എൽ.പി.സ്കൂൾ പിരളശ്ശേരി

22:03, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പിരളശേരിഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് സ്കൂൾ ആണ്.

എൽ.പി.സ്കൂൾ പിരളശ്ശേരി
വിലാസം
പിരളശ്ശേരി

പിരളശ്ശേരി
,
മുളക്കുഴ പി.ഒ.
,
689505
,
ആലപ്പുഴ ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഇമെയിൽlpspiralassery1889@gmail.com
കോഡുകൾ
സ്കൂൾ കോഡ്36343 (സമേതം)
യുഡൈസ് കോഡ്32110300405
വിക്കിഡാറ്റQ87479180
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ41
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ജേക്കബ്ബ് ഏബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യാ ആർ പിള്ള
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇത് പിരളശ്ശേരി എൽ പി സ്കൂൾ.പിരളശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നമ്മുടെ പൂർവികർ ദീർഘവീക്ഷണത്തോടെ ഒരു നൂറ്റാണ്ടിനു മുൻപ് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന്പള്ളിയുടെ അധീനതയിലുള്ളതാണ് ഈ സ്കൂൾ.

         പണ്ട് കാലത്തു പിരളശ്ശേരിഗ്രാമത്തിൽ ബ്രഹ്മണറാണ് താമസിച്ചിരുന്നത്.ക്ഷേത്രവും കാവുകളും കുളങ്ങളും നിറഞ്ഞിരുന്നു.അതിന്റെ അവ ശി ഷ്ടങ്ങൾ ഇപ്പോഴും കാണാം .എന്നാൽ കാലചക്രത്തിന്റെ തിരിവിൽ കുടിയേറ്റക്കാരായ കർഷകർ പുത്തൻ കാവിൽ നിന്നും ഇവിടെ വന്നു തമാസമുറപ്പിച്ചു .പിരളശ്ശേരിയിൽ പള്ളി വയ്ക്കുന്ന തിനു മുൻപ്1880 ൽ കിഴവര കുര്യൻ അവർകളോട് 5 സെന്റ് സ്ഥലം തീരാധരം വാങ്ങി നിലവിലുള്ള സ്കൂൾ കെട്ടിടത്തിന്റെ തെക്കു വശത്തു ഒരു പ്രാര്ഥനാലയം ഉണ്ടാക്കി .ഒരു സ്കൂൾ അനുവദിക്കുന്നതിന് ഗവണ്മെന്റിൽ അപേ ക്ഷി ക്കുകയും 1889ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു .ഇത് 'വേർണക്കുലേർ പ്രൈമറി സ്കൂൾ'എന്ന പേരിൽ അറിയപ്പെട്ടു.ഇതിനെ ഗുരു നാഥൻ കാവ് സ്കൂൾ എന്നും കുരുന്നങ്കാവ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു.
             
               പ്രധാമധ്യാപകനായി മുള ക്കുഴ പങ്കാവിൽ ആശാൻ(കോര്ത്തു ഇടിക്കുള),സഹാധ്യാപകനായി ബുധ നൂർ സ്വദേശി പാച്ചു പിള്ള സാർ എന്നിവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സ്കൂളിന് ഗ്രാന്റ് അനുവധിക്കാതിരുന്നതിനാൽ മാസം തോറും വീടുകൾ കയറി 6 രൂപ വീതം പിരിവെടുത്തു 2പേർക്കും ശ മ്പളം കൊടുത്തു.വര്ഷങ്ങള്ക്കു ശേഷം ബഹു.പി.ടി.ഇടിക്കുള എ. ഇ.ഓ ആയിരുന്ന കാലത്തു രണ്ടു ക്ലാസിനു. ഗ്രാന്റ് കിട്ടി.1932ൽ നിലവിലുള്ള സ്കൂളിനോട് ചേർന്ന പുറമ്പോക്ക് സ്ഥലം പള്ളിക്കൂടം വകയ്ക്കു കുരീക്കാട്ടു മണ്ണിൽ ശ്രീ.ചാക്കോ ഉമ്മൻ സ്വന്തം പേരിൽ പതിച്ചു സ്കൂൾ വെക്കുന്നതിനു സംഭാവന നൽകി. സ്കൂളും കളിസ്ഥലവും ഉൾപ്പെടെ 50 സെന്റ് സ്ഥലമുണ്ട്. മാനേജരുടെ ചുമതലയിൽ അധ്യാ പകരിൽ നിന്നും ഇടവകാംഗങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു് മേല്പറഞ്ഞ സ്ഥലത്തു 80 അടി നീളവും 30 അടി വീതിയും ഉള്ള ബാലവതായ ഒരു കെട്ടിടം പണിയിച്ചു ഓലമേഞ്ഞു. തുടർന്ന് സർക്കാരിന്റെ ഉത്തരവാനുസരിച്ചു നാലാം ക്ലാസ്സു വരെയുള്ള ഒരു പൂർണ പ്രൈമറി സ്കൂളായി ഇതിനെ ഉയർത്തി.1942ൽ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും 1954ൽ സെന്റ് ജോർജ് യൂത്ത് ലീഗിന്റെ ശ്രമഫലമായി സ്കൂളിന്റെ പൊളിഞ്ഞു കിടന്ന തറ സിമന്റു
വർക്കുകയും ചെയ്തു.   1959ൽ സ്കൂളിന്റെ വടക്കുഭാഗത്തെക്കു 40 അടി നീളത്തിൽ   വീണ്ടും ഒരു കെട്ടിടം പണിതു.
           കാല കാലങ്ങളിൽ സ്കൂളിന്റെ ഭൗതീക ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ചുറ്റുമതിൽ ,സ്റ്റോർ റൂം,അടുക്കള,മൂത്രപ്പുര,ഇവ പണി കഴിപ്പിച്ചു സ്കൂൾ മാനേജ്‌മന്റ് ഇതിനെ ഒരു മാതൃകാ വിദ്യാലയമാക്കി തീർത്തു.ഇപ്പോ ൾ സ്കൂൾ മാനേജർ ആയി റവ. ഫാ. ജോൺ പോൾ സേവനം അനുഷ്ഠിക്കുന്നു.
          പ്രഥമാധ്യാപിക ആയി ഒലെ പുറത്തു ശ്രീമതി.ഷെറിൻ എം ചാണ്ടിയും അധ്യാപകരായി വല്യ ത്തു ആയിരൂകുഴിയിൽ ശ്രീമതി.ഡെയ്സി മാത്യു എസ്‌,കൈപ്പള്ളിൽ ശ്രീമതിബീന കുര്യൻ,പുളി നിൽക്കുന്നതിൽ ശ്രീമതി.ചിഞ്ചു സാറ തോമസ് എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു
സ്കൂൾ മാനേജർ ആയി 2020-2022 വർഷങ്ങളിൽ റവറന്റ് ഫാദർ ബിനു തോമസ് സേവനം അനുഷ്ടിച്ചു വരുന്നു. പ്രഥമ അദ്ധ്യാപിക ആയശ്രീമതി ഷെറിൻ എം ചാണ്ടി 2020 മാർച്ച്‌ 31 നു സേവനത്തിൽ നിന്ന് വിരമിക്കുകയും വല്യത്തു ഐരൂക്കുഴിയിൽ ശ്രീമതി ഡെയ്സി മാത്യു ചാർജ് എടുക്കുകയും ചെയ്തു. കൊറോണ എന്ന മഹാമാരി കാരണം അധ്യയനം മുടങ്ങിയിരുന്ന 2021 വർഷത്തിൽ മാർച്ച്‌ 31 നു ശ്രീമതി ഡെയ്സി മാത്യു വിരമിക്കുകയും തൽ സ്ഥാനത്തേക്ക് കൈപ്പള്ളിൽ ശ്രീമതി ബീന കുര്യൻ ചാർജ് എടുക്കുകയും ചെയ്തു. പുളിനിൽക്കുന്നതിൽ ശ്രീമതി ചിഞ്ചു സാറ തോമസ്,സബീന മൻസിലിൽ ശ്രീമതി ബീന എം. എഫ്, പാമ്പാലിൽ ശ്രീമതി നിമ്മി ജോസ്  എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കിണർ
  • കമ്പ്യൂട്ടർ പഠന മുറി
  • ചുറ്റുമതിൽ
  • ലൈബ്രറി പുസ്തകം
  • സ്കൂൾ ഹൈടെക് ആക്കി. ലാപ്ടോപ്, പ്രൊജക്ടർ എന്നിവ കൈറ്റിൽ നിന്ന് ലഭിക്കുകയുണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

SL NO NAME YEAR
1 ഡെയ്സി മാത്യു. എസ് 1994 2021
2 ഷെറിൻ എം ചാണ്ടി 2014 2020
3 ശീമതി.ലിസി ചെറിയാൻ 2000 2014
4 ശ്രീമതി അമ്മിണിക്കുട്ടി
5 ശ്രീമതി ലില്ലിക്കുട്ടി ഉമ്മൻ
6 ശ്രീമതി കെ എ ഏലിയാമ്മ 1868 1884
7 ശ്രീമതി മേരിക്കുട്ടി നൈനാൻ
8 ശ്രീമതി കെ.എം.മാറിയാമ്മ
9 ശ്രീ കെ എ ഈപ്പ ൻ
10 ശ്രീ ഓ.പി.വര്ഗീസ് 1949 1960
11 ശ്രീ ടി കെ മത്തായി
12 ശ്രീ കോരുത് ഇടുക്കിള

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശീമതി.ലിസി ചെറിയാൻ
  2. ശ്രീമതി അമ്മിണിക്കുട്ടി
  3. ശ്രീമതി ലില്ലിക്കുട്ടി ഉമ്മൻ
  4. ശ്രീമതി കെ എ ഏലിയാമ്മ
  5. ശ്രീമതി മേരിക്കുട്ടി നൈനാൻ
  6. ശ്രീമതി കെ.എം.മാറിയാമ്മ
  7. ശ്രീ കെ എ ഈപ്പ ൻ
  8. ശ്രീ ഓ.പി.വര്ഗീസ്
  9. ശ്രീ ടി കെ മത്തായി
  10. ശ്രീ കോരുത് ഇടുക്കിള

നേട്ടങ്ങൾ

* സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഗണിത മാഗസിന് എ ഗ്രേഡ് സ്ഥിരമായി ലഭിച്ചിരുന്നു.

*എൽ. എസ്. എസ്  സ്കോളർഷിപ്  വിവിധ വർഷങ്ങളിലായി കുട്ടികൾ നേടുന്നുണ്ട് (2018-2019 ൽ 2 കുട്ടികൾ,2019-2020 ൽ 3 കുട്ടികൾ )2020-2021 ൽ lss പരീക്ഷയിൽ 5 കുട്ടികളും 2021-2022 ൽ 5 കുട്ടികളും സ്കോളർഷിപ്ന് അർഹരായി.

*ഇംഗ്ലീഷ് അസെംബ്ലി ( വെള്ളിയാഴ്ച ).

*മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ശ്രദ്ധ തുടങ്ങിയവയിലൂടെ അക്കാദമിക നേട്ടം.

* ബാലസഭ

* 2023-24 വർഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും കലോൽസവത്തിലും മികച്ച വിജയം നേടാൻ സാധിച്ചു.* സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഗണിത മാഗസിന് എ ഗ്രേഡ് സ്ഥിരമായി ലഭിച്ചിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പുത്തൻകാവിൽ കൊച്ചുതിരുമേനി
  2. ഡോ.പി,കെ.കോശി

വഴികാട്ടി

*പിരളശ്ശേരി  സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു.

  • ചെങ്ങന്നൂർ ഗവ.ഐടിഐ-പിരളശ്ശേരി


  • സ്കൂൾ സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=എൽ.പി.സ്കൂൾ_പിരളശ്ശേരി&oldid=2537222" എന്ന താളിൽനിന്ന് ശേഖരിച്ചത്