സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്



പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി" ഹായ് സ്കൂൾ കുട്ടിക്കൂട്ടം" എന്ന പേരിൽ ഐ.റ്റി ക്ലബ് എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം ഈ അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/44013 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. അനിമേഷൻ ,കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ റോബോട്ടിക്സ് ,പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ്,സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്‌ഷ്യം.

      മാർച്ചിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക്  അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ 35കുട്ടികളെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു.  മാസത്തിൽ ഒരു ശനിയാഴ്ച ഒൻപതു മുപ്പതു മുതൽ നാലു മുപ്പതു വരെയും ട്രെയിനിങ് നൽകി വരുന്നു. ഇതിൽ വിഗദ്ധരുടെ ക്ലാസും ഉൾപ്പെടുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30 മുതൽ 4.30  വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സിസ്റ്റർ .ശോഭിത , ശ്രീമതി മഞ്ജു എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി  പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .