സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉള്ള ഈ സർക്കാർ ലോവർ പ്രൈമറി വിദ്യാലയം 1924 ൽ സ്ഥാപിതമായതാണ്. അനക്കയം ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ എന്ന ഗ്രാമ പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .ഇപ്പോൾ 171 ആൺകുട്ടികളും 140പെൺകുട്ടികളും ഈ സ്‌കൂളിൽ പഠിക്കുന്നു .14 അധ്യാപകരും ഒരു പാർട് ടൈം മിനിയലും ഈ സ്‌കൂളിൽ ജോലി ചെയ്തുവരുന്നു.

ജി.എൽ.പി.എസ്. പന്തലൂർ
വിലാസം
പന്തല്ലൂർ

G L P S PANDALLUR
,
കടമ്പോട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04832 781001
ഇമെയിൽglpspandallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18541 (സമേതം)
യുഡൈസ് കോഡ്32050601213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ171
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞവറ പി
പി.ടി.എ. പ്രസിഡണ്ട്ഷാജി. എം
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുള
അവസാനം തിരുത്തിയത്
18-04-2024Gaya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പന്തല്ലൂർ മേഖലയിലെ രണ്ടാമത്തെ എൽ.പി സ്കൂളാണ് ജി.എൽ.പി സ്കൂൾ പന്തല്ലൂർ. 1924 പന്തല്ലൂർ ടൗണിൽ ബസ് സ്റ്റോപ്പിന്  എതിർവശത്ത് ഹിന്ദു എലിമെന്ററി  സ്കൂൾ എന്ന പേരിൽ ആയിരുന്നു. പിന്നീട് ഹിന്ദു സ്കൂൾ എന്ന് വിളിച്ചിരുന്നു. 1978 ന് ശേഷമാണ് സ്വന്തമായി കെട്ടിടത്തിലേക്ക് മാറിയത്. അഞ്ചാംതരം വരെയായിരുന്നു ക്ലാസ്സുകൾ. അന്നത്തെ ലാൻഡ് സമ്പ്രദായത്തിൽ പുല്ലഞ്ചേരി ഇല്ലത്തിന്റെ വകയായുള്ള സ്ഥലത്തായിരുന്നു. ആദ്യത്തെ പ്രധാന അധ്യാപകൻ പുല്ലഞ്ചേരി നാരായണൻ നമ്പൂതിരി ആയിരുന്നു. തുടക്കത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകൾ മാത്രമായതിനാൽ ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ശങ്കരവാര്യർ എന്ന കുട്ടിയാണ് ആദ്യ പ്രവേശനം ലഭിച്ചത്. പ്രഗൽഭരായ , ഇന്നും നാട്ടുകാർ ഓർമ്മിക്കുന്ന അധ്യാപകരിൽ ചിലരാണ് തെയ്യുണ്ണി മാഷ്,ചാത്തുക്കുട്ടി മാഷ്,ഗോപാലൻ മാഷ് തുടങ്ങിയവർ .ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്ക് വഴി തെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരെയും കോർത്തിണക്കുന്ന സാമൂഹിക സ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം .

ക്ലബ്ബുകൾ

സയൻസ്

കുട്ടികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി 2021  ജൂൺ 5 പരിസ്ഥിതി ദിനത്തിൽ  സയൻസ് ക്ലബ് പരിസ്ഥിതി പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ എം കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു .  ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചു പ്രധാനാധ്യാപകൻ രാജീവ്‌ മാസ്റ്റർ  ഒരു തൈ നട്ടു  ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.സ്കൂളിൽ സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള എല്ലാ കുട്ടികളും ക്ലബ്ബിൽ അംഗങ്ങളാണ്.ക്ലബ്ബിന്റെ കൺവീനറായി വാരിസ് മാസ്റ്ററെ  തിരഞ്ഞെടുത്തു.ഓരോ ക്ലാസിലും ക്ലബ്ബിന്റെ പ്രതിനിധികളെയും  തിരഞ്ഞെടുത്തു.  കൺവീനറുടെ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നു.പരിസ്ഥിതിദിനാചരണം, ചാന്ദ്രദിനാഘോഷം ഇത്തരത്തിലുള്ള ശാസ്ത്രലോകവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ക്ലബ്ബിന്റെ കീഴിൽ  നടന്നു വരുന്നു.ലഘു പരീക്ഷണങ്ങൾ,  പതിപ്പ് നിർമാണം ,ക്വിസ്, പോസ്റ്റർ രചന ,വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു.

ഗണിതം

പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ന്  2021 -2022  വർഷത്തെ ഗണിത ക്ലബ് എച്ച് .എം. കെ എം മുഹമ്മദാലി മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ വികസിപ്പിക്കുന്നതിന് വേണ്ടി കളികളിലൂടെയും പാട്ടുകളിലൂടെയും ഗണിതത്തിലെ വിരസത ഒഴിവാക്കാൻ ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബുകളിലൂടെ നടന്നു വരുന്നു . 1 , 2 ക്ലാസ്സുകളിൽ ഉല്ലാസ ഗണിതവും 3 , 4 ക്ലാസ്സുകളിൽ ഗണിത വിജയവും കൃത്യമായി മുന്നോട്ട് പോകുന്നു .

പരിസ്ഥിതി ക്ലബ്ബ്

ലക്ഷ്യങ്ങൾ:

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
പ്രകൃതി പഠനയാത്രകൾ...
പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക
                            നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്,ബാൻഡ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു.എല്ലാവർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ഇന്നും ചെയ്ത് അതിൻറെ പ്രവർത്തനമാരംഭിക്കുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ചുറ്റുപാടും വൃത്തിയാക്കുക, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക, ചെടികൾ സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്. ഇതുവഴി സ്കൂളും പരിസരവും കൂടുതൽ മനോഹരമാക്കാൻ ശ്രമിക്കുന്നു.

വിദ്യാരംഗം

ഐ ടി

ഐ.ടി ക്ലബ്ബ് വളരെ നല്ല രീതിയിൽ തന്നെ  പ്രവർത്തിക്കുന്നു.സ്കൂളിലെ ഐ.ടി.രംഗത്തെ വളർത്തുന്നതിൽ ക്ലബ്ബ് പ്രധാന പങ്ക് വഹിക്കുന്നു.ആവശ്യമായ സഹായസഹകരണങ്ങളോടുകൂടിത്തന്നെ സ്കൂളിലെ ഐ.ടി.ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

2021-22 വർഷത്തെ ഐ.ടി.ക്ലബ്ബ് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നു. ഐ.ടി.ക്ലബ്ബിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ പ്രവാഹം ഐ.ടി.ക്ലബ്ബിന്റെ വളർച്ച ശോഭനമാണെന്ന് ആത്മവിശ്വാസം നൽകുന്നു.സ്കൂൾ PSITC യായി ലൈല ടീച്ചറെ  തെരെഞ്ഞെടുത്തു.ഐ.ടി.രംഗത്തേയ്ക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുകയാണ് ഐ.ടി.ക്ലബ്ബിന്റെ ലക്ഷ്യം.ആ ലക്ഷ്യം നിറവേറ്റാൻ വിദ്യാർത്ഥികൾക്ക് പലവിധ പരിശീലനങ്ങളും നൽകുന്നു.ഐ.ടി.ക്ലബ്ബിന്റെ ആദ്യ പ്രവർത്തനമായി എല്ലാ അംഗങ്ങൾക്കും ഇ-മെയിൽ അഡ്രസ്സ് നിർമ്മിച്ചു.മലയാളം ടൈപ്പിംഗിലൂടെ വിദ്യാർത്ഥികളെ കൂടുതൽ ഉത്സാഹിപ്പിക്കുവാൻ കഴിഞ്ഞു.നല്ല മലയാളം ടൈപ്പിംഗ് പരിശീലനത്തിലൂടെ ക്ലബ്ബിലെ എല്ലാ അംഗങ്ങൾക്കും മലയാളം ടൈപ്പിംഗിൽ വിജ്ഞാനം ലഭിച്ചു.ഓണാഘോഷത്തിന് പൂക്കള ഡിസൈനിംഗ് മത്സരം ഏർപ്പെടുത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.സ്കൂൾ തല ഐ.ടി.മേളയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തി.

ഓൺലൈൻ ക്ലാസ്സ്‌ ആരംഭിച്ചതോടു കൂടി ഓൺലൈൻ പ്ലാറ്റ് ഫോർമുകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തി.

Google form തയ്യാറാക്കുന്നതിനും ഓൺലൈൻ ക്വിസ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ഈ പരിശീലനങ്ങൾ കുട്ടികൾക്ക് സഹായകമായി.

മികവുകൾ

2021 - 22 ലെ ഞങ്ങളുടെ തനത് പ്രവർത്തനം 'അമ്മ വായന'യാണ് . കോവിഡ് കാല മാനസിക സംഘർഷങ്ങളും വിരസതയും ഒഴിവാക്കുന്നതിന് വേണ്ടിയും അമ്മമാരെ വായനയുടെ ലോകത്തിലേക്ക് എത്തിക്കുന്നതിനും  ലൈബ്രറി പുസ്തകങ്ങൾ സ്കൂളിൽ നിന്ന് നേരിട്ട് നൽകിയുമാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് . ഈ വർഷത്തിലെ വായനാദിനത്തിലാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. എല്ലാ മാസവും ബുക്ക് റിവ്യൂ നടത്തി വിജയിയെ കണ്ടെത്തുന്നു.

ലൈബ്രറി

പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ.

നമ്മുടെ സ്‌കൂൾലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ച് പ്രത്യേകകോഡുകൾ നൽകിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പർ നൽകുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീർന്നു.

2005-06 വർഷത്തിൽ നടന്ന ലൈബ്രറി ശാക്തീകരണപ്രവർത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികൾ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളിൽ നിന്നും പുസ്തകം ശേഖരിക്കൽ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു.

ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങൾ വർഷാരംഭത്തിൽ തന്നെ ക്ലാസധ്യാപകനെ ഏൽപ്പിക്കുന്നു. ക്ലാസധ്യാപകൻ ആഴ്ചയിൽ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവർക്കാവശ്യമായ മറ്റു പുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാർ, പ്രൊജക്ട്, അസൈൻമെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങൾ കുട്ടികൾ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏൽപ്പിക്കുകയും അതു അവർക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കൽ, രംഗങ്ങൾ ദൃശ്യാവിഷ്‌കരിക്കൽ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയിൽ വായിക്കുന്നു.

ലൈബ്രറിക്ക് സ്ഥലപരിമിതികാരണം പ്രശ്നങ്ങൾ നേരിടുന്നു. ലൈബ്രറിക്ക് ഒരു പ്രത്യേക മുറി തന്നെ പുതുതായി നിർമിക്കേണ്ടതുണ്ട്.

അമ്മ വായന

2021 - 22 ലെ ഞങ്ങളുടെ തനത് പ്രവർത്തനം 'അമ്മ വായന'യാണ് . കോവിഡ് കാല മാനസിക സംഘർഷങ്ങളും വിരസതയും ഒഴിവാക്കുന്നതിന് വേണ്ടിയും അമ്മമാരെ വായനയുടെ ലോകത്തിലേക്ക് എത്തിക്കുന്നതിനും  ലൈബ്രറി പുസ്തകങ്ങൾ സ്കൂളിൽ നിന്ന് നേരിട്ട് നൽകിയുമാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് . ഈ വർഷത്തിലെ വായനാദിനത്തിലാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. എല്ലാ മാസവും ബുക്ക് റിവ്യൂ നടത്തി വിജയിയെ കണ്ടെത്തുന്നു.

സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ

കുട്ടികളുടെയും വിദ്യാലയത്തിന്റെയും മികവുകൾ കൃത്യമായി രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും അറിയിക്കുന്നതായി സോഷ്യൽ മീഡിയകളെ ഉപയോഗിക്കുന്നു. വാട്ട്സ് ആപിനു പുറമെ പ്രധാനമായും ഫേസ്ബുക്കിനെയാണ് ഇത്തരം ഇടപെടലിനായി ഉപയോഗിക്കുന്നത്. സ്കൂളിലുള്ള ഓരോ പ്രവർത്തനങ്ങളും പന്തല്ലൂർ ജി എൽ പി സ്കൂളിന്റെ ഫേസ് ബുക്ക് പേജിൽ അപ്ഡേറ്റ് ചെയ്യുന്നതോടെ സ്കൂൾ പ്രവർത്തനങ്ങളെ വിലയിരുത്താൻ രക്ഷിതാക്കൾക്ക് സാധിക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

1924 ൽ തുടക്കമാരംഭിച്ച ഈ വിദ്യാലയം ഒട്ടനവധി പരിമിതികളെയും പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മികവിന്റെ പാതയിലാണ്. പഞ്ചായത്ത്, എം.പി, എം.എൽ.എ, എസ്.എസ്.എ തുടങ്ങിയവയുടെ സഹകരണത്തോടെ ഭൗതിക സൗകര്യത്തിന്റെ കാര്യത്തിൽ പുരോഗതിയിലാണ്. {{#multimaps: 11.084491337196475, 76.16635608308879 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പന്തലൂർ&oldid=2467533" എന്ന താളിൽനിന്ന് ശേഖരിച്ചത്