മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2019-21

06:53, 2 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47061 (സംവാദം | സംഭാവനകൾ) ('=== അഭിരുചി പരീക്ഷ 21 === ലിറ്റിൽ കൈറ്റ്സ് ഐ സി ടി ക്ലബ്ബിലേക്ക് പഠിതാക്കളെ തെരെഞ്ഞെടുക്കുന്നത് വിദ്യാർത്ഥികളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഭിരുചി പരീക്ഷ 21

ലിറ്റിൽ കൈറ്റ്സ് ഐ സി ടി ക്ലബ്ബിലേക്ക് പഠിതാക്കളെ തെരെഞ്ഞെടുക്കുന്നത് വിദ്യാർത്ഥികളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന അഭിരുചി പരീക്ഷ വഴിയാണ്. കോവിഡ് കാരണം പൊതു വിദ്യാലങ്ങൾ അടഞ്ഞു കിടന്നപ്പോൾ നടത്താൻ സാധിക്കാതിരുന്ന അഭിരുചി പരീക്ഷ നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നതിന് ശേഷം നടത്തുകയുണ്ടായി. 2020-2023 ബാച്ചിലേക്കുള്ള പഠിതാക്കളെ തെരെഞ്ഞെടുത്തത് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് 2021 നവംബർ 27ന് ശനിയാഴ്ച കൈറ്റ് തയ്യാറാക്കിയ പരീക്ഷ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ. പൂർണമായും കോവിഡ് മുൻകരുതലുകൾ പാലിച്ചു കൊണ്ടായിരുന്നു പരീക്ഷ നടത്തിയത്. മുഴുവൻ രജിസ്റ്റർ ചെയ്ത കുട്ടികളും പരീക്ഷ അഭിമുഖീകരിച്ചതിന് ശേഷം കുട്ടികളുടെ ഉത്തരങ്ങൾ അടങ്ങിയ സ്വിപ് ഫയൽ ലിറ്റിൽ കൈറ്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്തു. കൈറ്റ് അംഗങ്ങൾക്കുള്ള ആദ്യത്തെ ക്ലാസ് നൽകിയിരുന്നത് ആനിമേഷൻ മേഖലകളിൽ നിന്നായിരുന്നു. ട്യുപ്പിട്യൂബ് എന്ന ആനിമേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ക്ലാസുകളാണ് ആദ്യം നൽകിയിരുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിൽ   ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ, പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27