ പ്രസിഡന്റ് ശ്രീ സുനിൽ കുമാർ സ്ക്കൂൾ ലീഡർ അഭിജിത്തിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാന അധ്യാപിക, പ്രിൻസിപ്പാൾ സീഡ് കോർഡിനേറ്റർ എന്നിവർ പരിസ്ഥിതിബോധവൽക്കരണവും ദിനാചരണത്തിന് ആശംസകളും അർപ്പിച്ച് സംസാരിച്ചു.പിന്നീട് പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി കഥ ,കവിത, പ്രസംഗം ​എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിദിന റാലിയും വൃക്ഷത്തൈ വിതരണവും.


ജ‌ൂൺ 12--------- ബാലവേല വിരുദ്ധദിത്തോടനുബന്ധിച്ച് ബോധവൽക്കരണവും പോസ്റ്റർ രചനാമൽസരവും നടത്തി.വൈകുന്നേരം വിവിഘ ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സ‌ൂചിമുഖി മാസികയുടെ എഡിറ്ററുമായ ശ്രീ ടി പി പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.

ജ‌ൂൺ 19--------- വായനാദിനം സ്ക്കൂൾ അസ്സംബ്ലിയിൽ പ്രധാന അധ്യാപികയുടെ അദ്ധ്യക്ഷതയിൽ മലയാളം അധ്യാപിക ശ്രീമതി സ‌ുധ ടീച്ചർ ദിനാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ അനശ്വര ​എന്ന വിദ്യാർത്ഥിനി ചൊല്ലികൊടുത്തു. വായനയുടെ സംസ്ക്കാരം എന്ന പ്രബന്ധം കവിതാലാപനം, പി ​എൻ പണിക്കർ അനുസ്മരണ കുറിപ്പ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കൈയ്യെഴുത്തു മാസിക നിർമ്മാണത്തിന് നോട്ടീസ് നൽകി.

ജ‌ൂൺ20 --------സ്ക്കൂൾ ഹെൽത്ത് ക്ലബ്, കായികക്ലബ് എന്നിവയുടെ ഉദ്ഘാടനം സ്‌മാർട്ട് ക്ലാസ്സ്റൂമിൽ നടന്നു.ഡോ.മ‌ുനീർ മമ്മിക്കുട്ടിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അതിനുശേഷം ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും

ക്വിസ് മൽസരവും നടന്നു.

ജ‌ൂൺ 21--------അന്താരാ‍ഷ്ട്ര യോഗാദിനം അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം സ്ക്കൂളിലെ മുൻകായിക അധ്യാപിക പ്രഭാവതി ടീച്ചർ നിർവ്വഹിച്ച‌ു. യോഗാക്ലാസ്സ് നടന്നു. തിങ്കളാഴ്ച മുതൽ ഒരാഴ്ച യോഗപരിശീലനം നടത്തുക.

ജ‌ൂൺ 26--------അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം പോസ്റ്റർ രചനാമൽസരം, ബോധവൽക്കരണക്ലാസ്സ്, എന്നിവ സംഘടിപ്പിച്ചു.

ജ‌ൂലായ്3---------Little Kite ക‌ുട്ടികൾക്കുള്ള ഒരു ദിവസത്തെ പരിശീലനം .

ജ‌ൂലായ് 5-------- വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം ബഷീറിന്റെ ഒരു മനുഷ്യൻ എന്ന കഥയ്ക്ക് തയ്യാറാക്കിയ പഠനം ഗോപിക അസംബ്ലിയിൽ അവതരിപ്പിച്ചു. ഭ‌ൂമിയുടെ അവകാശികൾ എന്ന ലഘു നാടകം വൈക‌ുന്നേരം സ്‌ക്ക‌ൂൾ ഒാഡിറ്റോറിയത്തിൽ അവതരിപ്പിച്ചു. ലൈബ്രറി കൗൺസിലിന്റെ ഭാഗമായുള്ള ക്വിസ് മൽസരം ഉച്ചയ്ക്ക് നടന്ന‌ു ദിയ, ശലഭ, അദ്വൈത് എന്നിവർ തിരഞ്ഞെടുത്തു. ബഷീർ അനുസ്മരണ ദിനത്തിന്റെ ഭാഗമായുള്ള ക്വിസ് മൽസരം നടന്നു.


ജ‌ൂലായ് 11-------- ലോക ജനസംഖ്യാദിനം സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സും, കോളാഷ് നിർമ്മാണവും നടന്നു.


ജ‌ൂലായ് 21-------ചാന്ദ്രദിനം ചാന്ദ്രദിന ക്വിസ്, സി.ഡി പ്രദർശനം, പത്രിക നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്‌തു.

ജ‌ൂലായ് 23------- കലക്ട് അറ്റ് സ്ക്ക‌ൂൾ- പ്ലാസ്റ്റിക്ക് കലക്ഷൻ പദ്ധതി വിശദീകരണവും ഉദ്‌ഘാടനവും സ്‌ക്ക‌ൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക നിർവ്വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ പച്ചപ്പ് എന്ന പരിസ്ഥിതി മാസികയും പ്രകാശനം ചെയ്യ്ത‌ു.

ഭൗതികസൗകര്യങ്ങൾ

മൾട്ടി മീഡിയ ക്ലാസ്സ് റൂം
ലാബ്
ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • എലിപ്പനി ബോധവൽക്കരണ സന്ദേശ യാത്ര


  • ഓണാഘോഷം 2011

ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ ഓണാഘോഷം നവ്യാനുഭവമായി
ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ ഓണാഘോഷം ഗംഭീരമാക്കി. കുട്ടികളുടെ ചെണ്ടമേളം, അത്തപൂക്കള മത്സരം എന്നിവയുടെ അകമ്പടിയോടെ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പി.ടി.എ യുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ സി.എം. ശശീന്ദ്രൻ, ഹെഡ്മാസ്റ്റർ എം. കെ. ഗോപി, പി.ടി.എ. പ്രസിഡന്റ് കെ. പ്രദീപൻ എന്നിവർ കുട്ടികൾക്ക് ഓണസന്ദേശവും ഓണാശംസകളും നൽകി.

  • ഊർജ്ജ സംറക്ഷണ ക്ലബ്ബ്

കെ .എസ്.ഇ.ബി, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യതിൽ ഊർജ്ജ സംറക്ഷണ ക്ലബ്ബ് രൂപീകരിചു പ്രവർതിചു വരുന്നു.

ഒക്ടോബർ മാസത്തിലെ പ്രവർത്തനങ്ങൾ


                            ഒക്ടോബർ 2 ഗാന്ധിജയന്തി   പ്രത്യേക അസംബ്ലി  പരിപാടികൾ  സംഘടിപിച്ചു.തുടർന്ന്  കുുട്ടികളുടെ  ദേശഭക്തിഗാനം , പ്രസംഗ മത്സരം, ക്യിസ് മത്സരം  എന്നിവയും  നടത്തി


                                11/10/2017
                             കുുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയ എൻറെ മലയാളം  പദ്ധതി  ചേലോറ ജി.എച്ച്.എസ്.എസിലും 11/10/17ന്  കൃത്യം  10മണിക്ക് തന്നെ തുടങ്ങി പ്രഥമാധ്യാപികയുടെ ആമുഖഭാഷണത്തിനു ശേഷമാണ് ക്ലാസ് ആരംഭിച്ചത്
                       12/10/17
                      മലയാളത്തിളക്കം- പത്താം  ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി 12/10/17ന് ആരംഭിച്ചു. മലയാളം അധ്യാപികമാർ ക്ലാസുകൾ കൈകാര്യം ചെയ്യ്തു

സയൻസ് ക്ലബ്ബ്


സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 28/6/2017 ന് ശ്രീ.സ‌ുധാകർ കല്ല്യാസ് നിർ വഹിചു. കെ ഷീജ ടീച്ചറും സയൻസ് ക്ലബ്ബ് അംഗങ്ങളുംചില രസതന്ത്ര പരീക്ഷണങൾ കാണിചു.

ഐറ്റി ക്ലബ്ബ്'

  • ഹാർഡ് വെയർ പരിശീലനം

കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ വച്ച് നടന്ന ഹാർഡ് വെയർ പരിശീലനത്തിൽ റിഥിൻ എസ്.എസ്, വൈശാഖ്.പി.കെ, സംഗീർത്ത് ശ്രീധരൻ, അഖിൽ ജിത്ത് എന്നിവർ പങ്കെടുത്തു.

  • ANTS -അനിമേഷൻ സിനിമ നിർമാണം

ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 2011 സെപ്റ്റംബർ 5,6,7,17 തീയ്യതികളിലായി നടത്തിയ ants അനിമേഷൻ സിനിമാ നിർമ്മാണത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 5കുട്ടികൾ പങ്കെടുത്തു.റിഥിൻ എസ് സുമനൻ,ആദിത്യ ജെ രാജ്,സംഗീർത്ത് ശ്രീധരൻ,ഹസ്ന ഹാഷിം, ശ്രീഹർഷ് ഗിരീഷ്

  • ഐ.ടീ.മേള 2011 സ്ഖൂൾ തലം

CONDUCTED SCHOOL LEVEL IT COMPETITION IN THE FOLLOWING EVENTS

  • STUDENTS DIGITAL PAINTIONG
  • STUDENT MULTIMEDIA PRESENTATION
  • MALAYALAM TYPING
  • IT QUIZ

2017-18 അദ്ധ്യന വർഷം 8,9 ക്ലാസ്സിലെ ക‌ൂട്ടികളെ ഉൾപ്പെടുത്തി 20 അംഗങ്ങളൂള്ള ഹായ് സ്ക്കൂൾ ക‌ൂട്ടിക്കൂട്ടം പദ്ധതി രൂപീകരിച്ചു. ക‌ൂട്ടികൾക്ക് പരിശീലനം നൽകിവര‌ൂന്ന‌ു.

സൊഷ്യൽ സയൻസ് ക്ലബ്ബ്'

സൊഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനംശ്രീ.സുധാകർ കല്ല്യാസ് നിർവഹിച്ചു

ഹെൽത്ത് ക്ലബ്ബ്

25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേലോറ പി.എച്ച്.എസ്സി. ഹെൽത്ത് ഇൻസ്പെക്റ്റർ ശ്രീ.കെ.പി.സദാനന്ദൻ മഴക്കാല രോഗങളെകൂറിച്ച് ബോദവൽക്കരണ ക്ലാസ്സ് നടത്തി.

3.10.2017 ന് മീസിൽസ്, റൂബെല്ല പ്രതിരോധകുത്തിവെയ്പ് ചേലോറ പി.എച്ച്.സി യിലെ ആരോഗ്യവകൂപ്പ് ഉദ്യോഗസ്ഥരുടേയും അംഗൻവാടി-ആശാവർക്കരുടെയും നേത്യത്വത്തിൽ വിജയകരമായി നടത്തി.ഏകദേശം 90% കുുട്ടികളും വാക്സിനെടുത്തു

സ്കൂൾകലോൽസവം 2011

ഫോട്ടോ ഗാലറി


യാത്ര അയപ്പ്


വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_ചേലോറ&oldid=449431" എന്ന താളിൽനിന്ന് ശേഖരിച്ചത്