ഗവ എൽ പി എസ് കാഞ്ഞിരംപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1913 ൽ കാഞ്ഞിരംപാറ അയ്യപ്പൻപിള്ളയുടെ കളിയിലിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ് കാഞ്ഞിരംപാറ.
ഗവ എൽ പി എസ് കാഞ്ഞിരംപാറ | |
---|---|
വിലാസം | |
കാഞ്ഞിരം പാറ ഗവ എൽ പി എസ് കാഞ്ഞിരംപാറ, ആനാകൂടി പി ഒ , ആനാകുടി പി.ഒ. , 695603 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 9495555192 |
ഇമെയിൽ | glpskanjirampara42607@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42607 (സമേതം) |
യുഡൈസ് കോഡ് | 32140800708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ നാരായണര് എൻ |
പി.ടി.എ. പ്രസിഡണ്ട് | മഞ്ചേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
19-03-2024 | Kanjiramparalps |
ചരിത്രം
1913 ൽ കാഞ്ഞിരംപാറ അയ്യപ്പൻപിള്ളയുടെ കളിയിലിൽ ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങിയ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ് കാഞ്ഞിരംപാറ.ചിന്നനാശാനായിരൂന്നു അധ്യാപകൻ.ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്കുന്നൻകുഴി കുുഞ്ഞൻകുറുപ്പ് മാനേജരായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.അന്നത്തെ പ്രഥമാധ്യാപകൻ ചെല്ലപ്പൻ പിള്ളയായിരൂന്നൂ. 1936 ൽ അദ്ദേഹം സ്കൂൾ വിറ്റു.പൗരപ്രമുഖനായിരുന്ന ശേഖരപിള്ളയുടെ ഭാര്യ ഭാരതിയമ്മയായിരുന്നു മാനേജർ.ഒന്നു മുതൽ മൂന്നു ക്ളാസുകളായിരുന്നു ആദ്യ കാലത്ത് ഉണ്ടായിരുന്നത്.കേരളത്തിലുടനീളം പ്രൈമറി വിദ്യാലയങ്ങൾ സറണ്ടർ ചെയ്തപ്പോൾ ഒരു രൂപ പ്രതിഫലം പറ്റിക്കൊണ്ട് മാനേജർ സ്കൂൾ സർക്കാരിന് വിട്ടു കൊടുത്തു.അപ്പോ ഹെഡ്മാസ്റ്റർ ശിവരാമപിള്ളയായിരുന്നു.ആദ്യ വിദ്യാർത്ഥി കുന്നംകുഴി രാമകൃഷ്ണപിള്ളയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
50 വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും നാല് ക്ലാസ് മുറികളും പ്രവർത്തിക്കുന്നു. ക്ലാസ്മുറികളിലെല്ലാം ഫാനുണ്ട്.രണ്ട് ക്ലാസ്റൂമുകൾ ഡിജിറ്റൽ ക്ലാസ്റൂമുകളാണ്.ഇതു കൂടാതെ പ്രീ പ്രൈമറി ബിൽഡിംഗ്,പാചകപ്പുര,ജലലഭ്യതയുള്ള കിണർ,പുസ്തക സമ്പുഷ്ടമായ ലൈബ്രറി എന്നിവ സ്കൂളിലുണ്ട്.വാമനപുരം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം സംരക്ഷണം കുട്ടികൾ കാര്യക്ഷമമായി നടത്തി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ നിരവധി പഠന ഇതര പ്രവർത്തനങ്ങൾ നടത്തുന്നു. ഹരിത ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി നടന്നുവരുന്നു.ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു.
മാനേജ്മെന്റ്
വാമനപുരം ഗ്രാമപഞ്ചായത്തിലെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ജി എൽ പി എസ് കാഞ്ഞിരംപാറ. എസ് എം സി ചെയർമാൻ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ സ്കൂളിൽ മികച്ച ഒരു എസ് എം സി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തനമേഖല | |
---|---|---|---|
1 | മധു | ISROഓഫീസർ | |
2 | ലക്ഷ്മി പത്മ | ന്യൂസ് എഡിറ്റർ | |
3 | രാജശേഖരൻ നായർ | ഡെപ്യൂട്ടി കമ്മീഷണർ | |
4 | സതീഷ് | ISRO ഓഫീസർ | |
5 | ഗായത്രീ കൃഷ്ണ | മാധ്യമ പ്രവർത്തക | |
6 | സുശീലൻ | ദേവസ്വം കമ്മീഷണർ | |
7 | ചന്ദ്രസേനൻ നായർ | BSNL ജില്ലാ മാനേജർ | |
8 | രവീന്ദ്രൻ നായർ | എച്ച് എം |
മികവുകൾ
2023 - 2024 അദ്ധ്യയന വർഷത്തിൽ സ്കൂളിന്റെ നേട്ടങ്ങൾ വളരെ മികവുറ്റതായിരുന്നു.സബ്ജില്ലാ കായിക മേളയിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.50 M ഓട്ടത്തിൽ അശ്വിൻ ആൺകുട്ടികളുടെ 100 M റിലേ മത്സരത്തിൽ അശ്വിൻ,തേജസ്,ധന്വജ്,ആദർശ് എന്നീ കുട്ടികൾക്കാണ് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞത്. LP കിഡ്ഡീസ് ഗ്രൂപ്പ് ചാമ്പ്യൻ ഓവറോൾ വിഭാഗത്തിൽ നമ്മുടെ സ്കൂളിന് മൂന്നാം സ്ഥാനം നേടാൻ സാധിച്ചു. അതു കൂടാതെ വ്യക്തിഗത ചാമ്പ്യൻ വിഭാഗത്തിൽ അശ്വിന് മൂന്നാം സ്ഥാനം ലഭിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ രണ്ട് മൂന്നാം സ്ഥാനങ്ങളുൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടാൻ സാധിച്ചു. കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും കുട്ടികൾക്ക് കഴിഞ്ഞു.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
{{#multimaps:8.73608,76.92145|zoom=18}}