പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ്
ഈ വർഷത്തെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നവംബർ മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ തുറക്കാൻ വൈകിയതിനാൽ കുട്ടികൾക്ക് നേരിട്ടുള്ള കായികപരിശീലനം നവംബർ മുതൽ മാത്രമേ കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ... ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ കായികമായും മാനസികമായും ശക്തരാ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനത്തിനൊപ്പം എയറോബിക്സ് കൂടി നടത്തിവരുന്നു....
ശിശു ദിനത്തിന്റെ ഭാഗമായി പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നെഹ്റു തൊപ്പി ക്ലാസുകളിൽ നിർമ്മിച്ചിട്ടുണ്ട്.ക്രിസ്മസിനോടനുബന്ധിച്ച് പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ സ്റ്റാർ നിർമ്മാണം നടന്നു. പ്രവൃത്തിപരിചയ ക്ലബ് പ്രവർത്തനവുമായി വിവിധ മാസങ്ങളിൽ അലങ്കാരവസ്തുക്കൾ നിർമ്മിച്ചിട്ടുണ്ട്.
2015മുതൽ ഗൈഡ്സ് പ്രവർത്തിച്ചു വരുന്നു. എല്ലാ ഗാന്ധിജയന്തി ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മുഴുവൻ സ്കൗട്ട് &ഗൈഡ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് സർവ്വമത പ്രാർത്ഥന നടത്താറുണ്ട്.
ഈ വർഷം ലോക്കൽ അസോസിയേഷൻ നടത്തിയ ഫൌണ്ടേഷൻ ഡേ ക്വിസ് മത്സരത്തിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന ശർമിഷ്ഠ വികാസ് ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.ഈ വർഷം ആകെ സ്കൂളിൽ 21ഗൈഡ്സ് ഉണ്ട്. 2022ഏപ്രിൽ 5ന് നടക്കുന്ന ദ്വിതിയ സോപാൻ ടെസ്റ്റിൽ 6ഗൈഡ്സ് പങ്കെടുക്കുന്നുണ്ട്.
ബുൾബുൾസിന്റെ രണ്ടു യൂനിറ്റ് പ്രവർത്തിക്കുന്നു. 2001 ൽ ഉള്ളതും 2018 ൽ തുടങ്ങിയതും. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾ ഇതിൽ പ്രവർത്തിക്കുന്നു. ബുൾബുൾസിന്റെ പരമോന്നത ബഹുമതിയായ ഗോൾഡൻ ആരോ ബാഡ്ജ് ഓരോ വർഷവും ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം 7 വിദ്യാർഥികൾക്ക് ഗോൾഡൻ ആരോ ബാഡ്ജ് ലഭിച്ചിട്ടുണ്ട്. ഈ വർഷം ഹീരഖ് പംഖ് ടെസ്റ്റിന് 9 പേർ പങ്കെടുക്കുന്നുണ്ട്.