ജി.യു.പി.എസ് തലക്കാണി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് തലക്കാണി | |
---|---|
വിലാസം | |
തലക്കാണി ഗവ:യു പി സ്കൂൾ തലക്കാണി , കൊട്ടിയൂർ പി.ഒ. , 670674 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - നവംബർ - 1956 |
വിവരങ്ങൾ | |
ഫോൺ | 04902431100 |
ഇമെയിൽ | gupsthalakkani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14856 (സമേതം) |
യുഡൈസ് കോഡ് | 32020900602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ബി.ആർ.സി | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊട്ടിയൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
സ്കൂൾ വിഭാഗം | യു പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 391 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിറാജുദ്ധീൻ എം പി |
പി.ടി.എ. പ്രസിഡണ്ട് | ജിം മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ബാവലിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ തലക്കാണി.
ഹരിതമലകൾ മാനം മുട്ടുന്ന ഭൂപ്രദേശങ്ങൾ, വയനാടൻ വനസ്ഥലികളിലെ ഔഷധ ഗുണമേറിയ തെളിനീരുമായി ഒഴുകിയെത്തുന്ന ബാവലിപ്പുഴ, പൊന്നുവിളയിക്കുന്ന കൃഷിയിട സമൃദ്ധികൾ നിറഞ്ഞ താഴ്വാരങ്ങൾ ........
കൊട്ടിയൂരിന്റെ ഭൗതികദൃശ്യം ഒറ്റനോട്ടത്തിൽ നമുക്ക് അനുഭവപ്പെടുന്നതിങ്ങനെയാണ്. ഈ മണ്ണിൽ കാലൊന്നമർത്തിച്ചവിട്ടി അൽപനേരം നിൽക്കൂ....
കേൾക്കാം ഭൂതകാലത്തിന്റെ നിശ്വാസങ്ങളുടെയും തേങ്ങലുകളുടെയും, പ്രതീക്ഷകളുടെയും, സാന്ത്വനങ്ങളുടെയും നേർത്ത മന്ത്രണങ്ങൾ.....
അതെ, കുടിയേറ്റത്തിന്റെ ചരിത്ര ഗാഥയുടെ പ്രതിധ്വനികൾ തന്നെ. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കുട്ടികൾക്ക് ഇംഗ്ലീഷിൽ എന്ത് സംശയം ചോദിക്കാനും അതിന് ഉത്തരം കണ്ടെത്താനും അലക്സ സ്മാർട്ട്സ്പീക്കറിൻെറ സഹായത്തോടെ പ്രവർത്തിക്കുന്ന കുട്ടികൾ 'ആമി 'എന്ന് പേരിട്ടിരിക്കുന്ന സംസാരിക്കുന്ന പാവ.
- എല്ലാം മറന്ന് ചിരിക്കാൻ Laughing bell. വെള്ളം കടിക്കാൻ Drinking bell.
- ജൈവ പച്ചക്കറിത്തോട്ടം
- എയ്റോബിക്സ്
- Spoken English, IT എന്നിവയിൽ പ്രത്യേക പരിശീലനം .
- എല്ലാ ദിവസവും ന്യൂസ് പേപ്പർ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തര പരിപാടി -QueST (Questions for Thalakkani Students)
- ആഴ്ചയിൽ രണ്ട് ദിവസം ഗണിത ചോദ്യോത്തര പരിപാടി - A2 ( Anybody can Answer)
- ഡ്രം, ഗിറ്റാർ, സ്പോർട്സ്, യോഗ എന്നിവയിൽ പ്രത്യേകം പരിശീലനം.