സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് ഉള്ളൂർ
വിലാസം
ജി യു പി എസ്‌ ഉള്ളൂർ,
,
മെഡിക്കൽ കോളേജ് പി.ഒ.
,
695011
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ0471 2444534
ഇമെയിൽgovtupsulloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്43331 (സമേതം)
യുഡൈസ് കോഡ്32141000504
വിക്കിഡാറ്റQ64037399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ ജോൺ
പി.ടി.എ. പ്രസിഡണ്ട്ഗോപിക
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
12-02-2024BIJIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു.  ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ്   ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

#ഒന്നു മുതൽ ഏഴുവരെ ഇംഗ്ലീഷ് , മീഡിയം ക്ലാസ്സുകൾ

# മികച്ച കെട്ടിടം

#കുടിവെള്ളം

# ടോയ്‌ലറ്റ് സൗകര്യം

#സ്കൂൾ ബസ്

#ലൈബ്രറി

#ശാസ്ത്ര ലാബ്

#വൃത്തിയുള്ള ക്ലാസ്സ് മുറികൾ

#പൂന്തോട്ടം

#വൃത്തിയുള്ള പാചക പുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • മനോരമ നല്ല പാഠം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കു എതിരെ കേരളത്തിലുടനീളം നടത്തി വരുന്ന ലഹരിവിമുക്ത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി ഉള്ളൂർ ഗവ : യു. പി. സ്കൂളിൽ 2022 ഒക്ടോബർ 6നു ബഹുമാനപെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ  സംസ്ഥാനതല ഉൽഘാടനത്തോടു കൂടി സ്കൂളിൽ ലഹരി വിമുക്ത പ്രവർത്തനങ്ങൾ പ്രഥമ അധ്യാപിക ശ്രീമതി. ഷൈല എസ്. ജെ. യുടെ നേതൃത്വത്തിൽ ആരംഭിച്ചു.അന്നേ ദിവസം രാവിലെ സ്കൂളിൽ വച്ചു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷകർത്തകൾക്കും മെഡിക്കൽ കോളേജ് ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷൻ സി. പി. ഒ.ശ്രീ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കയും, സി. പി. ഒ ശ്രീ ചന്ദ്ര ബോസ് കുട്ടികൾക്ക് ലഹരിക്കു എതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. തുടർന്നു കുട്ടികൾ ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി നാടകം, പാട്ട് എന്നീ കലാപരിപാടികൾ  നടത്തി.ലഹരി വിരുദ്ധ കഥാപ്രസംഗം വീഡിയോ പ്രദർശനം എന്നിവലൂടെ കുട്ടികൾക്കും രക്ഷകർത്തകൾക്കും  ഇടയിൽ ലഹരിയെ പറ്റി അവബോധം സൃഷ്ടികുന്നതിനു സാധിച്ചു.അധ്യാപികമാരായ ശ്രീമതി സുനിത, ശ്രീമതി ശ്രീദേവി തുടങ്ങിയവർ കുട്ടികൾക്കു ലഹരി യുടെ ദൂഷ്യവശങ്ങളെ പറ്റി പറഞ്ഞു കൊടുക്കുകയും, ലഹരി വിമുക്തകേരളത്തിനായുള്ള പിന്തുണ സംവിധാനങ്ങളുടെ ഫോൺ നമ്പർ നമ്പർ പരിചയപെടുത്തി. സംസ്ഥാന മദ്യവർജ്ജന സമിതി സെക്രട്ടറി ശ്രീ. ഷാജി കുട്ടികൾക്ക് ബോധവത്കരണം നടത്തി.2022 ഒക്ടോബർ 14 നു കുട്ടികൾക്കു ലഹരി എതിരെ പ്ലഗ്കാർഡ് നിർമാണ മത്സരം നടത്തുകയും. എല്ലാകുട്ടികൾക്കും പ്ലഗ്കാർഡ് നിർമ്മാണത്തിൽ പങ്കു ചേരാൻ അവസരം നൽകുകയും ചെയ്തു.ഒക്ടോബർ 18നു കുട്ടികളും അധ്യാപകരും ചേർന്ന്  ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്നു സ്കൂൾ മുതൽ ഉള്ളൂർ ജംഗ്ഷൻ വരെ ഉളള ഭാഗങ്ങളിൽ ലഹരി വിരുദ്ധ ലഖുരേഖ തയാറാക്കി വിതരണം നടത്തി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ഷോര്ട്ട് ഫിലിം നിർമ്മിച്ചു.2022 ഒക്ടോബർ 20നു കൗൺസിലർ ഡി. ആർ. അനിൽ സി. പി. ഒ. സുരേഷ്, പി. ടി. എ പ്രസിഡന്റ്‌ ഗോപിക, എസ്. എം സി ചെയർമാൻ സുജ, പ്രഥമ അധ്യാപിക ശ്രീമതി ഷൈല എസ്. ജെ, പി. ടി എ  അംഗങ്ങൾ, അധ്യാപകർ എന്നിവർ എന്നിവർ ഉൾപെടുത്തി രൂപീകരിച്ച ജാഗ്രത സമിതിയുടെ യോഗം നടത്തുകയും ലഹരിവിരുദ്ധ ബോധവത്കരണം  നടത്തുകയും ചെയ്തു.

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലയളവ് അധ്യാപകർ തീയ്യതി
2006-2008 ലളിത 23/06/2006 to31/03/2008
2011 - 2014 കെ.കെ മറിയാമ്മ 30/04/2008 to 31/3/2014
2014 - 2015 ജോസ് . വി. ധരൻ 7/6/2014 to 31/5/2016
2015 - 2017 ശശികല കുമാരി 3/6/2016 to 16/5/ 2017
2017 - 2018 ഓമന. എസ്സ് 17/5/2017 to 31/5/2018
2018 - 2019 ജി.കെ കലാദേവി അമ്മ 4/6/2018 to 30/5/2019
2019 അന്നമ്മ ഫിലിപ്പോസ് 31/5/2019 to 7/6/2019
2019 നിർമ്മല ദേവി. എസ്സ് 7/6/2019 to 19/12/2019
2020 - 2021 അജിത . എച്ച് 20/12/2019 to 4/3/2020
2021 - 2022 സുചിത്ര.എസ്സ് 27/10/2021 to 31/3/2022
2021-2022 ശോഭ എസ് എസ് 25/05/2022 to 30/06/2022
2022- 2023 ഷൈല എസ് ജെ 01/07/2022 to 07/06/2023
2023- പ്രിയ ജോൺ 08/06/2023 to

അംഗീകാരങ്ങൾ

2015 ൽജൈവകൃഷിക്ക് അ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചു

2015ൽ ജൈവകൃഷിക്ക് അക്ഷയശ്രീ ശ്രീ അവാർഡും ലഭിച്ചു

2016 -17ൽ മാതൃഭൂമിയുടെ നന്മ പുരസ്കാരം, എക്സലൻസ് അവാർഡ് , മലയാള മനോരമയുടെ നല്ലപാഠം അവാർഡ് എന്നിവ ലഭിച്ചു

2016 ഡിസംബറിൽ മദ്യവർജന സമിതിയുടെ യുടെ ലഹരിവിരുദ്ധ പ്രവർത്തന പുരസ്കാരം ലഭിച്ചു

2019 മാർച്ചിൽ മലയാള മനോരമയുടെ നല്ലപാഠം പുരസ്കാരം ലഭിച്ചു.


വഴികാട്ടി

  • സ്കൂളിൽ എത്തിച്ചേരാൻ തമ്പാനൂരിൽ നിന്ന് 6.6  Km ഉം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 800 m ഉം ഉള്ളൂർ ജങ്ഷനിൽ നിന്ന് 400 m ഉം കിഴക്കേകോട്ട നിന്ന് 6.2 km ഉം കേശവദാസപുരത്തു നിന്ന് 1.5 Km ഉം ദൂരമുണ്ട്.


{{#multimaps: 8.5256484,76.9257669| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഉള്ളൂർ&oldid=2094013" എന്ന താളിൽനിന്ന് ശേഖരിച്ചത്