ഗവ.ജെ ബി എൽ പി എസ് പേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പേരൂർ എന്ന ഗ്രാമത്തിലെ പേരൂരിന്റെ വിളക്കായ സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ജുണിയർ ബെയിസിക് ലോവർ പ്രൈമറി സ്കൂൾ. ’
ഗവ.ജെ ബി എൽ പി എസ് പേരൂർ | |
---|---|
വിലാസം | |
പേരൂർ പേരൂർ പി ഒ, കോട്ടയം. പിൻ.686637 , 686637 | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 04812539377 |
ഇമെയിൽ | govt.jblps5@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31451 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിനിമോൾ ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ പേരൂർ ഗ്രാമത്തിന്റെ ദീപകം .കുരുന്നുകൾക്ക് അക്ഷരത്തിന്റെ വാതായനം തുറന്നു അറിവിന്റെ വെളിച്ചം പകരുന്ന പേരൂരിന്റെ വിളക്ക് 1913 -ലാണ് ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.നവതി കഴിഞ്ഞ പഴമനസുകളുടെ വാങ്മൊഴികളിൽനിന്നും തിരിച്ചറിയുന്നത് ആദ്യകാലങ്ങളിൽ ഈ സ്ഥാപനം ഒരു ഗ്രന്ഥശാലയായിരുന്നു എന്നാണ്.കാലക്രെമേണെ ഈ സ്ഥാപനം ഒരു കുടിപ്പള്ളിക്കൂടമായി വിദ്യാലയത്തിന്റെ ഭാവം കൈവരിച്ചു.തുടർന്ന് വായിക്കുക...
സ്കൂളിന്റെ സ്ഥാപക ചരിത്രത്തിൽ സ്ഥാനം പിടിച്ചവർ
ദാമോദരൻ ഇളയത് മൂലവള്ളി ഇല്ലം
പദ്മനാഭൻ വാഴപ്പള്ളിൽ
രാമൻ വൈലത്തുമാലിയിൽ
പരമേശ്വരൻ വാട്ടപ്പള്ളിൽ
ഗോവിന്ദൻ വാട്ടപ്പള്ളിൽ എടമറ്റത്തിൽ
കൃഷ്ണൻ ചൂനാട്ട് കൊടിപ്പറമ്പുവീട്ടിൽ
ചാണ്ടി വെള്ളാപ്പള്ളിൽ
കോര പുതുക്കരയിൽ
നീലകണ്ഠൻ മറ്റത്തിൽ
നാരായണൻ നായർ കാട്ടാകുളത്തു വീട്ടിൽ
നീലകണ്ഠപിള്ള ചെറുകണ്ടത്തിൽ വീട്ടിൽ
കുര്യൻ മഞ്ഞനാടിയിൽ
കടുത്ത മാത്തകത്തു
വിദ്യാലയം വർത്തമാനകാലത്തിൽ
വിദ്യാഭ്യാസമേഖലയിൽ പടർന്നുകയറിയ നൂതനാശയ ആവിഷ്കാര തരംഗങ്ങളിൽ അണയാതെ ഇന്നും ഉജ്ജ്വല പ്രഭയോടെ ശോഭിക്കുകയാണ് പേരൂരിന്റെ വിളക്കായ ഗവണ്മെന്റ് ജെ ബി ൽ പി സ്കൂൾ.കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്ന ഖ്യാതിയും ഈ സ്കൂളിനുണ്ട്. കാലഘട്ടത്തിനനുസൃതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നതിന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഐ.ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി ക്രമീകൃതമായ രീതിയിൽ കമ്പ്യൂട്ടർ പഠനവും നടത്തിവരുന്നു. കാർമോൽസുകരും അനുഭവ സമ്പത്തുമുള്ള അധ്യാപകരും ദൈനംദിന പ്രവർത്തനങ്ങളിൽ സാദാ ജാഗരൂകരായിരിക്കുന്ന പ്രഥമാധ്യാപികയും വിദ്യാലയത്തിന്റെ അഭിവൃദ്ധിക്കായി നിരന്തരം ശ്രദ്ധിക്കുന്ന സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. വിദ്യാലയത്തെ സ്നേഹിക്കുന്ന വ്യക്തികൾ ,സ്ഥാപനങ്ങൾ , പൂർവ്വവിദ്യാർഥികൾ, സംഘടനകൾ എല്ലാം സ്കൂളിന്റെ അഭ്യുദയകാംക്ഷികളാണ്. കുട്ടികൾക്ക് ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി അവരെ നല്ല വ്യക്തിത്വങ്ങളുടെ ഉടമകളാക്കുക എന്നതാണ് സ്കൂളിന്റെ ലക്‌ഷ്യം.
ഭൗതികസൗകര്യങ്ങൾ
- ആരെയും ആകർഷിക്കുന്ന പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
- വിശാലമായ കളിസ്ഥലം
- മനോഹരമായ പാർക്ക്
- അങ്കണത്തിനു അലങ്കാരമായി മുത്തശ്ശിമാവുകൾ
- വർണാഭമായ ചുവരുകൾ
- പഠനപ്രവത്തനങ്ങൾക്കു അനുയോജ്യമായ- വർണചിത്രങ്ങൾകൊണ്ട് അലംകൃതമായ ക്ലാസ്സ്മുറികൾ .
- കമ്പ്യൂട്ടർ റൂം
- ദൈനംദിന പ്രവർത്തനങ്ങൾക്കുതകുംവിധം സജ്ജമായ സ്മാർട്ക്ലാസ്സ്‌റൂം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും- പ്രേത്യേകം തയ്യാറാക്കിയ യൂറിനൽ, ടോയ്‌ലറ്റ്.
- അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം
- കുടിവെള്ള സൗകര്യം
- ഉറപ്പാക്കി കെട്ടിയ സ്കൂൾ ചുറ്റുമതിൽ
- റാമ്പ് ഫെസിലിറ്റി
- വൃത്തിയുള്ള അടുക്കള
- വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
- ക്രമമായി ക്ലോറിനേഷൻ നടത്തി സൂക്ഷിക്കുന്ന-കിണർ .
- ധാരാളം ലൈബ്രറി പുസ്തകങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഗവണ്മെന്റ് ജൂനിയർ ബേസിക് ലോവർ പ്രൈമറി സ്കൂളിനെ ജ്വലിക്കുന്ന ദീപകമാക്കിത്തീർക്കാൻ പ്രയത്നിച്ച മുൻകാല സാരഥികൾ .....
ശ്രീമതി .കെ.കെ.സാവിത്രി 1985 -1986
ശ്രീമതി. കെ.എച് .ഐഷ ബീവി 1985 1990
ശ്രീ. പി. കെ. രാമകൃഷ്ണൻ 1990 -1994
ശ്രീമതി. ഫാത്തിമ ബീവി 1994 -1996
ശ്രീ.ജെയ്റുള്ള റൗതെർ 1996 -1997
ശ്രീമതി. എ.യു.മറിയാമ്മ 1999 - 2002
ശ്രീമതി. എ. യു. എൽസമ്മ 2002 - 2006
ശ്രീമതി .ടി. എസ്.ലീല 2005 - 2015
ശ്രീമതി. ബീന ആൻ്റണി 2015 -2018
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഗവ.ജെ ബി എൽ പി എസ് പേരൂർ. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഏറ്റുമാനൂർ വഴി വരുന്നവർ പേരൂർ കവലയിൽ നിന്നും മണർകാട്/സംക്രാന്തി റൂട്ടിൽ 3 കിലോമീറ്റർ പള്ളികൂടംകവലയിൽ എത്തണം. കോട്ടയത്തു നിന്നും വരുന്നവർ സംക്രാന്തി കവയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് 3.5 കിലോമിറ്റർ സഞ്ചരിച്ച് പള്ളിക്കൂടം കവലയിൽ എത്തണം. മണർകാട്ട് നിന്നും വരുന്നവർ മണർകാട് - ഏറ്റുമാനൂർ ബൈപാസ് റോഡിലുടെ 6 കിലോമീറ്റർ സഞ്ചരിച്ച് പള്ളിക്കൂടം കവലയിൽ എത്തണം.
|