ഗവ. എൽ പി എസ് പേട്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പേട്ട | |
---|---|
വിലാസം | |
ഗവ. എൽ. പി. എസ്സ്. പേട്ട, , പേട്ട പി.ഒ. , 695024 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1821 |
വിവരങ്ങൾ | |
ഫോൺ | 0471 000000 |
ഇമെയിൽ | govtlpspettah@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43305 (സമേതം) |
യുഡൈസ് കോഡ് | 32141001617 |
വിക്കിഡാറ്റ | Q64038032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 93 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹരിപ്രിയ. S |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
20-11-2023 | 43305 |
ചരിത്രം
ഏതാണ്ട് 200 വർഷത്തിലധികം പഴക്കവും ധാരാളം മഹത് വ്യക്തികളെ വാ൪ത്തെടുത്തിട്ടുള്ളതുമായ സ്കൂളാണ് ഗവ .എൽ.പി.എസ് പേട്ട. ആയിരത്തിലധികം കുട്ടികളും അനവധി അധ്യാപക അധ്യാപകേതര ജീവനക്കാരും സേവനമനുഷ്ഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്.എന്നാൽ സമൂഹത്തിന് കാലാന്തരത്തിലുണ്ടായ മാറ്റം അതായത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ഭ്രമം ഒട്ടേറെ അൺ-എയിഡഡ് സ്കൂളുകളുടെ ആവിർഭാവം ഇത്തരം സ്കൂളുകളിലെ ഭൗതിക സൗകര്യകൂടുതൽ ഇവയിൽ ആകൃഷ്ടരായ സമൂഹം തങ്ങളുടെ കുട്ടികളെ അത്തരം സ്കൂളുകളിൽ ചേർക്കുന്നതിൽ താൽപര്യം കാണിച്ചു. ഇതിന്റെ ഫലമായി പേട്ട ഗവ എൽ പി എസ്സിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി ഇപ്പോൾ ഓരോ സ്റ്റാൻഡേർഡിലും ഓരോ ഡിവിഷനും എച്ച് എം ഉൾപ്പെടെ 4അദ്ധ്യാപകരും ഒരു പി ടി സി എം ഉം ആയി ഈ സ്കൂൾ പ്രവർത്തിക്കുന്നു ഈ സ്കൂളിൽ ആദ്യകാലത്ത് പ്രത്യേക കെട്ടിടവും പരിസരവും ഉള്ളിടത്തായിരുന്നു പ്രവർത്തിച്ചിരുന്നത് (1985 വരെ) ഇതിനു ശേഷം ഈ സ്കൂൾ പേട്ട ഗവ വി എച്ച് എസ് എസ്സിന്റെ മുൻ വശത്തുള്ള ഒരു പ്രത്യേക കെട്ടിടത്തിലെക്ക് മാറ്റി.എന്നാൽ 2001 നവംബർ മുതൽ പേട്ട ജി.എച്ച്.എസ്സിന്റെ മുൻ വശത്തുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട ഷെഡ്‍ഡിലെക്കു മാറ്റി. ഈ പരിതസ്ഥിതിയിൽ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിന് എസ്.എസ്.എയുടെ ഫണ്ട് മാത്രമാണാശ്രയം. ഇതുമൂലമുണ്ടായ കുറച്ചുനേട്ടങ്ങളല്ലാതെ മുൻപുണ്ടായിരുന്ന സൗകര്യങ്ങൾ നഷ്ടപ്പെട്ടതു കാരണം സ്ഥലപരിമിതി മൂലവും മറ്റുകാരണങ്ങളാലും കൂടുതൽ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.എന്നാൽ 24.10.2005ൽ തിരുവനന്തപുരം വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവുപ്രകാരം പേട്ട ജി.എൽ.പി.എസ്സ്. മുൻപ് പ്രവർത്തിച്ചിവരുന്ന കെട്ടിടത്തിലേക്ക് മാറി. ഇപ്പോഴും ഇതേ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഇപ്പോൾ വളരെ നല്ല രീതിയിൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നു .2010മുതൽ സ്കൂളിൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
2010-11 അധ്യായനവർഷത്തിൽ ഇവിടെ പ്രീപ്രൈമറി ക്ലാസുകൾ തുടങ്ങി. എന്നാൽ പ്രീപ്രൈമറിയിൽ ഗവ. അധ്യാപികയുണ്ടെങ്കിലും ആയയില്ല. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവക്ക് വെവ്വേറെ മുറികൾ ഇല്ല .ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ഉണ്ട് .അടുക്കള, ഡൈനിംഗ് ഹാൾ എന്നിവ കോർപ്പറേഷൻ നിർമ്മിച്ചു നൽകി. കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്ക് സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
വർഷം | പേര് |
---|---|
2005-2008 | ശ്രീമതി .സാവിത്രി അമ്മാൾ |
2008-2010 | ശ്രീമതി .രമ കെ. സി . |
2010-2013 | ശ്രീ .ഷാഹുൽ ഹമീദ് . എസ് |
2013-2015 | ശ്രീമതി. അസൂറാബീവി . എസ് . |
2015-2019 | ശ്രീ .കിഷോർ കുമാർ . ഡി . |
2019-2020 | ശ്രീമതി .കലാദേവി .അമ്മ . ജി . കെ . |
2020-2021 | ശ്രീമതി .അമ്പിളി കല .എസ് . |
2021-2022 | ശ്രീമതി .പ്രഭകുമാരി . റ്റി . |
പ്രശംസ
വഴികാട്ടി
- തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ്സിലോ ഓട്ടോയിലോ പാറ്റൂർ ജംഗ്ഷനിൽ എത്തുക . അവിടെ നിന്നും എയർപോർട്ട് റോഡിലൂടെ നാലുമുക്ക് ജംഗ്ഷനിൽ എത്തുക. ഇടത്തോട്ടുള്ള ഡോക്ടർ പല്പു റോഡിലൂടെ നൂറ്റിയന്പത് മീറ്റർ എത്തുമ്പോൾ ഇടതു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ചാക്ക ജംഗ്ഷനിൽ നിന്നും പാറ്റൂർ റോഡിലൂടെ നാലുമുക്ക് ജംഗ്ഷനിൽ എത്തിയും സ്കൂളിൽ എത്താം.
{{#multimaps: 8.4950542,76.9289329 | zoom=18 }}