സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മാനാശ്ശേരി (കാട്ടിപ്പറമ്പ്) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് എൽ .പി & യു .പി സ്‌കൂൾ മാനാശ്ശേരി .
സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി | |
---|---|
വിലാസം | |
കാട്ടിപ്പറമ്പ് കണ്ണമാലി പി.ഒ. , 682008 , എറണാകുളം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9656781035 |
ഇമെയിൽ | stjosephsgupsmanacherry2011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26342 (സമേതം) |
യുഡൈസ് കോഡ് | 32080800811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെല്ലാനംപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 164 |
ആകെ വിദ്യാർത്ഥികൾ | 421 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നാ പി എ |
പി.ടി.എ. പ്രസിഡണ്ട് | സെബാസ്റ്റ്യൻ വി.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്റ്റെൽവി ഷാനു |
അവസാനം തിരുത്തിയത് | |
22-06-2023 | 26342schoolwiki |
ചരിത്രം
സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത് പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം . ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു കൂടുതൽ വായിക്കുക .
സ്ഥാപക
ക്രിസ്തുവിന്റെ ദൗത്യം തുടർന്ന് കൊണ്ട് പോകുന്നതിന് സമർപ്പിക്കപ്പെട്ട ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സമൂഹം മദർ മേരി ഓഫ് ദി പാഷന്റെ വിദ്യാഭ്യാസ ദർശനത്തിനു അനുസൃതമായി വിദ്യാർത്ഥികളുടെ പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും , അവഗണിക്കപ്പെട്ടവരുടെയും സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹികവും സാംസ്കാരികവും ഭൗതീകവും വൈകാരികവുമായ വികസനത്തിന് പരീശീലനം നൽകി കൊണ്ട് മറ്റുള്ളവരുമായി സത്യത്തിലും സ്നേഹത്തിലും സഹകരിച്ച് നീതിയിൽ അധിഷ്ഠമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ അവരെ പ്രാപ്താരക്കുന്നു.
ഭൗതികസൗകര്യങ്ങൾ
75 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും കൂടാതെ കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് എന്നിവയുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സർവതോന്മുഖമായ പുരോഗതിക്കായി നിരവധി പാഠ്യേതര പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ നടത്തിവരുന്നത് .കൂടുതൽ വായിക്കുക
മുൻ സാരഥികൾ
മുൻ സാരഥികൾ | |||
---|---|---|---|
1 | സിസ്റ്റർ. സെലസ്റ്റ മേരി | 1974-1980 | |
2 | സിസ്റ്റർ. ട്രീസ പാലത്തിങ്കൽ | 1984-1988 | |
3 | സിസ്റ്റർ. മേരി ജോൺ | 1988-1990 | |
4 | സിസ്റ്റർ. മേരി മാത്യു | 1990-1998 | |
5 | ശ്രീമതി. റീത്ത സി. എ | 1998-2000 | |
6 | സിസ്റ്റർ. ത്രേസ്യാമ്മ ജോസഫ് | 2000-2002 | |
7 | സിസ്റ്റർ. പുഷ്‌പ ജോസഫ് | 2002-2006 | |
8 | സിസ്റ്റർ എൽസി ജോസഫ് | 2006-2013 |
നേട്ടങ്ങൾ
- ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2017-18
- ബെസ്റ്റ് യുപി സ്കുൾ അവാർഡ് 2018-19
- ബെസ്റ്റ് പി ടി എ അവാർഡ് 2019-20
- സ്കൂൾ വിക്കി അവാർഡ് 2021-22 തുടർന്നു വയ്ക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പിന്നണി ഗായകൻ ബിബിൻ സേവ്യർ
- ഫാ. ജോൺസൺ ചിറമേൽ തുടർന്നു വായിക്കുക
ഉപതാളുകൾ
- അധ്യാപകർ
- വിദ്യാർത്ഥികൾ
- രചനകൾ
- പി ടി എ
ഓൺലൈൻ ഇടം
തനതു പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാട്ടിപ്പറമ്പ് ബസ് സ്റ്റാറ്റിനും സെൻ്റ ഫ്രാൻസിസ് അസിസീ പള്ളിക്കും സമീപം
- മാനാശ്ശേരി എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:9.91225,76.25407 |zoom=18}}
അനുബന്ധം
http://www.onefivenine.com/india/villages/Ernakulam/Palluruthy/Kattiparambu