ജി.യു.പി.എസ് ഒതളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ഒതളൂർ എന്ന സ്ഥലത്ത്സ്ഥിതി ചെയ്യുന്ന സ്കൂളാണിത്. ആലങ്കോട് ഗ്രാമപഞ്ചായത്തിന്റെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയം.
ജി.യു.പി.എസ് ഒതളൂർ | |
---|---|
വിലാസം | |
ഒതളൂർ GUPS OTHALUR , ഒതളൂർ പി.ഒ. , 679591 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 265255 |
ഇമെയിൽ | gupsothalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19251 (സമേതം) |
യുഡൈസ് കോഡ് | 32050700101 |
വിക്കിഡാറ്റ | Q64566987 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലംകോട്പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 102 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത ടി |
പി.ടി.എ. പ്രസിഡണ്ട് | നാസർ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാശ്വതി |
അവസാനം തിരുത്തിയത് | |
26-07-2024 | 19251 |
ചരിത്രം
ഒതളൂർ ഗവൺമെൻറ് യുപിസ്കൂൾ 1927ൽ 2 അധ്യാപകരോടു കൂടി എൽ പി സ്കൂൾ ആയി ആരംഭിച്ചു. 1957ൽ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് ശ്രീ പി ടി ഭാസ്കരപ്പണിക്കർ, മെമ്പർ ശ്രീ കൊടമന നാരായണൻ നായർ എന്നിവരുടെ സഹായത്താൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.
1995 ൽ സെഷനൽ സമ്പ്രദായം അവസാനിച്ചു .2004ൽ ജനറൽ സ്കൂളായി അംഗീകാരം കിട്ടി. 2012ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 310 വിദ്യാർഥികളും 12 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട് .
വർഷാരംഭത്തിൽ തയ്യാറാക്കുന്ന വാർഷിക കലണ്ടർ ,പ്രതിമാസ കലണ്ടർ എന്നിവയനുസരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങളും ,പഠനാനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നു . ഫീൽഡ് ട്രിപ്പ് , വിവിധ മേളകൾ എന്നിവ യഥാസമയം നടത്താറുണ്ട് . ഡിപ്പാർട്ട്മെൻറ് , എസ് എസ് കെ,ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് . ശാന്തമായ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഉള്ള ഈ സ്ഥാപനത്തെ ഏറ്റവും മികവുറ്റ വിദ്യാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.
ഭൗതികസൗകര്യങ്ങൾ
ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ദേശത്ത് അക്ഷരവെളിച്ചംപകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയം. ഏറെ പരാധീനതകളുമായി 95 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് തലയെടുപ്പോടെ സർവ്വവിധ സൗകര്യങ്ങളോടു കൂടി നിലനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ 11 ക്ലാസ് മുറികളുണ്ട്. എൽ പി , യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറികളുണ്ട്. മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, സ്റ്റാഫ് റൂം , ഓഫീസ് റൂം, ആകർഷകമായ പഠിപ്പുരയും ,ചുറ്റുമതിലും , ആധുനിക രീതിയിലുള്ള പാചകപ്പുരയും ഇന്ന് സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ ആവശ്യങ്ങൾക്ക് മതിയായത്ര ശുദ്ധജലം ലഭ്യമാക്കുന്ന കുഴൽ കിണറും ഇവിടെയുണ്ട്. കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനു അത്യാവശ്യം വേണ്ട കളി സ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും ഇൻഡോർ ഗെയിംസിലൂടെ അതൊരു പരിധി വരെ പരിഹരിക്കുവാൻ ശ്രമിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ്
വിദ്യാരംഗം കലാസാഹിത്യവേദി
ഊർജസംരക്ഷണപരിപാടികൾ
ഗണിത ക്ലബ്ബ്
അറബി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
1 | ലത ടി | 2019 |
2 | രവീന്ദ്രൻ കെ കെ | 2018 2019 |
3 | ബിന്ദു മോൾ വി കെ | 2017 2018 |
4 | ഹരിശങ്കർ സി എസ് | 2016 2017 |
5 | മോഹൻദാസ് സി | 2015 2016 |
6 | നിർമ്മല കെ ആർ | 2014 2015 |
7 | വാസുദേവൻ പി പി | 2011 2014 |
8 | കുട്ടപ്പൻ ടി പി | 2010 2011 |
9 | ഉണ്ണികൃഷ്ണൻ എ | 2009 2010 |
10 | സി എൻ ശ്രീധര കുറുപ്പ് | 2005 2009 |
11 | കെ ബി അബു | 2000 2004 |
12 | പി എസ് ബാലകൃഷ്ണൻ | 1996 2000 |
13 | കെ പി അമ്മാളു | 1993 1996 |
14 | പി നാരായണൻ | 1992 1993 |
15 | വി വി ബാലകൃഷ്ണൻ | 1989 1992 |
16 | കെ വി ജോർജ് | 1986 1989 |
17 | ടി എൻ ബാലകൃഷ്ണൻ | 1969 1986 |
18 | എ യു മേരി | 1956 1968 |
19 | എ വി താണ്ടു | 1949 1956 |
20 | ടി ഐ ചാക്കോ | 1947 1949 |
21 | പി സി രാമുണ്ണിത്താൻ | 1946 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
മൾട്ടിമീഡിയാ ക്ലാസ് റൂം
വഴികാട്ടി
ട്രെയിൻ
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് . കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും കുന്നംകുളത്തേക്കുള്ള ബസ്സ് വഴി എത്താം. പാവിട്ടപ്പുറത്തുനിന്ന് ഒതളൂർ റൂട്ടിൽ ഓട്ടോ വഴി മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഒതളൂർ സ്കൂളിൽ എത്താം.
ബസ്സ്
ചങ്ങരംകുളത്തു നിന്ന് പഴഞ്ഞി വഴി കുന്നംകുളത്തേക്കുള്ള ബസ്സിൽ കയറി അമ്പലം സ്റ്റോപ്പിൽ(3കി.മി.) ഇറങ്ങിയാൽ സ്കൂളിലെത്താം.
{{#multimaps:10.718851,76.052811|zoom=18}}