എ യു പി എസ് ദ്വാരക
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . ഇവിടെ 625 ആണ്‍ കുട്ടികളും 512പെണ്‍കുട്ടികളും അടക്കം 1137 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.മാനന്തവാടി രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി (CEADOM) ന്റെ കീഴിലുള്ള ഒരു സ്ഥാപനം ആണ് ഇത്.
എ യു പി എസ് ദ്വാരക | |
---|---|
വിലാസം | |
ദ്വാരക | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | SHELLY JOSE |
ചരിത്രം
1953 ല്‍ നല്ലൂര്‍നാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ. സി.കെ നാരായണന്‍ നായരുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ വിദ്യാലയം 1968 ല്‍ തലശ്ശേരി രൂപതയ്ക്ക് വേണ്ടി റവ.ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ വിലയ്ക്ക് വാങ്ങി .പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ ഈ വിദ്യാലയം മാനന്തവാടി രൂപതാ കോര്‍പ്പറേറ്റില്‍ ലയിച്ചു. എല്‍.പി. വിഭാഗത്തില്‍ 12 ഡിവിഷനുകളിലായി 519 കുട്ടികളും, യു.പി വിഭാഗത്തില്‍ 14 ഡിവിഷനുകളിലായി 624 കുട്ടികളും ഉള്‍പ്പടെ ആകെ 1143 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റര്‍ അടക്കം 32 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഭൌതികവളര്‍ച്ച ഉള്‍പ്പടെയുള്ള എല്ലാ വികസനത്തിലും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നിര്‍ലോഭമായ സഹകരണം സ്മരണീയമാണ്
ഭൗതികസൗകര്യങ്ങള്‍
- എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കര്‍ സിസ്റ്റം
- ഗേള്‍ ഫ്രണ്ട്ലി ടോയിലറ്റ്
- വിശാലമായ ഗ്രൗണ്ട്
- ലൈബ്രറി&റീഡിംഗ് റൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എ. സി സരോജിനി
- കെ ജെ പൌലോസ്
- വി.പി ജോണ്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഹണി കുര്യാക്കോസ് (നെതര്‍ലന്റ് സില്‍ രിഹാജ ഹോസ്പിറ്റലില്‍ തീയേറ്റര്‍ അസിസ്റ്റന്റ്)
- സിന്ദു ജോസഫ് (C E O Coginicor Technologies)
- ഡോ. വിനോദ് കെ ജോസ് (Executive Director "The Caravan")
- കെ എം ജോര്‍ജ്ജ് കുരിശിങ്കല്‍ (Manager Federal Bank)
വിവിധ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍
വായനയുടെ ലോകം
ഗോത്രജ്യോതി
ജീവകാരുണ്യ കുടുക്ക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.759217, 76.007341 |zoom=13}}
സ്കൂള്‍ ബ്ലോഗ് -മൊബൈല്‍ ആപ്ലികേഷന്‍
- സ്കൂള്‍ ബ്ലോഗ് [[1]]