ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം

ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം
വിലാസം
പുതുപ്പണം

പുതുപ്പണം പി.ഒ,
വടകര
,
673 105
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ04962523460
ഇമെയിൽvadakara16009@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി.സി.സത്യനാഥൻ
അവസാനം തിരുത്തിയത്
14-10-2017Anandkumarck


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം. മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകൾ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ൽ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ ആദരവായി ജവഹർലാൽ നെഹ്റു മെമ്മോറിയൽ സെക്കൻററി സ്കൂൾ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക് 1 ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെ ലാബുകൾ സ്മാർട്ട് ക്ലാസ് റും എന്നിവ പ്രവർത്തിക്കുന്നു. വൈദ്യതീകരിച്ച ക്ലാസ് മുറികൾ, ക്ലാസ്റും ലൈബ്രറി , ആധുനികസൗകര്യത്തോടെയുള്ള ലൈബ്രറി, വിശാലമായ വായനമുറി, ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകൾ</font‍>

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഓല മാസിക
  2. സ്കൗട്ട് & ഗൈഡ്സ്.
  3. സ്റ്റുഡന്റ് പോലീസ് കാഡറ്റ്
  4. ജെ ആർ സി
  5. എൻ എസ് എസ്
  6. ബാന്റ് ട്രൂപ്പ്.
  7. ഫിലിം ക്ലബ്ബ്
  8. കാർഷിക ക്ലബ്ബ്
  9. ഹരിത വിദ്യാലയം
  10. ക്ലാസ് മാഗസിൻ.
  11. വിദ്യാരംഗം കലാസാഹിത്യവേദി.
  12. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  13. ഒാല ബ്ലോഗ്
  14. സ്കൂൾ വെബ് പേജ്

മാനേജ്മെന്റ്

കോഴിക്കോട് ജില്ലയിൽ വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വടകര മുൻസിപ്പൽ കൗൺസിലിന്റെ കീഴിലാണ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'

  പി.രാഘവൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ നായർ, സി.പി.ആൻറണി, ഗോവിന്ദൻകുട്ടിനായർ, നാരായണമേനോൻ, 
സരോജനി ദേവി, ചന്ദ്രശേഖരപ്പണിക്കർ, ഹർഷൻ,ഗംഗാധരൻ നായർ, സദാനന്ദദാസൻ നായർ,ലക്ഷ്മിക്കുട്ടി,
വസുമതി,സുകുമാരൻ,ടി.വി.ലീല, സി .വിലാസിനി, എം.കുഞ്ഞബ്ദുള്ള, ടി.കുഞ്ഞബ്ദുള്ള, അബ്ദുൾകരീം.
,ഭാരതീ ഭായ്, ടി.കുഞ്ഞബ്ദുള്ള, എം.കെ.കൃഷ്ണൻ,പി.സി.ഗോപിനാഥൻ,ടി.പി.ഷംസുദ്ദീൻ .കെ..,സരോജം, പി.ചന്ദ്രൻ, ടി.ഭരതൻ, ഗീത.ബി

'മുൻ പ്രിൻസിപ്പാൾ'

  സി.വിലാസിനി, ടി.കുഞ്ഞബ്ദുള്ള, അബ്ദുൾ കരീം,,വി.ഭാരതീഭായ്, എം.കെ.കൃഷ്ണൻ, രവീന്ദ്രൻ.പി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

please update

വഴികാട്ടി