ജി.എച്ച്.എസ്സ്. പൂയപ്പള്ളി/പ്രവർത്തനങ്ങൾ/2024-25

19:48, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39029 (സംവാദം | സംഭാവനകൾ) (→‎2024-25 വർഷത്തെ പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2024-25 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 22- ശാസ്ത്രപുസ്തക പ്രദർശനം

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 22 ന് സ്കൂൾ അങ്കണത്തിൽ ശാസ്ത്രപുസ്തക പ്രദർശനം സംഘടിപ്പിച്ചു. സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായാണ് പുസ്തക പ്രദർശനം നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ. കലാദേവി പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ സയൻസ് ക്ലബ് കൺവീനർ ശ്രീമതി റാഷാ മോൾ സ്വാഗതം ആശംസിച്ചു. തുടർന്ന് ജീവശാസ്ത്രാധ്യാപകൻ ശാസ്ത്രവായനയെക്കുറിച്ച് ക്ലാസ് നയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഗിരിജ. എൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡി.സുജാത, യു.പി സയൻസ് ക്ലബ് കൺവീന‍ർ ആശാ ദേവി. കെ, ശാസ്ത്രാധ്യാപകരായ രജനി. എൻ.ആർ, തസ്നീം എ. മജീദ്എ, മായ. എ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് യൂറി ഗഗാറിനെക്കുറിച്ച് ഡോക്ടർ സി.ജി. ശാന്തകുമാർ എഴുതിയ യൂറി ഗഗാറിൻ എന്ന പുസ്തകത്തെ രസതന്ത്രാധ്യാപിക ശ്രീമതി കാർത്തിക എസ്.എൽ പരിചയപ്പെടുത്തി. ഭൗതികശാസ്ത്രാധ്യാപിക ശ്രീമതി അഞ്ജന കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ അതാത് ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും വായിക്കുന്നതിനും അവസരം നൽകി. വായിക്കേണ്ട പുസ്തകങ്ങളുടെ പേര് കുട്ടികളുടെ രജിസ്ട്രേഷൻ വിഭാഗം രേഖപ്പെടുത്തി. അടുത്ത ദിവസം മുതൽ സ്കൂൾ ശാസ്ത്ര ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യും.

പരിസ്ഥിതി ദിന പോസ്റ്റർ നിർമാണം

ഇക്കോക്ലബ് പ്രവർത്തനം ജൂൺ 2024

 
39029 Ecoclub Upanyasa rachana 2024 June

ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ യു.പി വിഭാഗം കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനയിൽ 7സി യിലെ അദ്വൈത് രാജീവ് ഒന്നാം സ്ഥാനവും എഴ് സി യിലെ ആശംസ് എസ്, ആഗ്നേയ് സി എ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പരിസ്ഥിതി പോസ്റ്റർ രചനയിൽ 7 ബിയിലെ കൃഷ്ണനുണ്ണി ഒന്നാം സ്ഥാനവും 6എ യിലെ അഖില സി.പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വായനദിനം 2024

 
ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും


ഗവ.ഹൈസ്കൂൾ പൂയപ്പള്ളി യു.പി വിഭാഗം വായനദിനം പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു. കുട്ടികൾ ക്ലാസ് തലത്തിൽ നിർമ്മിച്ച പ്ലക്കാർഡുകൾ പിന്നീട് സ്കൂൾ ക്ലാസ് മുറികളിലും ഇടനാഴിയിലും പ്രദർശിപ്പിച്ചു. യു.പി വിഭാഗം വായനദിന ക്വിസ് മത്സരത്തിൽ ഏഴ് സിയിലെ ആഗ്നേയ് സി.എ ഒന്നാം സ്ഥാനവും ആറ് ബി യിലെ ആരുഷ്. ആർ രണ്ടാം സ്ഥാനവും ആറ്സിയിലെ അശ്വിൻ എസ് ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന നിങ്ങൾക്കൊപ്പം ഞങ്ങളും പദ്ധതി സീനിയർ അസിസ്റ്റന്റ് ശ്രീമതി എ.എൻ.ഗിരിജ ഉദ്ഘാടനം ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനാഘോഷം

 
പരിസ്ഥിതി ദിനാചരണം

2024 ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു. കൃഷിഭവനിൽ നിന്നും നൽകിയ വിത്തുകൾ പാകി. പചക്കറികൃഷിയ്ക്ക് തുടക്കമിട്ടു. പരിസ്ഥിതിസംരക്ഷണ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി ഗിരിജ. എ.എൻ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിൽ പരിസ്ഥിതി ക്വിസ് സംഘടിപ്പിച്ചു.

 
യു. പി. പരിസ്ഥിതിദിന ക്വിസ്

ജൂൺ 3- പ്രവേശനോത്സവം

 
2024 ജൂൺ 03- പ്രവേശനോത്സവം ഉദ്ഘാടനം

2024-25 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം ബഹു. കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷൈൻ നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരിത.വി, വാർഡ് മെമ്പർ ശ്രീ. രാജു ചാവടി എന്നിവർ ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസ് അധ്യാപിക ശ്രിമതി സിന്ധു നയിച്ചു. ഉദ്ഘാടനശേഷം നാടൻപാട്ട് കലാകാരൻമാരുടെ അവതരണം നടന്നു.

മേയ് 30- ശുചീകരണയജ്ഞം

സ്കൂൾ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ സ്കൂൾ ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.