ജി എം എൽ പി എസ് മംഗലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എം എൽ പി എസ് മംഗലശ്ശേരി | |
---|---|
വിലാസം | |
മംഗലശ്ശേരി GMLPS MANGALASSERI , കരുവമ്പുറം പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 0483 2761750 |
ഇമെയിൽ | gmlpsmangalasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18528 (സമേതം) |
യുഡൈസ് കോഡ് | 32050600705 |
വിക്കിഡാറ്റ | Q64565015 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 192 |
പെൺകുട്ടികൾ | 175 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയ്ദീപ്. കെ |
പി.ടി.എ. പ്രസിഡണ്ട് | സക്കീർ ഹുസൈൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനു |
അവസാനം തിരുത്തിയത് | |
02-03-2024 | 18528 |
ചരിത്രം
1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്ത് പ്രവ൪ത്തനമാരഭിച്ച മംഗലശ്ശേരി ജി എം എൽ പി സ്കൂളിന് 1948 ജനുവരി 19 മലബാ൪ ഡിസ്ട്രിട് ബോ൪ഡിന്റെ അംഗീകാരം ലഭിച്ചു.കാരാട്ട് അഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത് അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം ഇന്ന് മുത്തശ്ശിയായി സ്കൂൾ കോമ്പൗണ്ടിൽ നിറഞ്ഞുനിൽക്കുന്നു. നടുവിലെ കളത്തിൽ മുഹമ്മദ് മാസ്റ്ററായിരുന്നു തുടക്കത്തിൽ പ്രധാനാദ്ധ്യാപകൻ. കൂടാതെ ശങ്കര൯മാസ്റ്റ൪, മുഹമ്മദ് കുരിക്കൾ, ലക്ഷ്മി ടീച്ചർ എന്നിവർ സഹാധ്യാപകരായിരുന്നു. ആദ്യ വിദ്യാ൪ത്ഥി ഏലായി അബ്ദുള്ള,
ആല്യാത്തൊടി കുുഞ്ഞാലി മകൾ മറിയുമ്മആയിരുന്നു ആദ്യ വിദ്യാ൪ത്ഥിനി. 1951-52 ൽഅഞ്ചാംക്ലാസ്
ആരംഭിച്ചെങ്കിലും പിൽക്കാലത്ത് നി൪ത്തലാക്കി.
വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആരംഭിച്ചത് . പിന്നീട് കാരാട്ട് അഹമ്മദ് ഹാജി തന്റെ കെട്ടിടം മഞ്ചേരി
യതീംഖാനയ്ക്ക് വിറ്റുു. 2009 ൽ വഖഫ് ബോർഡ് മുഖേന മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽനിന്നും
മുനിസിപ്പാലിറ്റിക്കുവേണ്ടി ഇംപ്ലിമെന്റിംഗ് ഓഫീസർ വിലയ്ക്കു വാങ്ങി. പ്രസ്തുത 30 സെന്റ് ഭൂമിയിലാണ്
പാലക്കുളം സ്കൂൾ കെട്ടിടം പ്രവർത്തിച്ചു വരുന്നത്. 2003 ൽ മംഗലശ്ശേരി ചുണ്ടയിൽ ഭാഗത്ത് ഒരേക്കർ സ്ഥലം
മുനിസിപ്പാലിറ്റി വിലയ്ക്കു വാങ്ങുകയുണ്ടായി. പ്രസ്തുത സ്ഥലത്ത് വിവിധ ഏജൻസികളുടെ സഹായത്തോടെ
ഇരുനില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 2005-06 വർഷം പാലക്കുളം സ്കൂളിൽ നിന്ന് ഓരോ ഡിവിഷൻ
ചുണ്ടയിൽ ഭാഗത്തേക്ക് മാറ്റുകയുണ്ടായി.ഇപ്പോൾ രണ്ടു വാർഡുകളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്.
ഇന്ന് മംഗലശ്ശേരി ജി എം എൽ പി സ്കൂള് രണ്ട് പ്രദേശങ്ങളിലായി ബഹുനില കെട്ടിടങ്ങളോടെ അതിന്റെ
മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മികച്ച സൗകര്യങ്ങളുള്ള സ്കൂളിൽ ഒരു വലിയ അടുക്കള കെട്ടിടവും, കുടിവെള്ള സൗകര്യവും,
ഒരു കമ്പ്യൂട്ട൪ ലാബും ,ഓരോ ക്ലാസിനും ഫാനുകളും ആവശ്യത്തിന്
ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. വായനയുടെ മായിക ലോകത്തേക്ക്
കൈപിടിച്ചുയ൪ത്തുന്ന വിശാലമായ ലൈബ്രറിയുമുണ്ട് .കൂടാതെ പൂ൪ണ്ണതോതിൽ സജ്ജീകരിച്ച
പ്രീപ്രൈമറി ക്ലാസുകളുമുണ്ട്.വിശാലമായ മൈതാനവും, കളിയുപകരണങ്ങളും ചിൽഡ്രസ്
പാ൪ക്കും സ്കൂളിനുണ്ട് . ഇന്റ൪ലോക്ക് ചെയ്ത് മനോഹരമാക്കിയ മുറ്റവും ഒാരോ ക്ലാസിനും
പ്രത്യേകം ഷൂറാക്കുകളുമുണ്ട്. രുചികരവും പോഷകസമൃദ്ധമായ ഉച്ചഭക്ഷണം
ആരോഗ്യകരമായ ക്രമീകരണങ്ങളോടെ നൽകുന്നു... കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ് അറബിക്
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}