ഗവ എൽ പി എസ് മേവട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് മേവട | |
---|---|
വിലാസം | |
മേവട മേവട പി ഒ , മേവട പി.ഒ. , 686573 , 31305 ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04822 267172 |
ഇമെയിൽ | mevadagovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31305 (സമേതം) |
യുഡൈസ് കോഡ് | 32100800501 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31305 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊഴുവനാൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീ പ്രൈമറി ,1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജിനോ സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | പവിത്ര എസ്. |
അവസാനം തിരുത്തിയത് | |
20-08-2024 | Glps Mevada |
ഗവ.എൽ പി സ്കൂൾ മേവട
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ് ഗവ.എൽ പി സ്കൂൾ മേവട.കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1925 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ നിലവിലെ രേഖകൾ പ്രകാരം അയ്യായിരത്തോളം കുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠിച്ചിട്ടുണ്ട് .പ്രീ പ്രൈമറി ,എൽ പി വിഭാഗങ്ങളിലായി ജാതി,മത ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട നൂറോളം കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .പാഠ്യ,പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്താൻ സ്കൂളിലെ അധ്യാപകരും,രക്ഷിതാക്കളും,കുട്ടികളും,നാട്ടുകാരും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. 2011 ജൂൺ മുതൽ ഇവിടെ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .
ചരിത്രം
കൊല്ലവർഷം 1100ൽ (1925 ൽ ) ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ശ്രീ .അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം കൊല്ലവർഷം 1123ൽ (1948ൽ ) സർക്കാർ സ്കൂളായി അംഗീകാരം നേടി. 5 തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ട് നൂറാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് മേവട ഗവ.എൽ പി സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
അക്കാദമികമായി മികച്ച നിലവാരത്തിലുള്ള ഈ സ്കൂളിൽ 6 ക്ലാസ് മുറികൾ ,ഓഫീസ് മുറി, പാചകപ്പുര,കുട്ടികൾക്ക് ഊണ് മുറി ,വറ്റാത്ത കിണർ ,പച്ചക്കറിത്തോട്ടം ,പൂന്തോട്ടം,ശുചിമുറികൾ,
കളിസ്ഥലം,കളിയുപകരണങ്ങൾ, തൊട്ടടുത്ത് വായനശാല ,റോഡ് സൗകര്യം,കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ്പുകൾ,പ്രോജെക്ടറുകൾ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം, പ്രതിഭാകേന്ദ്രം,ലൈബ്രറി പുസ്തകങ്ങൾ,വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ,ഹാൻഡ് വാഷിംഗ് ഏരിയ etc.എന്നിവയൊക്കെയുണ്ട്.
40സെന്റ് സ്ഥലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്കൂളിന് 300 മീറ്റർ ചുറ്റളവിൽ വില്ലേജ് ഓഫീസ്,ഗ്രാമീൺ ബാങ്ക്,പ്രാഥമികാരോഗ്യ കേന്ദ്രം ,സഹകരണ ബാങ്ക് ,കച്ചവട സ്ഥാപനങ്ങൾ,ദേവാലയങ്ങൾ etc സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
- ഹരിത വിദ്യാലയം
- ജൈവ വൈവിധ്യ ഉദ്യാനം
- നൃത്ത പരിശീലനം
- ഔഷധത്തോട്ടം
- കൃഷിത്തോട്ടം
ചിത്രജാലകം
https://youtu.be/UmaB7JD5x8Q 2020-2021 എൽ.എസ്.എസ് വിജയികൾ
https://youtu.be/n-DQ7m_Q6QI?list=UUr4LB9Vzk7mZS3lDJgMhz2A 2021 June 1 പ്രവേശനോത്സവം
https://youtu.be/5sn5w_38pgI?list=UUr4LB9Vzk7mZS3lDJgMhz2A 2021 ജൂൺ 5 പരിസ്ഥിതി ദിനം
https://youtu.be/tDTdAE5LZLs?list=UUr4LB9Vzk7mZS3lDJgMhz2A വായനദിനം 2021
https://youtu.be/4QBLc0gE9tY?list=UUr4LB9Vzk7mZS3lDJgMhz2A DOCTORS DAY 2021
https://youtu.be/QPpoYcOZs78?list=UUr4LB9Vzk7mZS3lDJgMhz2A Independence day 2021
https://youtu.be/rTw0q6WVU_c Christmas celebration 2021
https://youtu.be/4tbw6EFljJg REPUBLIC DAY 2022
മുൻ പ്രഥമാധ്യാപകർ (1994 മുതൽ )
ക്രമ നമ്പർ | പേര് | സേവനകാലം |
---|---|---|
1 | ശ്രീ.കെ ഗോപിനാഥൻ നായർ | 1994-95 |
2 | ശ്രീ.എ പി സിറിയക് | 1995-96 |
3 | ശ്രീ.വി കെ കുരുവിള | 1996-97 |
4 | ശ്രീമതി പി എസ് തങ്കമ്മ | 1997-98 |
5 | ശ്രീമതി പി ആർ ശാന്തമ്മ | 1998-99 |
6 | ശ്രീമതി ബി രാധമ്മ | 1999-2001 |
7 | ശ്രീമതി എ എസ് മേരിക്കുട്ടി | 2001-2003 |
8 | ശ്രീമതി ടി എസ് ലീല | 2003-2004 |
9 | ശ്രീമതി എം ചിന്നമ്മ | 2004-2005 |
10 | ശ്രീ.എ ആർ ദിനേശൻ | 2005-2006 |
11 | ശ്രീ.എബ്രഹാം വർഗീസ് | 2006-2007 |
12 | ശ്രീ.വി സുകുമാരൻ | 2007-2008 |
13 | ശ്രീമതി കെ എ ജഗദമ്മ | 2008-2014 |
14 | ശ്രീമതി മഹേശ്വരി അമ്മാൾ എം കെ | 2014-2015 |
15 | ശ്രീ.ജോസുകുട്ടി തോമസ് | 2015-2017 |
16 | ശ്രീ.സജികുമാർ എസ് എ | 2017-2020 |
17 | ശ്രീമതി ലീന മാത്യു | 2021- |
ഈ സ്കൂളിൽ സേവനം ചെയ്ത അധ്യാപകർ (1994 മുതൽ )
ശ്രീമതി കെ എം കമലമ്മ,ശ്രീമതി കെ ദശാംഗിനി,ശ്രീമതി പി സി ശാന്ത,ശ്രീ.എ ആർ ദിനേശൻ,ശ്രീമതി ഓമന വി ദാമോദരൻ ,ശ്രീമതി എൽസമ്മ ജോസഫ്,ശ്രീമതി ജോളിയമ്മ തോമസ്,ശ്രീമതി സുമ ബി നായർ,ശ്രീ.ബിനു എസ്,ശ്രീമതി ആർ യമുനാദേവി,ശ്രീമതി ബി വിജയലക്ഷ്മി,ശ്രീ.കെ ശ്രീകുമാർ,ശ്രീമതി ഷെറിൻ ജോസഫ്,ശ്രീമതി ശീതൾ സുകുമാരൻ,ശ്രീമതി ഷീബ സെബാസ്റ്റ്യൻ ,ശ്രീമതി പാർവതി നായർ ,ശ്രീമതി ജൂലിറ്റ് മാത്യു,ശ്രീ.അനൂപ് മാത്യു ,ശ്രീമതി ഗായത്രി എസ്
നിലവിലുള്ള അധ്യാപകർ
ശ്രീമതി ലീന മാത്യു (ഹെഡ്മിസ്ട്രസ്),ശ്രീമതി ഷെറിൻ ജോസഫ്,ശ്രീമതി ജൂലിറ്റ് മാത്യു,ശ്രീമതി ഗായത്രി എസ്
അനധ്യാപകർ (പാർട്ട് ടൈം മീനിയൽ ) (1994 മുതൽ)
ശ്രീ.എം ജി നാരായണൻ ചെട്ടിയാർ ,ശ്രീമതി ശ്രീബിന ഇ പി
പ്രീ പ്രൈമറി
2011 ജൂൺ മുതൽ ഇവിടെ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. ശ്രീമതി സലോമി ജോസ് അധ്യാപികയായും,ശ്രീമതി ജി വിജയമ്മ ആയയായും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.
പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ
ശ്രീ.ഗോപാലകൃഷ്ണൻ ചെരുവിൽ ഐ എഫ് എസ് ,ഡോ.ശ്രീകുമാർ USA,ഡോ.വേണുഗോപാൽ UK ,ഡോ. ഗോപാലകൃഷ്ണൻ, ഡോ. രാജഗോപാൽ ,ഡോ.അഭിലാഷ് ,ഡോ.ശശികുമാർ നിരപ്പേൽ ,
ഡോ.വിജയകുമാർ-കാർഷിക സർവകലാശാല ,ഡോ.ദിവാകരൻ, ഡോ.ആന്റണി ജോസ് ,ശ്രീ. ജോയ് പറക്കുളങ്ങര -ചീഫ് ന്യൂസ് എഡിറ്റർ ദീപിക ,ശ്രീ.വി കെ കരുണാകരൻ ഭാഗവതർ -(ഓൾ ഇന്ത്യ റേഡിയോ ആർട്ടിസ്റ്റ് ,യേശുദാസിന്റെ സഹപാഠി),ശ്രീമതി കെ കെ സരോജിനിയമ്മ-മുൻ ഹയർ സെക്കന്ററി പ്രിൻസിപ്പൽ,കോട്ടയം എസ് എസ് എ പ്രോഗ്രാം ഓഫീസർ , ശ്രീ.രാധാകൃഷ്ണൻ കർത്ത-- നടൻ,സാമൂഹ്യ പ്രവർത്തകൻ, ശ്രീ.ശാർങ്ഗധരൻ -മുൻ ഡയറ്റ് സീനിയർ ലെക്ചർ , ശ്രീ.ഊരോത്ത് രാമചന്ദ്രൻ-മുൻ ലേബർ കമ്മീഷണർ,ശ്രീമതി എം മാനസി-എഴുത്തുകാരി,ഡോ.ഷെറിൻ -കാലടി സംസ്കൃത സർവകലാശാല പ്രൊഫസ്സർ,ശ്രീ. മേവട ഗോപി എഴുത്തുകാരൻ,സാമൂഹ്യപ്രവർത്തകൻ, ശ്രീ.മേവട ഗോപി -സാഹിത്യകാരൻ,ശ്രീ. മേവട കുമാരൻ പൂവേലിക്കുന്നേൽ, ശ്രീ.മോനിപ്പള്ളിൽ മാത്തച്ചൻ ,ശ്രീ.അലക്സ് പാറയിൽ -സാഹിത്യകാരൻ ,ശ്രീ.പി പി ഗോപി -നാടക രചയിതാവ് , ശ്രീ.ശശിധരൻ വടക്കേമഠം -സംസ്‌കൃത പണ്ഡിതൻ ,സാഹിത്യകാരൻ ,
ശ്രീ.ജി രാഘവൻ നായർ -നോവലിസ്റ്റ്,സാമൂഹ്യ പ്രവർത്തകൻ, ശ്രീ.കുമാരൻ വൈദ്യർ ,ശ്രീ.കണ്ടത്തിൽ സുകുമാരൻ നായർ-സാഹിത്യകാരൻ, ശ്രീ. ജോസ് മംഗലശ്ശേരി - എഴുത്തുകാരൻ,ശ്രീ.ബിജു കുഴിമുള്ളിൽ -ഗുസ്തി കോച്ച് ,നടൻ, ശ്രീ. പദ്മകുമാർ മേവട (കലാകാരൻ ), ശ്രീ. അനന്ദു സന്തോഷ് -സാമൂഹ്യപ്രവർത്തകൻ,, ശ്രീ.സന്തോഷ് മേവട - നടൻ
വഴികാട്ടി
ഗവ എൽ പി എസ് മേവട
പാലാ- മുത്തോലി-കൊടുങ്ങൂർ റോഡിൽ മുത്തോലിക്കും, കൊഴുവനാലിനുമിടയിലാണ് മേവട .മേവട സ്കൂളിലേക്ക് മേവട കവലയിൽ നിന്ന് 50 മീറ്റർ ദൂരം. മേവട -തോടനാൽ- കാഞ്ഞിരമറ്റം റോഡ് സൈഡിൽ മേവട സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:9.671563
,76.671496 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലാ- മുത്തോലി-കൊടുങ്ങൂർ റോഡിൽ മുത്തോലിക്കും,കൊഴുവനാലിനുമിടയിലാണ് മേവട
|