ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21060
യൂണിറ്റ് നമ്പർLK/2018/21060
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർസൂരജ്
ഡെപ്യൂട്ടി ലീഡർകീർത്തന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജാത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീജ
അവസാനം തിരുത്തിയത്
28-07-2023Khsmoothanthara


2021-24 LK BATCH

2021-24 LK BATCH GROUP PHOTO

2021-24 LK BATCH GROUP PHOTO
 

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 01-06-2023

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് വിദ്യാർഥികൾ ഡോക്യൂമെൻഷൻ നടത്തി.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക

 
പ്രവേശനോത്സവം
 

സർട്ടിഫിക്കറ്റ് വിതരണം 2021-23 LK BATCH

2021-23 batch  ലെ ലിറ്റിൽ കെറ്റ്സ് വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം   നടത്തി . 41 വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം HM ലത ടീച്ചർ നിർവ്വഹിച്ചു.വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക

 

Kites ന്റെ promo video യിൽ KHSS ലെ LK വിദ്യാർത്ഥികൾ

 

പരിസ്ഥിതിദിനം 05-06-2023

ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

 
 

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു .ജില്ലാ കോർഡിനേറ്റർ അജിത വിശ്വനാഥ് വിദ്യാലയം സന്ദർശിച്ചു .പ്രസീജ ,ചിഞ്ചുവിജയൻ ,സജിത .സുജാത എന്നിവർ ഓൺലൈൻ പരീക്ഷക്ക് നേതൃത്വം നൽകി .വിഡിയോകാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

 
 
 

LITTLE KITEs ന്റെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

ജൂൺ 15ന് ലിറ്റിൽ കൈറ്റ്സ് റിസൾട്ട് പ്രസിദ്ധീകരിച്ചു. സ്കൂളിൽ എഴുപതോളം കുട്ടികളാണ് പരീക്ഷയ്ക്ക് വേണ്ടി അപ്ലൈ ചെയ്തത് അതിൽ നിന്നും 41 കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ കിട്ടിയിരിക്കുന്നത്.

 
 

വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂൾ മാനേജർ ശ്രീ. യു. കൈലാസമണി നിർവഹിച്ചു. ഹെഡ് മിസ് ട്രസ്സ് ആർ. ലത സ്വാഗതവും പി.ടി.എ പ്രസിഡന്റ് ശ്രീ. സനോജ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്തും ഫോട്ടോഗ്രാഫറും യാത്രികനുമായ ശ്രീ. കെ.എസ്. സുധീഷ് വായനാനുഭവവും എഴുത്തിന്റെ വഴികളും പങ്കുവച്ചു .സ്റ്റാഫ് സെക്രട്ടറി സി. പ്രീത ആശംസയർപ്പിച്ചു . പൂർവ വിദ്യാർഥി കെ. കൃഷ്ണേന്ദു പുസ്തകപരിചയം നടത്തി. വി.ആർ ഷിനി നന്ദി രേഖപ്പെടുത്തി . തുടർന്ന് വിദ്യാർഥികൾ കലാപരിപാടികളും അവതരിപ്പിച്ചു .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

 
 

യോഗാദിനം

യോഗദിനത്തിൽ വിദ്യാലയത്തിലെ കായിക വിഭാഗത്തിന്റേയും സംസ്‌കൃത വിഭാഗത്തിന്റെയു, നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തി .ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകുകയുള്ളൂ എന്നസന്ദേശം വിദ്യാർത്ഥികൾക്ക് നൽകി .വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

 
 

DRY DAY-ആരോഗ്യ അസംബ്ലി - പനിയെ പേടിക്കേണ്ട, നമുക്ക് ശ്രദ്ധയോടെ പ്രതിരോധിക്കാം

ജൂൺ 23രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേർന്നു . പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു . തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെ സ്കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ദിനാചരണങ്ങളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നത് KITEs വിദ്യാർഥികളാണ്

 
 
 

കർണ്ണികാരം പത്രം

 
 

Digital poster makingമത്സരം സംഘടിപ്പിച്ചു

26-6-23 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ഒരു ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സംഘടിപ്പിച്ചു. 21 ഓളം കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്. അതിൽനിന്നും മൂന്ന് വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.അന്നേ ദിവസം വിദ്യാലയത്തിൽ നടന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും , പത്രം തയ്യാറാക്കിയും Kites ലെ വിദ്യാർത്ഥികൾ ആണ്.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 
 
 
 

സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണത്തിൽ മത്സരിച്ച് വിജയിച്ച വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടന്നു.അഖിൽ ജെ ഒന്നാം സ്ഥാനവും ആദർശ് രണ്ടാം സ്ഥാനം വൈഷ്ണവി കൃഷ്ണ മൂന്നാം സ്ഥാനവും നേടി.

 
 
 

യൂണിഫോം വിതരണം നടന്നു

Little Kites ന്റെ 2023 ബാച്ചിൽ സെലക്ഷൻ കിട്ടിയ എട്ടാംതരം വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപ്പെട്ടHM ലത ടീച്ചർ നിർവഹിച്ചു.

 
 
 

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.

22/7/23 -Kites നടത്തിയ എട്ടാം ക്ലാസിലെ IT അഭിരുചി പരീക്ഷയിൽ സെലക്ഷൻ കിട്ടിയ 41 വിദ്യാർത്ഥികൾക്കുള്ള ആദ്യത്തെ ക്യാമ്പാണ്. ക്ലാസ് നയിച്ചത് പാലക്കാട് കെറ്റ്സ് മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചറാണ്.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് പ്രധാനാധ്യാപിക ആർ. ലത .ആശംസകൾ അർപ്പിച്ചത്ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.പ്രീത.കൈറ്റ്സ് അധ്യാപകരായ സി ആർ സുജാത ,ആർ പ്രസീജ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ് , റോബോട്ടിക്സ് എന്നി വിഷയങ്ങളിലാണ് പ്രത്യേകം ക്ലാസ്സുകൾ നടന്നത് .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക