അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ അരങ്ങേറ്റു പറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ | |
---|---|
വിലാസം | |
അരങ്ങേറ്റു പറമ്പ എരഞ്ഞോളി പി.ഒ. , 670107 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 6 - 11 - 1906 |
വിവരങ്ങൾ | |
ഇമെയിൽ | kumarasbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14355 (സമേതം) |
യുഡൈസ് കോഡ് | 32020400312 |
വിക്കിഡാറ്റ | Q64457119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു.കെ |
പി.ടി.എ. പ്രസിഡണ്ട് | സിൽജ രജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീഷ്മ ഇ |
അവസാനം തിരുത്തിയത് | |
04-08-2023 | 14355 |
ചരിത്രം
1906 നവംബർ 6 തീയതി ബ്രിട്ടീഷ്ഭരണകാലത്തു ശ്രീ.കുങ്കൻ ഗുരുക്കൾ സ്ഥാപിച്ച എഴുത്തുപള്ളിക്കൂടമാണ് പിന്നീട് അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് സ്കൂൾ ആയി ഉയർത്തപ്പെട്ടത്. അദ്ദേഹം എഴുത്തുപള്ളിക്കൂടം ശ്രീ.വേലാണ്ടി കുമാരൻ മാസ്റ്റർക്ക് കൈമാറ്റം ചെയ്തു. അഞ്ചു ക്ലാസ്സുകളുമായായിരുന്നു തുടക്കം. ആൺകുട്ടികൾ മാത്രമായിരുന്നു ആ കാലത്തു അവിടെ പഠിച്ചിരുന്നത്. കാലം അനുകൂലമായി വന്നപ്പോൾ സ്വാതന്ത്ര്യാനന്തരം ബേസിക് സിദ്ധാന്തത്തിൽ അധിഷ്ഠിതമായി 1955 ഓഗസ്റ്റ് മാസം ഈ വിദ്യാലയം സീനിയർ ബേസിക് വിദ്യാലയമായി ഉയർത്തപ്പെട്ടു. ബേസിക് വിദ്യാഭ്യാസത്തിൻ്റെബീജാവാപം ഒരു പുത്തൻ സംസ്കാരമായി അലയടിച്ചപ്പോൾ ഈ വിദ്യാലയം സുപ്രസിദ്ധമായി. അരങ്ങേറ്റുപറമ്പിനു കോട്ടയത്തുരാജസ്വരൂപവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. കോവിലകത്തും സമീപപ്രദേശത്തും വെച്ച് പഠിപ്പിക്കപ്പെട്ടിരുന്ന കഥകളി,സംഗീതം, നൃത്തം തുടങ്ങിയ കലകൾ അരങ്ങേറ്റുപറമ്പ എന്ന പ്രകൃത്യാ ഒരു പാദപീഠം പോലെ ഉയർന്നു നിൽക്കുന്ന മൈതാനത്തിൽ വെച്ചാണ് അരങ്ങേറ്റം നടത്തിയിരുന്നത് . അതുകൊണ്ടാണ് ഈ പ്രദേശം അരങ്ങേറ്റുപറമ്പ് എന്ന പേരിലറിയപ്പെടുന്നത്. മികവിൻറ്റെ നിരവധി മുൻകാലചരിത്രമുണ്ട് സ്കൂളിന് പറയാൻ. ഒരു കാലത്തു തലശ്ശേരി നോർത്ത് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഈ സ്കൂളിലാണ് പഠിച്ചിരുന്നത് . സബ്‌ജില്ലയിലെ കലാകായിക രംഗത്തിൽ ഒരു കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന സ്ഥാപനമാണിത്. ശാസ്ത്രപ്രദർശനത്തിൽ അഖിലേന്ത്യാതലം വരെ എത്തിയ ചരിത്രവും ഈ സ്കൂളിനുണ്ട്.കൂടുതൽ വായിക്കുക ...
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് സ്വന്തമായി 40സെൻറ് ഭൂമിയും സാമാന്യം വിശാലമായ ക്ലാസ്സ്മുറികളും ഉണ്ട്. ഗവണ്മെന്റ് അംഗീകാരമുള്ള പ്രീ-ബേസിക് ക്ലാസും ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളും ഈ വിദ്യാലയത്തിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്‌ലറ്റും ഇവിടെയുണ്ട്. ശ്വചിത്വപൂർണ്ണമായി ഭക്ഷണം പാകം ചെയ്യുന്നതിനായിഒരു പാചകപ്പുരയും ശുദ്ധജലം ലഭിക്കുന്ന വറ്റാത്ത കിണറും ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിനായി 5 കംപ്യൂട്ടറുകളും പ്രോജെക്ടറുമുള്ള ഒരു സ്മാർട്ട് ക്ലാസ്റൂമും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കല-കായിക മേളകളിൽ ഇവിടത്തെ വിദ്യാർഥികൾ സംസ്ഥാനതലം വരെ മത്സരിച്ചിട്ടുണ്ട് .ആഴ്ചയിലൊരു ദിവസം വിദ്യാർത്ഥികൾക്ക് യോഗാക്ലാസ്സ് നടത്തുന്നുണ്ട്. കുട്ടികൾക്കു സൈക്ലിങ്ൽ പരിശീലനംനൽകി വരുന്നുണ്ട്. സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്,മാത്‍സ് ക്ലബ്,സംസ്‌കൃതം ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽസയൻസ് ക്ലബ്,ഹിന്ദി ക്ലബ്,ഹെൽത്ത് ക്ലബ്,തുടങ്ഹിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .പ്ലാസ്റ്റിക് നിർമാർജന ക്യാമ്പയിന് ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് പ്ലാസ്റ്റിക് സ്വീകരിച്ചു, അത് പഞ്ചായത്തുതലത്തിൽ നീക്കം ചെയ്യുന്നുമുണ്ട്.
തനതു പ്രവർത്തനങ്ങൾ
ക്വിസ് പരിചയപ്പെടൽ
. ഇംഗ്ലീഷ് ഭാഷ. ആയാസമാക്കൽ
പത്രവാർത്തകൾ
പരിചയപ്പെടുത്തൽ
സംസ്കൃതം പഠിക്കാം. ഈ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തിവരുന്നു.
കുട്ടികളിലെ സർഗാത്മകതയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ദിനാചരണം കലാ പ്രവർത്തനമായി ഉണർവ് സ്കൂൾ ഗ്രൂപ്പിൽ അയച്ചു കൊണ്ട് എല്ലാവർക്കും കാണുവാൻ അവസരം ഒരുക്കുന്നു.
സ്കൂൾ ഓഫ് ലൈനായി പ്രവർത്തിക്കുന്ന സമയത്ത് വാർഷികം നടത്താറുണ്ട്. ഇപ്പോൾ അത് ഓൺലൈനിലായി നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
വിഷയാടിസ്ഥാനത്തിൽ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിനു പുറമെ ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് , പ്രവൃത്തിപരിചയ ക്ലബ് തുടങ്ങിയവയും സജീവമായി പ്രവർത്തിച്ചു വരുന്നു.. ദിനാചരണങ്ങൾ ഓരോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്നുണ്ട്. ഔഷധ തോട്ടവും, പൂന്തോട്ടവും ശീതളം എന്ന പേരിൽ . ജൈവ വൈവിധ്യ പാർക്കും സ്കൂളിൽ ഉണ്ട്.
മാനേജ്‌മെന്റ്
നാളിതു വരെയുള്ള മാനേജർമാർ
1 . വേലാണ്ടി കുമാരൻ മാസ്റ്റർ - 1906 മുതൽ 1985
2 .വിളങ്ങോട്ട് ഞാലിൽ വിശ്വനാഥൻ-1985 മുതൽ തുടരുന്നു .
മുൻസാരഥികൾ
SL | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ശ്രീ. വേലാണ്ടി കുമാരൻ | 1906 -1955, |
2 | ശ്രീ.കെ.എം .കുഞ്ഞികൃഷ്ണൻ | 1955 -ഓഗസ്റ്റ് വര |
3 | ശ്രീമതി .വി.എൻ.രോഹിണി | 1955 മുതൽ 1991, |
4 | ശ്രീമതി.ഇ കെ.രാജമ്മ | 1991 -2002, |
5 | ശ്രീമതി.ടി.കെ.വിമലകുമാരി | 2002 -2007, |
6 | ശ്രീമതി .സി കെ.പ്രസന്ന | 2007 -2009, |
7 | ശ്രീമതി.ബിന്ദു.കെ. | 2009 തുടരുന്നു. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ.വിജയൻ മല്ലേരി
ഡോക്ടർ. രൂപ
വഴികാട്ടി
തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും തലശ്ശേരി-കൂർഗ് റോഡിലൂടെ 3 കീ .മീ സഞ്ചരിച്ചു ചോനാടം ബസ്‌സ്റ്റോപ്പിൽനിന്നും വലത്തേക്ക് പോകുന്ന ചോനാടം-തോട്ടുമ്മൽറോഡിലൂടെ 1 കീ .മീ.യാത്ര ചെയ്താൽ സ്ക്കൂളിലെത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു എതിർവശത്താണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:11.769694847249161, 75.50638693907023 | width=800px | zoom=17}}