സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്ഗിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി | |
---|---|
വിലാസം | |
ജോസ്ഗിരി ജോസ്ഗിരി , ജോസ്ഗിരി പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | stjosephupsjosegiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13950 (സമേതം) |
യുഡൈസ് കോഡ് | 32021201604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുപുഴ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | തോമസ് ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | വീന്ധ്യ ബാബു എം |
അവസാനം തിരുത്തിയത് | |
06-12-2023 | Stjosephupsjosegiri |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പുളിങ്ങോം വില്ലേജിൽ ചെറുപുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ജോസ്ഗിരി. കാടും മലയും പാറക്കെട്ടുകളും വന്യജീവികളും നിറഞ്ഞിരുന്ന ജോസ്ഗിരിയിൽ 1965 ലാണ് കുടിയേറ്റം ആരംഭിച്ചത്. യാത്രാസൗകര്യം ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് ദുർഘടം പിടിച്ച ഒരു ചെറിയ നടപ്പാത മാത്രമായിരുന്നു ഏകമാർഗം. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ 25 കി. മീ. ദൂരെയുള്ള പാടിച്ചാലിൽ നിന്നും തലച്ചുമടായി എത്തിക്കേണ്ടിയിരുന്നു.
യാത്രാസൗകര്യം തീരെയില്ലാതിരുന്ന അക്കാലത്ത് കുട്ടികൾ വിദ്യാഭ്യാസത്തിനായി പോകേണ്ടിയിരുന്നത് 13 കി. മീ. അകലെയുള്ള പാലാവയൽ സ്കൂളിലായിരുന്നു. അതിനാൽ വളരെ കുറച്ചുപേർ മാത്രമേ വിദ്യ അഭ്യസിച്ചുള്ളു.
ഒരു വിദ്യാലയത്തിൻ്റെ അനിവാര്യത മനസ്സിലാക്കിയ ജനങ്ങൾ 1974 ൽ സ്കൂളിനായി ശ്രമം തുടങ്ങി. പ്രഥമനടപടിയായി ജോസ്ഗിരി വെൽഫെയർ കമ്മിറ്റി രൂപം കൊണ്ടു. ശ്രീ. പി. എസ്. ജോൺ പുത്തൻപുര, ശ്രീ. ജോസഫ് കുറ്റിയാത്ത്, ശ്രീ. കുര്യൻ താണപറമ്പിൽ എന്നിവരായിരുന്നു പ്രസ്തുത കമ്മിറ്റിയുടെ ചുക്കാൻ പിടിച്ചത്.
രാജഗിരിപ്പള്ളി വികാരിയായിരുന്ന റവ. ഫാ. ജോർജ് താമരശ്ശേരിയുടെ ത്യാഗോജ്ജ്വലമായ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാർ നടത്തിയ ധീരവും സാഹസികവുമായ പ്രയത്നത്തിൻ്റെ ഫലമായി 1976 ജൂൺ 7, ജോസ്ഗിരിയുടെ ചരിത്രത്തിൽ തങ്കിലിപികളിൽ രേഖപ്പെടുത്തപ്പെട്ടു. അന്നാണ് ജോസ്ഗിരി സെൻ്റ് ജോസഫ്സ് സ്കൂളിൽ അധ്യയനത്തിൻ്റെ തുടക്കം കുറിച്ച സുന്ദര സുദിനം.
റവ. ഫാ. ജോർജ് താമരശ്ശേരിയുടെ പേരിലായിരുന്നു ഈ സ്കൂൾ. ശ്രീ. മാത്യു ജോസഫ് കാട്ടുനിലം ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ. 30/08/1978 ന് ഈ സ്കൂൾ തലശ്ശേരി കോർപറേറ്റിൽ ലയിച്ചു. 01/06/1979 ന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിച്ചു. ശ്രീ. എ. റ്റി. തോമസ് ആലപ്പാട്ടുകുന്നേൽ 16/07/1979 ന് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 01/08/1979 ന് ആദ്യ അധ്യാപകൻ ശ്രീ. മാത്യു ജോസഫ് പുലിക്കുരുമ്പ സ്കൂളിലേക്ക് സ്ഥലം മാറി.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് മുറികൾ.
ലൈബ്രറി.
മികച്ച ശുദ്ധജലസൗകര്യങ്ങൾ, വൈദ്യതീകരിച്ച ക്ലാസ്സ് മുറികൾ.
ഇന്റഗ്രേറ്റഡ് ലാബ്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
സോഷ്യൽ സയൻസ് ക്ലബ്
സയൻസ് ക്ലബ്
മാത്‍സ് ക്ലബ്
ഹിന്ദി ക്ലബ്
ഇംഗ്ലീഷ് ക്ലബ്
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്
മാനേജ്‌മെന്റ്
മുൻസാരഥികൾ
sl no | name | year from | year to |
---|---|---|---|
1 | Mathew Joseph | 1976 | 1978 |
2 | Mathew V.K | 1978 | 1980 |
3 | Thomas A.T | 1978 | 1980 |
4 | M.M. George (LPST) | 1979 | 2000 |
5 | Valsamma George | 1978 | 1988 |
6 | Cicily M.S (URUDU) | 1984 | 2017 |
7 | George E.J (LPST) | 1986 | 2015 |
8 | Ruby Mathew (LPST) | 1990 | 2019 |
9 | Joseph A.J (HM) | 1988 | 2010 |
10 | Annamma M.T (UPST) | 1988 | 2010 |
11 | Sr. Philomina George (HM) | 1998 | 2003 |
12 | Sr. Sherly Joseph (LPST) | 2007 | 2020 |
13 | Maheshkumar (LPST) | 2010 | 2014 |
14 | Manimallika (UPST) | 2009 | 2011 |
15 | Santhosh George K (HM) | 2015 | 2021 |
16 | Mary M.M (LPST) | ||
17 | Joseph P.J (UPST) | ||
18 | Jaison P.C (UPST) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിൽ നിന്നും വടക്കു കിഴക്കു ഭാഗത്തേക്ക് 39 കിലോമീറ്റർ (ഏതു തരം വാഹനത്തിനും)
- കണ്ണൂർ ജില്ലയിലെ പയ്യന്നുർ പുതിയ ബസ്സ് സ്റ്റാൻഡിൽ നിന്നും 48.4 കിലോമീറ്റർ (ഏതു തരം വാഹനത്തിനും)
- കണ്ണൂർ ജില്ലയിലെ പയ്യന്നുർ പഴയ ബസ്സ് സ്റ്റാൻഡിൽ നിന്നും 49.3 കിലോമീറ്റർ (ഏതു തരം വാഹനത്തിനും)
- കണ്ണൂർ ജില്ലയിലെ പയ്യന്നുർ റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കോട്ടു 52.4 കിലോമീറ്റർ (ഏതു തരം വാഹനത്തിനും)
പ്രശസ്തമായ സ്ഥലങ്ങൾ
- തിരുനെറ്റിക്കല്ല് വ്യൂ പോയിന്റ്
- ക്രൈസ്റ്റ് ദ റെഡീമർ സ്റ്റാച്യൂ താബോർ
- കൊട്ടത്തലച്ചി മല പള്ളി
- കമ്മാളികല്ല്
{{#multimaps:12.27378359969282, 75.47156973776003|width=800px|zoom=17.}}