ഗവ യു പി എസ് പാലുവള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ് പാലുവള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
ഗവ യു പി എസ് പാലുവള്ളി | |
---|---|
വിലാസം | |
ഗവണ്മെന്റ് യു പി എസ്. പാലുവള്ളി , പാലുവള്ളി പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 29 - മെയ് - 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2842212 |
ഇമെയിൽ | hmgupspaluvally@gmail.com |
വെബ്‍സൈറ്റ് | hmgupspaluvally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42647 (സമേതം) |
യുഡൈസ് കോഡ് | 32140800512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം/ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനീസ എസ് |
പി.ടി.എ. പ്രസിഡണ്ട് | സജീഷ്. എസ്. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ ഡാർവിൻ |
അവസാനം തിരുത്തിയത് | |
22-02-2024 | Abhilashkvp |
ചരിത്രം
ഗവ.യു.പി.എസ് പാലു വള്ളി നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പാലുവള്ളി ജി.യുപിഎസ്സിന്റെ ചരിത്രം ആരംഭിക്കുന്നത് കൊല്ലവർഷം 1 1 2 3 ഇടവം 5 (1948 മേയ് 29 ) നാണ്.1954 ജനുവരി 18 ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു 1980-ൽ ഈ സ്കൂൾ യു പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു.1984-ൽ കേരളത്തിലെ ആദ്യ പ്രിപ്രൈ മറിസ്കൂൾ അന്നത്തെ മുഖ്യമന്ത്രി ശ്രീ കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു .നന്ദിയോട് പഞ്ചായത്തിൽ പാങ്കോട്ടു കോണത്തു ശ്രീ മരുതറ രാമക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ട് ഓല ഷെഡ്ഡുകളിലായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പച്ച പ്രൈമറി സ്കൂളിലെ സീനിയർ അധ്യാപകനായിരുന്ന ശ്രീ അച്യുതൻ പിള്ളയ്ക്കായിരുന്നു അന്ന് ചുമതല നൽകിയിരുന്നത്. നെടുമങ്ങാട് പ്രൈമറി സ്കൂളിൽ നിന്നും പതിനഞ്ചു ബെഞ്ചുകളും പച്ച പ്രൈമറി സ്കൂളിൽ നിന്നും രണ്ടു ബ്ലാക്ക് ബോർഡുകളും ഈ സ്കൂളിന് സർക്കാർ ലഭ്യമാക്കി. 1949 ആഗസ്ത് മാസം മുതൽ 5വർഷവും 8മാസവും ശ്രീ മരുതറ രാമക്കുറുപ്പിന്റെ സ്വന്തം സ്ഥലത്ത് പാലുവള്ളി പ്രൈമറി സ്കൂൾപ്രവർത്തിച്ചിരുന്നു.
ആദ്യ വിദ്യാർത്ഥി പ്രവേശനം നടന്നത് 05.10 1123-ൽ ആണ്. പാങ്കോട്ടുകോണത്തു മരുതറ രാമക്കുറുപ്പിന്റെ മകൻ ആർ. മഹാദേവൻ നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. 5 മുതൽ 14 വരെ പ്രായമുള്ളവർക്ക് ഇവിടെ ഒന്നാംക്ലാസ്സിൽ പ്രവേശനം നൽകിയിരുന്നു. വഞ്ചിഭൂപതി പതേ.........എന്ന് തുടങ്ങുന്ന രാജ സ്തുതിയോടെയാണ് സ്വാതന്ത്ര്യാനന്തരവും സ്കൂൾ പ്രവൃത്തി ദിനങ്ങൾ തുടങ്ങിയത്.
1954 . ജനുവരി 18 ന് പച്ചയിൽ റിസർവ് ഫോറെസ്റ്റിൽ നിന്നും അനുവദിച്ചു കിട്ടിയ ഒന്നര ഏക്കർ സ്ഥലത്ത് പണിതുയർത്തിയ സ്ഥിരം കെട്ടിടത്തിലേക്ക് പാലുവള്ളി പ്രൈമറി സ്കൂൾ മാറ്റി. 1980 ൽ യു.പി. ആയി അപ്ഗ്രേഡ് ചെയ്തു.ശ്രീ പി. വി. അനിൽകുമാർ (ശാസ്ത്രഞ്ജൻ വി.എസ്.എസ്.സി ) പി. കൃഷ്ണകുമാർ (നാടക സീരിയൽ നടൻ) എന്നിവർ പൂർവ്വവിദ്യാർഥികളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.പി.വി.അനിൽകുമാർ (ശാസ്ത്രജ്ഞൻ വി എസ് എസ് സി )
.ആതിര (ശാസ്ത്രജ്ഞ )
.സന്ദീപ് സനൽ (യുവ കർഷകൻ )
.പി .കൃഷ്ണകുമാർ (സിനി സീരിയൽ ആർട്ടിസ്റ്റ് )
.അപ്‌സര (സിനി സീരിയൽ ആർട്ടിസ്റ്റ് )
.സുജിത് (നാടക നടൻ )
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (52 കിലോമീറ്റർ)
{{#multimaps:8.69930,77.02778|zoom=15}}