എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/അംഗീകാരങ്ങൾ

17:42, 13 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സംസ്ഥാന അധ്യാപക അവാർഡ് സത്യൻ മാസ്റ്റർക്ക്


2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ സത്യൻ നീലിമ അർഹനായി. ഓയിൽ പെയിന്റിൽ വരച്ച 130 ൽ പരം ചിത്രങ്ങൾ സർക്കാർ ഓഫീസുകൾക്ക് നൽകി സത്യൻ മാസ്റ്റർ ശ്രദ്ധേയനായിരുന്നു. ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. സത്യൻമാസ്‌റ്റരുടെ കരവിരുതിൽ പിറവിയെടുത്ത നിരവധി ജീവ സ്സുറ്റ ശില്പങ്ങൾ നിരവധി സ്ഥാപനങ്ങളിൽ തലയുയർത്തി നിൽക്കുന്നുണ്ട്. സെപ്റ്റംബർ 5 ന് പാലക്കാട് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ബഹു:മന്ത്രി എം ബി രാജേഷിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി.


പ്രശാന്ത് മാസ്റ്റർക്ക് ഗുരുശ്രേഷ്ഠ പുരസ്കാരം

അഖിലേന്ത്യ അവാർഡ് ടീച്ചേഴ്സ് നൽകി വരുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്സ് അധ്യാപകൻ പ്രശാന്ത് മാസ്റ്റർ അർഹനായി. നിരവധി തവണ ജില്ലയിലും സംസ്ഥാനത്തും ശാസ്ത്രമേളകളിലെ ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ വിജയിയായ പ്രശാന്ത് മാസ്റ്റർ നിലവിൽ കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറിയായും ഫിസിക്സ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായും പ്രവർത്തിക്കുന്നു. പാഠപുസ്തക സമിതി അംഗമായും പ്രവർത്തിച്ചു വരുന്നു.