എം.ഡി.എൽ.പി.എസ്. മോഴശ്ശേരി

21:43, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം.ഡി.എൽ.പി.എസ്. മോഴശ്ശേരി
വിലാസം
കടപ്ര മാന്നാർ

കടപ്രമാന്നാർ പി.ഒ.
,
689621
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0469 610186
ഇമെയിൽmmdlpskadapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്37225 (സമേതം)
യുഡൈസ് കോഡ്32120900118
വിക്കിഡാറ്റQ87592697
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ മർക്കോസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ വി. ജി.
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി റ്റി ആർ.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്.അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.ആദ്യം ഈ സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്നും തെക്കായി മോഴശ്ശേരി പറമ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതാണ്‌ ഈ സ്കൂളിന് മോഴശ്ശേരി സ്കൂൾ എന്ന പേര് വരാൻ കാരണം. ഈ നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കളക്ടറായിരുന്ന ശ്രീ. V വാസുദേവൻ IAS തുടങ്ങി എൻജിനീയർമാർ ഡോക്ടർമാർ കോളേജ് അധ്യാപകർ സ്കൂൾ അധ്യാപകർ കലാസാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും ഉന്നത മേഖലകളിൽ പ്രവർത്തിക്കുന്നവരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളലങ്കരിക്കുന്ന അനേകം വ്യക്തികളെ സംഭാവന നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ആദ്യകാലങ്ങളിൽ 9 അധ്യാപകരും 250-ൽ പരം വിദ്യാർഥികളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം അൺഎയ്ഡഡ് സ്കൂളുകളുടെ ബാഹുല്യം ഈ സ്കൂളിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിച്ചു ട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ്‌ മുറികൾ , പ്രീ പ്രൈമറി ക്ലാസ്സ്‌ മുറി, സ്മാർട്ട്‌ ക്ലാസ്സ്‌ മുറി

മികവുകൾ

  • കലോത്സവ വിജയികൾ
  • പ്രവർത്തി പരിചയ മേള വിജയികൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. ദാമോദരൻ കൊച്ചുപറമ്പിൽ (ശാസ്ത്രജ്ഞൻ )
  • ശ്രീ. വി വാസുദേവൻ IAS(മുൻ കളക്ടർ )
  • പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ (കെ. പി. സി. സി ജനറൽ സെക്രട്ടറി )
  • ഡോ. മനു ഉമ്മൻ (കോളേജ് പ്രിൻസിപ്പൽ )
  • അഡ്വ. എൻ. ഷൈലാജ് (കെ. പി. സി. സി ജനറൽ സെക്രട്ടറി )
  • ശ്രീ. എം. ബി. പദ്മകുമാർ (സിനിമ നടൻ,സംവിദായകൻ )
  • ശ്രീമതി ഓമന വലിയകൊട്ടുകൽ (ഫോകലോർ അവാർഡ് ജേതാവ് )

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, ശിശു ദിനം, ക്രിസ്തുമസ് ആഘോഷം, റിപ്പബ്ലിക് ദിനം, ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ശ്രീമതി. എലിയാമ്മ മാർക്കോസ് (പ്രധാന അധ്യാപിക)
  • ശ്രീമതി. മിനി തോമസ്
  • ശ്രീ. ബിജുലാൽ റ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ സൈക്കിൾമുക്ക് - തേവേരി റോഡിൽ ഒന്നാം കുരിശിനു സമീപം
  • തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ കടപ്ര തോട്ടടി റോഡിൽ നിരണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

വഴികാട്ടി

"https://schoolwiki.in/index.php?title=എം.ഡി.എൽ.പി.എസ്._മോഴശ്ശേരി&oldid=2535949" എന്ന താളിൽനിന്ന് ശേഖരിച്ചത്