ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ജാനുവരി 22ന് ബഹു.എം.പി. ശ്രീ.ശശി തരൂർ ഡിജിറ്റൽ മാഗസീൻ ഉത്ഘാടനം നിർവഹിച്ചു.

43040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43040
യൂണിറ്റ് നമ്പർLK/2018/43040
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅനുശ്രീ ജി എസ്
ഡെപ്യൂട്ടി ലീഡർആദിത്യ എ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കവിത എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനീഷ് ഉമ്മൻ
അവസാനം തിരുത്തിയത്
10-04-2024Aneeshoomman

ഡിജിറ്റൽ മാഗസിൻ 2019

|2023 ജൂൺ മാസത്തിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 24കുട്ടികളെ അംഗങ്ങളായി ചേർത്തു. അദ്ധ്യാപകരായ അനീഷ് സാറും സചിത്ര ടീച്ചരും പ്രവറ്‍ത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ പ്രവർത്തി സമയത്തിനു ശേഷം ഒരു മണിക്കൂർ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കുട്ടികൾക്ക് അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, മൊബൈൽ ടെകാനോളജി, സൈബർ സുരക്ഷ, റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നി വിഷയങ്ങളിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു.

ഡിജിറ്റൽ പൂക്കളം

 
ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പൂക്കളം
 
ഡിജിറ്റൽ പൂക്കളം
 
നല്ല നാളേയ്ക്കായി......കൂടുതൽ കരുത്തോടെ.....







2019-2022 ബാച്ച് ലിറ്റിൽ കൈറ്റ്സുകളുടെ പരിശീലനം

പേരൂർക്കട സ്പാർക്കിൾസ്

കോവിഡ് കാലത്ത് കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു യൂട്യൂബ് ചാനൽ "പേരൂർക്കട സ്പാർക്കിൾസ് " എന്ന പേരിൽ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുട്ടികളിൽ നിന്നും വീഡിയോസ് ശേഖരിച്ചു .

ഈ വീഡിയോസ് എഡിറ്റ് ചെയ്യുകയും കുട്ടികൾ തന്നെ ചാനലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്

"സുരീലി ഹിന്ദി ", "ഹലോ ഇംഗ്ലീഷ് " എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം ഡിസംബർ മാസത്തിൽ സ്കൂളിൽ നടന്നു. പ്രസ്തുത പരിപാടികളുടെ documentation ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു.

പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ

പുതിയ സ്കൂൾ കെട്ടിടത്തിൻെറ തറക്കല്ലിടൽ ചടങ്ങിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇതര വിദ്യാർത്ഥികളിൽ നിന്നും അനിമേഷൻ ഉൾപ്പെടെയുള്ള വീഡിയോസ് ശേഖരിക്കുകയും അതിൽ മികച്ചവ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് ലൈവായി യൂട്യൂബ് ചാനലിൽ കാണിക്കാൻ കഴിഞ്ഞത് ഒരു പ്രധാന നേട്ടമാണ്.

ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം

ഡിജിറ്റൽ സ്കൂൾ ലോഗോ നിർമ്മാണം ഇപ്രാവശ്യം നടന്ന ഒരു പ്രധാന പരിപാടിയാണ്.

എട്ടാംക്ലാസ് വിദ്യാർഥിനിയായ കീർത്തന വി ആർ തയ്യാറാക്കിയ ലോഗോ സ്കൂളിന്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിച്ചു.