അന്നപൂർണ യു.പി.എസ്. ആലപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്‌ജില്ലയിലെ ഒരു എയ്ഡഡ് യു പി സ്കൂളാണിത്
അന്നപൂർണ യു.പി.എസ്. ആലപ്ര | |
---|---|
വിലാസം | |
ആലപ്ര ആലപ്ര പി ഒ,
കോട്ടയം,686544 , ആലപ്ര പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 06 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | alapraannapurna@gmail.com |
വെബ്‍സൈറ്റ് | https://www.apup.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 32453 (സമേതം) |
യുഡൈസ് കോഡ് | 32100500407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന ബീഗം എം എ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ ബീവി |
അവസാനം തിരുത്തിയത് | |
12-02-2024 | 32453-HM |
ചരിത്രം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ ഉൾപ്പെടുന്നതും പത്തനംതിട്ട ജില്ലയോട് അതിർത്തി പങ്കിടുന്ന കോട്ടയം ജില്ലയുടെ തെക്ക് കിഴക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആലപ്ര .മണിമല പഞ്ചായത്ത് പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1956 -57 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അതിനു മുൻപ് പ്രൈമറി പഠനത്തിനുശേഷം കുട്ടികൾ വിദൂര സ്ഥലങ്ങളിൽ ഉള്ള സ്കൂളുകളെയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത് .മെച്ചപ്പെട്ട യാത്രാസൗകര്യം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ പെൺകുട്ടികളുടെയും സാമൂഹികസമ്പത്തിക പിന്നോക്കവസ്ഥയുള്ള കുട്ടികളുടെയും തുടർപഠനം ഒരു പ്രശ്നമായിരുന്നു .ഈ സാഹചര്യത്തിലാണ് സ്ഥാപനത്തെപ്പറ്റിയുള്ള ചിന്ത ഉടലെടുത്തത് .ഇതിന് നേതൃത്വം കൊടുത്തത് ആലപ്ര കരയോഗ അംഗങ്ങൾ ആയിരുന്നു
1955 -56 കാലഘട്ടത്തിൽ സ്കൂൾ ആരംഭിക്കാൻ ശ്രമിച്ചെങ്കിലും നിയമാനുസൃതമായ അംഗീകാരം നേടിയെടുക്കുവാൻ സാധിച്ചില്ല.ഈ ശ്രമങ്ങൾ വിജയത്തിലെത്തിയത് സ്കൂൾ സ്ഥാപകൻ ശ്രീ കെ .കുഞ്ചുനായരുടെ പ്രവർത്തന ഫലമായാണ് .നിയമാനുസൃതമായ കെട്ടിടങ്ങളും ഉപകരണങ്ങളും ഉണ്ടാക്കി 1956 -57 സ്കൂൾ വർഷത്തിൽ സർക്കാർ അംഗീകാരത്തോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
മുൻകാല സാരഥികൾ
പ്രഥമ അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|
കെ എൻ രാമകൃഷ്ണ പിള്ള | 1956-1984 |
എസ് ആർ മധുസൂദനൻ നായർ | 1984-1985 |
എൻ പി തങ്കമ്മ | 1985-1994 |
എം കെ സരസമ്മ | 1994-2003 |
കെ കെ ശോഭന കുമാരി | 2003-2013 |
ജി സുനിൽ കുമാർ | 2013-2022 |
മുൻകാല മാനേജർമാർ
മാനേജറിന്റെ പേര് |
---|
കെ കുഞ്ചു നായർ |
കെ കെ ഗോപാലകൃഷ്ണൻ നായർ |
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- ഗ്രന്ഥാലയം
- ശുദ്ധ ജലലഭ്യത
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
പുനലൂർ മൂവാറ്റുപുഴ ഹൈവയിൽ പൊന്തൻപുഴ ജംഗ്ഷനിൽ നിന്നും ബസ് അല്ലെങ്കിൽ ഓട്ടോ മാർഗം എത്താം{{#multimaps:9.455676935259214, 76.76411726182499 |zoom=16}}