ജി.എം.എൽ.പി.എസ്.മംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ തിരൂർ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളാണ് ബോർഡ് സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവ.മാപ്പിള എൽ.പി സ്കൂൾ, മംഗലം
ജി.എം.എൽ.പി.എസ്.മംഗലം | |
---|---|
വിലാസം | |
മംഗലം മംഗലം പി.ഒ. , 676561 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04942569400 |
ഇമെയിൽ | hmmangalamgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19719 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മംഗലം ഗ്രാമപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. പ്രകാശിനി |
പി.ടി.എ. പ്രസിഡണ്ട് | കെ. ശ്യാമള |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
== ചരിത്രം ==1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്.
കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1905-ൽ മലബാർ എലിമെന്ററി എഡ്യൂക്കേഷനൽ ബോർഡിന്റെ കീഴിൽ കൂട്ടായിയിലാണ് ഈ സ്കൂൾ സ്ഥാപിതമായത് . ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം ബോർഡ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് .1923 ലാണ് മംഗലം പ്രദേശത്ത് ഈ വിദ്യാലയം പ്രവർത്തിച്ചുതുടങ്ങിയത്.
കുളങ്ങരവീട്ടിൽ ശ്രീ.മുഹമ്മദ് എന്നയാൾ തന്റെ പടിപ്പുരയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും പിന്നീട് അദ്ദേഹം നൽകിയ മറ്റൊരു സ്ഥലത്തുള്ള കെട്ടിടത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരികയും ചെയ്തു.പിന്നീട് ഉടമസ്ഥാവകാശം രാമനാലുക്കൽ ആമിന ഉമ്മക്ക് കൈമാറി.അന്ന് വെട്ടം പഞ്ചായത്തിലായിരുന്നു ഈ വിദ്യാലയം.വർഷങ്ങൾ പിന്നിട്ടപ്പോൾ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സ്കൂളിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയിലെത്തി. ഈ സാഹചര്യത്തിൽ 1999ൽ ശ്രീ. കെ ടി ,കുഞ്ഞാമൻ മാസ്റ്റർ മുൻകൈയെടുത്ത് സ്കൂൾ സംരക്ഷണസമിതി രൂപീകരിച്ച് സ്കൂളിന്റെ നിലനിൽപ്പിനായി പ്രവർത്തനം തുടങ്ങി. ഈ പ്രദേശത്ത് പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. 2000 സെപ്റ്റംബറിൽ മംഗലം ഗ്രാമപഞ്ചായത്ത് നിലവിൽ വന്നപ്പോൾ ഈ വിദ്യാലയം മംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ വന്നു.2001-ൽ മലപ്പുറം ജില്ലാകലക്ടർ സ്കൂൾ സന്ദർശിക്കുകയും സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റാൻ നിർദേശിക്കുകയും ഇതനുസരിച്ച് തൊട്ടിലങ്ങാടിയിലെ പീടികമുറിയിലേക്ക് മാറ്റുകയും ചെയ്തു. സ്കൂൾ സംരക്ഷണസമിതിയുടേയും നാട്ടുകാരുടേയും പഞ്ചായത്തിന്റെയും പരിശ്രമഫലമായി ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലം വാങ്ങി കേരള ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു.
എസ്.എസ് .എ. ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1-11-2004 മുതൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
ചിത്രശാല
വഴികാട്ടി
- തിരൂർ ബസ് സ്റ്റാന്റിൽ നിന്ന് പുറത്തൂർ ബസ്. മംഗലം ഇറങ്ങുക. അവിടെനിന്ന് ഓട്ടോ റിക്ഷയിൽ ഒന്നര കി.മീ. സഞ്ചരിച്ചാൽ ജി.എം.എൽ.പി സ്കൂളിലെത്താം. ബോർഡ് സ്കൂൾ എന്നാണ് സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്.