എ.എം.എൽ.പി.എസ് കടകശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അയങ്കലം പ്രദേശത്തു സ്ഥിതി ചെയുന്ന സ്കൂൾ ആണ് ഇത് .ഇതിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ,കടകശ്ശേരി എന്നാണ്.
എ.എം.എൽ.പി.എസ് കടകശ്ശേരി | |
---|---|
പ്രമാണം:19211-school photo2.jpg | |
വിലാസം | |
അയങ്കലം എ എം എൽ പി എസ് കടകശ്ശേരി, അയങ്കലം പി ഒ, തവനൂർ, മലപ്പുറം , അയങ്കലം പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2686740 |
ഇമെയിൽ | amlpskadakassery9@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19211 (സമേതം) |
യുഡൈസ് കോഡ് | 32050700314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തവനൂർ, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 77 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഗതകുമാരി കെ |
പി.ടി.എ. പ്രസിഡണ്ട് | ജാഫർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി വി |
അവസാനം തിരുത്തിയത് | |
16-03-2024 | 19211 |
ചരിത്രം
തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ് വിദ്യാലയത്തിന്റെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ :2
ക്ലാസ് മുറികൾ :8
ഓഫീസ്‌മുറി :1
ടോയ്‌ലറ്റ് :2
യൂറിനൽ :6
കിണർ :1
പൊതുടാപ്പ് :1
കളി സ്ഥലം :10 സെന്റ്
പൂന്തോട്ടം :1/4 സെന്റ്
പച്ചക്കറിത്തോട്ടം :1 സെന്റ്
ബയോഗ്യാസ് :1
സ്വന്തം വാഹനം :1
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർഥികൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
1. | നാരായണൻ നായർ | |
---|---|---|
2. | ഭാസ്കരൻ മാഷ് | |
3. | അജിതൻ മാഷ് | |
4. | വിജയകുമാരി ടീച്ചർ | |
5. | അച്യുതൻ മാഷ് |
മാനേജ്‌മെന്റ്
അയങ്കലം സ്വദേശിയും വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയും കൂടിയായ കണ്ണുംകോളിൽ മുഹമ്മദ് ഹനീഫയാണ് വിദ്യാലയത്തിന്റെ മാനേജർ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനോട് അടുത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നും തവനൂർ വഴി പൊന്നാനിയിലേക്കോ എടപ്പാളിലേക്കോ പോകുന്ന ബസ് ഉപയോഗിക്കാം. എടപ്പാൾ ഭാഗത്തു നിന്നും സ്റ്റേറ്റ് ഹൈവേയിലൂടെ കോഴിക്കോട്/ വളാഞ്ചേരി പോകുന്ന വഴി തവനൂർ റോഡ് എന്ന സ്റ്റോപ്പിൽ ഇറങ്ങി. തവനൂർ ഭാഗത്തേക്കുള്ള ബസിൽ കയറാം.
പൊന്നാനിയിൽ നിന്നുമാണ് വരുന്നതെങ്കിൽ തവനൂർ-അയങ്കലം വഴി പോകുന്ന ബസ്സിൽ കയറാം
തിരൂർ ഭാഗത്തു നിന്നുമാണ് വരുന്നതെങ്കിൽ പൊന്നാനി വഴി പോകുന്ന ബസ്സിൽ കയറി നരിപ്പറമ്പ് എന്ന സ്ഥലത്തു ഇറങ്ങി , തവനൂർ - അയങ്കലം വഴി കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറാം.{{#multimaps: 10.84087,76.00121 | zoom=18 }}