ജി. യു. പി. എസ്. ബിലാത്തിക്കുളം

21:47, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ് ജി. യു. പി. എസ്. ബിലാത്തിക്കുളം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1903 ൽ സിഥാപിതമായി.

ജി. യു. പി. എസ്. ബിലാത്തിക്കുളം
വിലാസം
വെസ്റ്റ് ഹിൽ

വെസ്റ്റ് ഹിൽ പി.ഒ.
,
673005
,
കോഴിക്കോട് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽgupsbilathikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17235 (സമേതം)
യുഡൈസ് കോഡ്32040501208
വിക്കിഡാറ്റQ64550084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്68
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു
പി.ടി.എ. പ്രസിഡണ്ട്സതീഷ്. കെ. എസ്
എം.പി.ടി.എ. പ്രസിഡണ്ട്റീന അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

I903 ൽ ഇപ്പോഴത്തെ വെസ്റ്റ്ഹിൽ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിൽ എഴുത്ത് പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ തെക്കേക്കളത്തിൽ ചന്തുണ്ണി നായർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കെട്ടിടം പണിത് വിദ്യാലയത്തെ വിപുലീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിദ്യാലയം കോഴിക്കോട് മുനിസിപ്പാലിറ്റിയും പിന്നീട് 1943 ൽ കേരള സർക്കാരും ഏറ്റെടുക്കുകയുണ്ടായി. 1960 ൽ ആണ് ഈ വിദ്യാലയത്തിൽ യു.പി.വിഭാഗം ആരംഭിക്കുന്നത്.

ഭൗതികസൗകരൃങ്ങൾ

ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്: കൂടുതൽ അറിയാൻ





 

മികവുകൾ

72 സെന്റ് കളിസ്ഥലവും സുസ്സജ്ജമായ ഒരു വർക്ക്ഷോപ്പും സ്കൂളിന് സ്വന്തമായുണ്ട്.പി, ടി.എ നടത്തുന്ന നഴ്സറിയും സാമൂഹിക നീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അംഗൻവാടിയും സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നു . കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കാറുണ്ട്. ഈ വർഷത്തെ തനതു പരിപാടിയായ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി LED ബൾബ് നിർമ്മാണം, ചോക്ക് നിർമ്മാണം , സോപ്പ് നിർമ്മാണം .എന്നിവയിൽ പരിശീലനവും ഉപയോഗം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകളുടെ സംഭരണവും നടന്നു. 4 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പ് കമ്പ്യൂട്ടറുകളും ഒരോ പ്രിന്റർ LCD പ്രൊജക്ടർ എന്നിവയും സ്കൂളിലുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം യോഗാ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

അപർണ കെ

ഇന്ദു ഐ

രശ്മി  കെ കെ

ക്ലബുകൾ

സയൻസ് ക്ളബ്

2016-17 വർഷത്തെ: സയൻസ് ക്ലബ് രൂപീകരണo 3 - 6.2016 വെള്ളിയാഴ്ച 130 PM നു നടന്നു. ക്ളബ്ബിെൻറ കൺവീനറായി 'അഭിനവിനെ തെരഞ്ഞെടുത്തു.അന്താരാഷ്ട്ര പയറു വർഗ്ഗ വർഷമായി ആചരിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി.ജൂൺ 14രക്തദാന ദിനത്തോടനുബന്ധിച്ച് ക്ലബ്ബ് മെമ്പർമാർ ബാഡ്ജ് ധരിച്ചു 'ഇതിനോടനുബന്ധിച്ച് ബോധവൽക്കരണം നടത്തി. ജൂലൈ 2ചാന്ദ്രദിനത്തോടനുബന്ധിച്ച് ബഹിരാകാശ ക്വിസ് നടത്തി. ചുമർ പത്രിക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി.സപ്ത ബംർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി .22.9.16 ന്യൂ റിക്കവിജ്ഞാനോതത്സവത്തിൽ ഷി മാസ്, അഭിനവ് എന്നിവരെ കോർപ്പറേഷൻ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുത്തു. ഊർജസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല നടത്തി.ജില്ലാതല ഊർജ്ജോൽസവത്തിൽ 4 പേർ പപങ്കെടുത്തു

ഗണിത ക്ളബ്

ഗണിത ക്ലബ് കൺവീനറായി റുഖിയ സെയ്ഫയെ തെരഞ്ഞെടുത്തു ഗണിത ലാബ് പരമാവധി പ്രയോജനപ്പെടുത്താനും ഗണിതം ലളിതമാക്കാനും തീരുമാനിച്ചു. ഗണിത ഏകദിന ശില്പശാലയിൽ ലിറ്റർ പാത്രം തുടങ്ങിയവ നിർമ്മിച്ചു. സബ് ജില്ലാ ഗണിതമേളയിൽ സ്റ്റിൽ മോഡൽ പസിൽ സ്, ജ്യോ മടിക്കൽ ചാർട്ട് മത്സരങ്ങളിൽ പങ്കെടുത്തു സ്ക്കൂളിൽ മെട്രിക് മേള നടത്തി.ഗണിത പതിപ്പ് ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കി അസംബ്ലിയിൽ പ്രകാശനം ചെയ്തു.

ഹരിതപരിസ്ഥിതി ക്ളബ്

ജൂൺ 5 ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു വൃക്ഷത്തൈ വിതരണം, എന്റെ മരം ഡയറി വിതരണം പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി.ചെടികൾ തിരിച്ചറിയൽ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.ഓരോ മാസത്തേയും അവസാന വെള്ളിയാഴ്ച മെമ്പർമാർകൺവീനർ അമൃറ്റ യുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത വിദ്യാല പ്രവർത്തനം നടത്തി വരുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദി

ഹായ് മലയാളം' അധിക വായനയ്ക്ക് സഹായകമായ നിരവധി പഠനോപകരണങ്ങൾ തയ്യാറാക്കി' ജൂൺ 19 ന് വായനാദിനത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.ഗിരീഷ് ആ മ്പ്രയായിരുന്നു ഉദ്ഘാടകൻ. വായനാദിനത്തിൽ ലാമിനേറ്റ് ചെയ്ത 250ഓളം കഥകൾ പുറത്തിറക്കി. 500 സാഹിത്യ പ്രശ്നോത്തരികൾ കാർഡുകളിൽ തയ്യാറാക്കി. 1000 പദങ്ങൾ ഉൾപ്പെടുന്ന പദക്കാർഡുകൾ തയ്യാറാക്കി. വിവിധ തരം വാക്യ മാതൃകകൾ ഉൾപ്പെടുന്ന കാർഡുകൾ തയ്യാറാക്കി. അക്ഷരങ്ങളും പദങ്ങളുപയോഗിച്ചുള്ള പാമ്പും കോണിയും തയ്യാറാക്കി.1000 കടങ്കഥകൾ കാർഡ്കളിൽ തയ്യാറാക്കി.

വഴികാട്ടി

കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും 5 കി.മീ വടക്ക് മാറി ദേശീയപാത 17ൽ കനകാലയബാങ്കിനു സമീപത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്