ജി.എം.എൽ.പി.എസ്.മംഗലം/എന്റെ ഗ്രാമം
ദൃശ്യരൂപം
മംഗലം

കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തീരദേശ പഞ്ചായത്തായ മംഗലം പഞ്ചായത്തിലെ വലിയ ഒരു ഗ്രാമമാണ് മംഗലം. പടിഞ്ഞാറ് തിരൂർ പൊന്നാനിപ്പുഴ അതിരിടുന്നു. വെട്ടം, തൃപ്രങ്ങോട്, പുറത്തൂർ, തലക്കാട് പഞ്ചായത്തുകളാണ് മംഗലം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നത്. തിരൂർ റെയിൽ വേ സ്റ്റേഷനിൽനിന്ന് ഒമ്പത് കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് മംഗലം ഗ്രാമം സ്ഥിതി ചെയ്യുന്നത്. തിരൂർ പുറത്തൂർ റൂട്ടിൽ മംഗലം പഴയ പോസ്റ്റോഫീസ് സ്റ്റോപ്പിൽ നിന്ന് 600 മീറ്റർ പടിഞ്ഞാറായാണ് മംഗലം ജി.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.