എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[1]കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എ.സി കണ്ണൻനായരുടെ സ്മരണാർത്ഥമാണ് സ്കൂളിന് ഈ പേര് നൽകിയത്. ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് . കൃത്യമായി പറഞ്ഞാൽ 1923ൽ. നാട്ടെഴുത്തച്ഛൻമാരുടെ "എഴുത്തൂട്" അല്ലാതെ മറ്റൊരു വിദ്യാദാന സമ്പ്രദായം നിലവിലില്ലാത്ത കാലത്ത് ഏച്ചിക്കാനം തറവാട്ടിലെ വലിയ കാരണവർ കേളു നായർക്ക് തൻ്റെ മകളുടെ മകൻ കുഞ്ഞിഗോവിന്ദൻ എന്ന കോട്ടയിൽ ഗോവിന്ദൻ നമ്പ്യാർക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹത്തിൽ നിന്നും ഉടലെടുത്തതാണ് മേലാങ്കോട് സ്കൂൾ. അതിന് പിന്നിലുള്ള പ്രേരണ കണ്ണൻനായരായിരുന്നു.
എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട് | |
---|---|
വിലാസം | |
മേലാങ്കോട്ട് കാഞ്ഞങ്ങാട് പി.ഒ. , 671315 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0467 2202255s |
ഇമെയിൽ | 12336acknsgups@gmail.com |
വെബ്‍സൈറ്റ് | 12336acknsgups.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12336 (സമേതം) |
യുഡൈസ് കോഡ് | 32010500112 |
വിക്കിഡാറ്റ | Q64398805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ബി.ആർ.സി | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | ജയൻ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ദേശീയപ്രസ്ഥാന കാലഘട്ടത്തിലാണ് മേലാങ്കോട് ഒരു വിദ്യാലയം ആരംഭിച്ചത് കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- മികച്ച യൂറിനറി സമുച്ചയം
- മികച്ച ലൈബ്രറി
- പ്രീ പ്രൈമറി
- ശാസ്ത്ര ഗണിത ശാസ്ത്ര ലാബുകൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകർ | സേവനകാലം |
---|---|---|
1 | കെ നാരായണ നായിക് | 1937-1938 |
2 | കെ നാരായണ മാരാർ | 1938 |
3 | കെ കുഞ്ഞപ്പൻ | 1948 |
4 | എൻ.ഗോപാലകൃഷ്ണ കമ്മത്ത് | 1948 |
5 | പി.കരുണാകരൻ | 1964-1965 |
6 | പി കുഞ്ഞമ്പു | 1965 Feb1_1965 Oct 20 |
7 | യു.രാഘവൻ | 1965 Nov 1-1973 March 13 |
8 | എൻ പി കൗസല്യ | 1973 April-1974 January |
9 | സി എൻ.കമ്മാരൻ | 1974 January-1985 March 31 |
10 | യു.രാഘവൻ | 1985 June 14-1992 March 31 |
11 | എം.കുഞ്ഞമ്പു പൊതുവാൾ | 1992June 04-1999 June 08 |
12 | കെ.പി.കൃഷ്ണൻ | 1999 June 08-2001 June 30 |
13 | പി.വി.നാരായണൻ | 2001 June 07-2002 March 31 |
14 | ടി.കുമാരൻ | 2002 June 07-2005 May 31 |
15 | എം.എ .വർഗീസ് | 2005 June 01-2006 May 31 |
16 | ജോർജ് എബ്രഹാം | 2006 June 03-2008 March 31 |
17 | ടി.രവീന്ദ്രൻ നായർ | 2008 May 30-2018 May 03 |
18 | എം.നാരായണൻ | 2018 May 03-2022 March 31 |
19 | അനിൽ കുമാർ.എം | 2022 June 01 to 2022 June 28 |
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- തയ്യൽ പരിശീലനം,
- യോഗാ പരിശീലനം,
- കരാട്ടെ പരിശീലനം,
- വിഷരഹിത കൃഷി
- ചെസ്സ് പരിശീലനം
- പഠനോത്സവം 2024
-
പഠനോത്സവം
പാഠ്യേതരപ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ജൂനിയർ റെഡ് ക്രോസ്സ്
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഗണിതക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
2021 നവംബറിലെ സംസ്ഥാന പ്രവേശനോത്സവത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
ഹൊസ്ദുർഗ് ഉപജില്ല സംസ്കൃതോത്സവത്തിൽ ഓവറാൾ രണ്ടാം സ്ഥാനം
ശതാബ്ദി ആഘോഷം 2022 -23
വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായ കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി .കണ്ണൻ നായർ സ്‌മാരക ഗവ:യു .പി .സ്കൂൾ ശതാബ്ദി നിറവിലാണ് .1923 ൽ ആരംഭിച്ച വിദ്യാലയം 2023 ൽ 100 വർഷം പിന്നിടുകയാണ് .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 100 പരിപാടികൾ എന്ന ആശയത്തോടെ വിദ്യാലയ അധികാരികളും ,പ്രാദേശിക ക്ലബ്ബുകളും, മേലാങ്കോട്ടിനെ ഇഷ്ടപ്പെടുന്നവരും , പൂർവ വിദ്യാർത്ഥികളും ചേർന്നു സംഘാടക സമിതി രൂപീകരിക്കുകയുണ്ടായി .2022 മുതൽ തന്നെ പരിപാടികൾക്ക് തുടക്കം കുറിച്ചു .വിദ്യാലയത്തിന്റെ പ്രശസ്‌തി വാനോളം ഉയർത്തുന്നതായിരുന്നു പരിപാടികൾ .കുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാമ്പ് ,ഇംഗ്ലീഷ് ഫെസ്റ്റ് ,ചെണ്ട പരിശീലനം -അരങ്ങേറ്റം ,വായനാദിനത്തോട് അനു ബന്ധിച്ചു നടത്തിയ ഗ്രാമീണവായന പ്രതിഭയെ ആദരിക്കൽ ,തുടങ്ങിയ വ്യത്യസ്‌തപരിപാടികൾ നടത്തി.
</gallery>
</gallery>
ലോഗോപ്രകാശനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും കിഴക്കുഭാഗത്തേക്ക്, അതിയാമ്പൂർ റോഡിൽ 1 കിലോമീറ്റർ ദൂരം.