Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയത്തിന് സ്വന്തമായി 40സെൻറ് ഭൂമിയും സാമാന്യം വിശാലമായ ക്ലാസ്സ്മുറികളും ഉണ്ട്. ഗവണ്മെന്റ് അംഗീകാരമുള്ള പ്രീ-ബേസിക് ക്ലാസും ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളും ഈ വിദ്യാലയത്തിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽസും ടോയ്‌ലറ്റും ഇവിടെയുണ്ട്.
ശ്വചിത്വപൂർണ്ണമായി ഭക്ഷണം പാകം ചെയ്യുന്നതിനായിഒരു പാചകപ്പുരയും ശുദ്ധജലം ലഭിക്കുന്ന വറ്റാത്ത കിണറും ഉണ്ട്.കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുന്നതിനായി 5 കംപ്യൂട്ടറുകളും പ്രോജെക്ടറുമുള്ള ഒരു സ്മാർട്ട് ക്ലാസ്റൂമും ഇവിടെ ഉണ്ട്.