കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
21060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21060
യൂണിറ്റ് നമ്പർLK/2018/21060
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല പാലക്കാട്‌
ഉപജില്ല പാലക്കാട്‌
ലീഡർസൂരജ്
ഡെപ്യൂട്ടി ലീഡർകീർത്തന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുജാത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീജ
അവസാനം തിരുത്തിയത്
15-01-2023Khsmoothanthara

ലിറ്റിൽകൈറ്റ്സ്

 
ലിറ്റിൽ കൈറ്റ്സ്

little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക്  വഹിക്കുന്നു. നാല്‌പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ്  ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്‌

 

പ്രവേശനം

ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്കുള്ള അംഗത്വം ലഭിക്കുന്നത് . 8th ൽ നടത്തുന്ന ഈ പരീക്ഷയിൽ നിശ്ചിത score ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 9th ൽ എല്ലാ ബുധനാഴ്ചകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് , ഹാർഡ്‌വെയർ, റോബോട്ടിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള class കളെ അടിസ്ഥാനപ്പെടുത്തി 10th ൽ Project workകൾ നൽകുന്നു..

 

Little Kites ന്റെ first batch ഉദ്ഘാടനം

ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു

 
Little Kites ന്റെ first batch class ന്റെ ഉദ്ഘാടനം ഹൈടെക് classകളുടെ ഉദ്ഘാടനത്തോടൊപ്പം
 
ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു
 

LITTLE KITEs unit members

 
LITTLEKITES UNIT
 

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ
1 ഡിജിറ്റൽ മാഗസിൻ 1 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
2 ഡിജിറ്റൽ മാഗസിൻ 2 കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
 

ഏകദിന ക്യാമ്പ് 2020-23

ക്യാമ്പിലൂടെ

20-01-2022
 
Preliminary camp ശ്രീമതി അജിത ടീച്ചറുടെ നേതൃത്വത്തിൽ
 
ഏകദിന ക്യാമ്പ്
 
ഏകദിന ക്യാമ്പ്
 
ഏകദിന ക്യാമ്പ്
 
ഏകദിന ക്യാമ്പ്
 
ഏകദിന ക്യാമ്പ്
 
ഏകദിന ക്യാമ്പ്

ഈ വർഷത്തെ - 2021 9th ന്റെ ആദ്യത്തെ class ബഹുമാനപ്പെട്ട HM കൃഷ്ണവേണി ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

 
9th ന്റെ ആദ്യത്തെ class
 
9th ന്റെ ആദ്യത്തെ class
 

Little Kite sub district Camp

 
സ്കൂളിൽ നടന്ന Little Kite sub district Camp IT District Co ordinator ശശിസാർ സന്ദർശിച്ചപ്പോൾ
 

പ്രവേശന പരീക്ഷ NOVEMBER 2022


നവംബർ 27 ന് കൈറ്റ്സിന്റെ 2020-2023 batch ലേക്കുള്ള പ്രവേശന പരീക്ഷ സ്കൂൾ ലാബിൽ നടന്നു. 58 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 പേർക്ക് Sellection കിട്ടി. പരീക്ഷാ വേളയിൽ പാലക്കാട് AEO Exam Hall ൽ സന്ദർശനം നടത്തി

 
പാലക്കാട് AEO Exam Hall ൽ
 
പരീക്ഷാ വേളയിൽ നിന്നും


 
പരീക്ഷാ വേളയിൽ നിന്നും


 
പരീക്ഷാ വേളയിൽ നിന്നും


 

2019-21 batchന്റെ പ്രവർത്തനങ്ങൾ

 
Expert class പുളിയമ്പറമ്പ് Hss ലെ Shoukath സർ നൽകുന്നു
 
Expert class പുളിയമ്പറമ്പ് Hss ലെ Shoukath സർ നൽകുന്നു
 
School Camp മലമ്പുഴ HSS ലെ ശ്രീമതി സ്വപ്ന ടീച്ചർ നൽകുന്നു
 
School Camp
 
സബ്ജില്ല Camp M.T പ്രസാദ് സാറിന്റെ നേതൃത്വത്തിൽ
 
സബ്ജില്ല Camp
 

വിലയിരുത്തൽ

 
2019-21 batch evaluation MT അജിത ടീച്ചർ നടത്തുന്നു
 
evaluation
 
evaluation
 
evaluation

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

 

പുതിയ വിശാലമായ കമ്പ്യൂട്ടർ ലാബ്

40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.

 
NEW LAB
 
COMPUTER LAB
 

അമ്മ അറിയാൻ(SMART AMMA)

Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻click here

 
സ്മാർട്ട് അമ്മമാർ
 
SMART AMMA
 
അമ്മമാർക്കു വേണ്ടി LITTLEKITES  ക്ലബ് നടത്തിയ സ്മാർട്ട് 'അമ്മ പ്രോഗ്രാമിൽ നിന്നും
 

LITTLE KITEs- 2022 APTITUDE TEST

അഭിരുചി പരീക്ഷയ്ക്കായി 60 ഓളം കുട്ടികൾ പേര് നൽകിയിരുന്നു അതിൽ 59 കുട്ടികളും പങ്കെടുത്തു. ആദ്യമായി ഒരു കമ്പ്യൂട്ടർ പരീക്ഷ എഴുതിയതിന്റെ സന്തോഷം കുട്ടികൾ പങ്കുവെച്ചു🙏🏻click here

 
LITTLE KITE APTITUDE TEST
 

LITTLE KITEs (9th batch ) -inaugration

july-6

ബഹുമാനപ്പെട്ട HM . R ലത ടീച്ചർ  ഉദ്ഘാടനം ചെയ്തു.  SITC മാരായ  ട .സജിത ടീച്ചറും  C.രാജേഷ് മാഷും കുട്ടികൾക്ക് ആശംസ അർപ്പിച്ചു.🙏.khss ലെ കുട്ടി പട്ടങ്ങൾ റെഡി ആയികഴിഞ്ഞു. ഇനി അവർ ആകാശത്തോളം ഉയരട്ടെ, ഭൂമിയോളം ക്ഷമയുള്ളവർ ആവട്ടെ. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ  പ്രയത്നം ആരംഭിച്ചിരിക്കുന്നു 🙏🏻🙏🏻 click here

 
introduction class
 
LK CLASS
 
class
 
class
 
UNIT LEADER -KEERTHANA
 
UNIT LEADER- SOORAJ
 
2021-24 ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ സെലക്ഷൻ കിട്ടിയ വിദ്യാർഥികൾ
 
2021-24ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ സെലക്ഷൻ കിട്ടിയ വിദ്യാർഥികൾ
 

9th ലെ routine class ആരംഭിക്കുന്നു

July 13 ന് ആനിമേഷൻ ക്ലാസുകൾ ആരംഭിച്ചു കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടിയാണ് ക്ലാസുകൾ കണ്ടിരുന്നത്.

 
Animation class
 

July 12 LITTLE KITE APTITUDE TEST RESULT -2022 നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചപ്പോൾ

July 12 ന് ലിറ്റിൽ കൈറ്റ് ടെസ്റ്റ് റിസൾട്ട് വരികയും അത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ സ്വന്തം സ്കോർ അറിയുന്നതിന് വേണ്ടി നോട്ടീസ് ബോർഡിൽ വന്ന് സ്വന്തം മാർക്കുകൾ നോക്കി സന്തോഷിക്കുകയും.40 കുട്ടികൾക്ക് സെലക്ഷൻ കിട്ടിയതായി അറിയിക്കുകയും ചെയ്തു.

 
RESULT PUBLISHED
 
2022-LK SELECTED STUDENTS
 

വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം

വിദ്യാലയ IT ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം വിദ്യാലയ LITTLE KITEs ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇ -പത്രം കർണ്ണികാരം പ്രകാശനം .ജൂൺ ,ജൂലായ് മാസങ്ങളിലെ വിദ്യാലയവാർത്തകൾ ഉൾപ്പെടുത്തിയാണ് ലക്കം ഒന്ന് പ്രസിദ്ധീകരിക്കുന്നത്.പാലക്കാട് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ കർണ്ണികാരം എന്ന പേരിൽ e പത്രം ആരംഭിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തുടങ്ങിയ പ്രസ്തുത സംരംഭം വിദ്യാർഥികളുടെ വായനാശീലം കാലാനുസൃതമായി പരിപോഷിപ്പിക്കുന്നതിനും അവരുടെ സൃഷ്ടികൾ അവരിലൂടെ തന്നെ അവതരിപ്പിക്കുന്നതിനും സഹായിക്കുന്നു.

          സ്കൂൾ മാനേജർ ശ്രീ യു കൈലാസമണി e പത്രത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി നാഗരാജൻ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ V K രാജേഷ്, പ്രധാനാധ്യാപിക ആർ.ലത, സീനിയർ അദ്ധ്യാപിക പി ലത,  ശ്രീമതി ഉദയ, ശ്രീമതി വീണ, ശ്രീമതി പ്രസീജ,  ജയചന്ദ്രൻ, അനൂപ് എന്നിവർ സംസാരിച്ചു. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കർണ്ണികാരം
 
1
കർണ്ണികാരം ഇ-പത്രം
 
2
കർണ്ണികാരം ഇ-പത്രം
 
3
കർണ്ണികാരം ഇ-പത്രം
 
4
കർണ്ണികാരം ഇ-പത്രം
കർണ്ണികാരം ഇ-പത്രം ലക്കം DATE
കർണ്ണികാരം ഇ-പത്രം ലക്കം 1കാണുന്നതിനായി ക്ലിക്ക് ചെയ്യുക 18-07-2022 E-BOOK 1
 

ലിറ്റിൽ kites അംഗങ്ങൾ ലാപ്ടോപ്പിന്റെയും പ്രൊജക്ടറിന്റെയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.

Khss സ്കൂളിൽ little kites ലെ അംഗങ്ങൾ തന്നെ ലാപ്ടോപ്പും പ്രോജക്ടറും connect ചെയ്യുകയും സൂക്ഷിച്ച് എടുത്തു വയ്ക്കുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസിലെയും ലിറ്റിൽ kites അംഗങ്ങൾ ലാപ്ടോപ്പിന്റെയും പ്രൊജക്ടറിന്റെയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.

 
ഉത്തരവാദിത്വങ്ങൾ


 

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് kite വിദ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്ററുകൾ

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിവസവും (27/7/2022)ആയി ബന്ധപ്പെട്ട് Little kites കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ.

 
Sanjay -9A
 
akhil.j
 

സംയുക്ത എഡിറ്റോറിയൽ ബോർഡ് രൂപീകരണം

9th ലെയും 8th ലെയും Little kites കുട്ടികൾ ചേർന്നുകൊണ്ട് ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും. ഓരോ ആഴ്ചയും വിവിധ ക്ലബ്ബുകൾ നടത്തിയ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് E- പത്രത്തിന്റെ രണ്ടാം ലക്കത്തിനുള്ള പ്രവർത്തനം ആരംഭിച്ചു. കൂടാതെ  ഒരു ഡിജിറ്റൽ മാഗസിൻ തയാറാകുന്നതിനുള്ള ചർച്ചകളും നടന്നു.

 
EDITORIAL BOARD
 
EDITORIAL BOARD


 

വിജയത്തിളക്കം

ജൂലായ് 29 നു കാണിക്കമാതാ കോൺവെന്റ് സ്കൂളിൽ നടന്ന ഇന്റർസ്കൂൾ ഡിജിറ്റൽ പൈന്റിങ്ങിൽ ഒന്നാംസ്ഥാനവും +cash award,അഞ്ചാംസ്ഥാനവും കരസ്ഥമാക്കിയ നമ്മുടെവിദ്യാലയത്തിലെ സഞ്ജയ് മണികണ്ഠൻ ,അഖിൽ ...അഭിനന്ദനങ്ങൾ .

SANJAYMANIKANDAN
 
.
AKHIL
 
.
 
PROUD OF KHSS
 
PROUD OF KHSS
 

Little kites ന്റെ Identity card വിതരണം ചെയ്തു

2021-24 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ഐഡന്റിറ്റി കാർഡിന്റെ വിതരണം നടന്നു. സ്കൂളിലെ സീനിയർ അധ്യാപികയായ കെ വി.നിഷ ടീച്ചറാണ് കുട്ടികൾക്ക് ഐഡന്റിറ്റി കാർഡ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തത്

 
LK identity card
 

LK വിദ്യാർത്ഥികൾ E പത്രം രണ്ടാം ലക്കത്തിന്റെ പണിപുരയിൽ

Lk വിദ്യാർത്ഥികൾ ഒഴിവുസമയങ്ങളിൽ സ്കൂൾ വിക്കിയിൽ നിന്നും കാര്യങ്ങൾ പത്രത്തിലേക്ക് മാറ്റുന്നു.

 
patram
 

വിദ്യാലയത്തിലെ ഇ-പത്രം കർണ്ണികാരത്തിന്റെ രണ്ടാംലക്കാം പ്രകാശനം

വിദ്യാലയത്തിലെ ഇ-പത്രം കർണ്ണികാരത്തിന്റെ രണ്ടാംലക്കാം പ്രധാനാധ്യാപിക ശ്രീമതി ആർ .ലത ടീച്ചർ പ്രകാശനം ചെയ്തു .വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആണ് പത്രം തയ്യാറാക്കിയത് .എസ് ഐ ടി സി മാരായ രാജേഷ് ,പ്രസീജ ,ചിഞ്ചു വിജയൻ ,സുജാത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .

ഇ പത്രം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇ ബുക്ക് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രകാശന വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 
 
 
 

ആസാദി കാ അമൃത് മഹോത്സവ് ,ഹർ ഘർ തിരംഗ ആഘോഷങ്ങൾ

15/8/2022 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്, ലിറ്റിൽ kites വിദ്യാർത്ഥികൾ, ആഴ്ചകളോളം, പോസ്റ്റർ നിർമ്മാണം, അനിമേഷൻ വീഡിയോ നിർമ്മാണം, സ്വാതന്ത്ര്യദിന ഡിജിറ്റൽ പതിപ്പ്, collage, പത്രം എന്നീ വർക്കുകളുടെ തിരക്കിലായിരുന്നു.

പോസ്റ്റർ നിർമ്മാണം
 
sanjay 9A
 
yedu krishnan 9B
സ്വാതന്ത്ര്യദിന  ആശംസകളോടെ എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു
അനിമേഷൻ വീഡിയോ നിർമ്മാണം വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക തയ്യാറാക്കിയത് tupitube desk ൽ സ്വാതന്ത്ര്യദിന  ആശംസകളോടെ എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു
COLLAGE
 
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് little kites വിദ്യാർത്ഥികൾ തയാറാക്കിയ collage
ഒൻപതാം ക്ലാസ്സ്‌ little kites വിദ്യാർത്ഥികൾ ആണ് തയ്യാറാക്കിയത് എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു
സ്വാതന്ത്ര്യദിന ഡിജിറ്റൽ പേപ്പർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ നടന്ന സ്കൂളിലെ മൊത്തം പ്രവർത്തനങ്ങളും ന്യൂസ് ആക്കിക്കൊണ്ട് ഒരു ഡിജിറ്റൽ പേപ്പർ തയ്യാറാക്കി-കർണ്ണികാരം ഇ പത്രം ലക്കം 3. ഓഗസ്റ്റ് 30 നാണ് പത്രം പ്രകാശനം ചെയ്തത്‌
 
https://online.fliphtml5.com/mxdqa/egnw/#.YwulxfDDuGs.whatsapp
എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു
സ്വാതന്ത്ര്യദിന  ആഘോഷം ഡോക്യൂമെന്ററി
 
വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു
 

ചിങ്ങം ഒന്ന് കർഷകദിനം 18-08-2022

കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാർഷിക ദിനാഘോഷം നടത്തി കൃഷിയുടെ പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നല്കിയ കർഷൻ ശ്രീ രാധാകൃഷ്ണൻ അവർകളെ ഹെഡ്മിസ്ട്രസ് ആർ. ലത ആദരിച്ചു .നാടൻ പൂക്കളവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാരംഗം കൺവീനർ വി. ആർ. ഷിനി വിദ്യാർത്ഥി ബവാസ് .കെ . ബോബി എന്നിവർ സംസാരിച്ചു

ഇന്നത്തെ കർഷകദിനാഘോഷത്തിൻ്റെ ചിത്രങ്ങളുടെ എഡിറ്റിംഗ് ,ഗ്രഫിക്സ് തുടങ്ങി ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങൾ നമ്മുടെ IT Group ആണ് ചെയ്യുന്നത് ..

Little kites വിദ്യാർത്ഥികൾ കർഷക ദിനത്തിൽ പങ്കുചേരുകയും ഒരു ഡോക്യൂമെന്ററി തയാറാക്കി എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്കും അയച്ചുകൊടുത്തു.ഇവിടെ ക്ലിക്ക് ചെയ്താൽ ഡോക്യൂമെന്ററി കാണാം

 
 

SNUP സ്കൂളിലെ അമ്മമാരെയും സ്മാർട്ട്‌ ആക്കി

19/8/22 ന് 10th ബാച്ചിൽ ഉള്ള 4 വിദ്യാർത്ഥികൾ SNUP സ്കൂളിൽ എത്തി. അവിടുത്തെ അമ്മമാരെയും സ്മാർട്ട്‌ ആക്കി. വളരെ നല്ല അവതരണം ആയിരുന്നു കുട്ടികളുടേത്‌, കണ്ടിരുന്ന അമ്മമാരും, അധ്യാപകരും കുട്ടികളെ അഭിനന്ദിച്ചു.

 
 
 

LITTLE KITEs ന്റെ നേതൃത്വത്തിൽ സ്കൂളിന് സ്വന്തമായൊരു റേഡിയോ ചാനലും ന്യൂസ് ചാനലും

19/8/22 ന് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിന്റെ സ്വന്തമായൊരു  ന്യൂസ് ചാനലും, റേഡിയോ ചാനലും ബഹുമാനപ്പെട്ട മാനേജർ കൈലാസമണി അവർകളും,പ്രിൻസിപ്പൽ രാജേഷ് സാറും ഉദ്ഘാടനം ചെയ്തു. അധ്യക്ഷ സ്ഥാനം വഹിച്ചത് PTA പ്രസിഡന്റ് നാഗരാജ് സാർ ആണ്. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ഒരു വേദി ഒരുക്കിയ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് നോടും അതുപോലെ ആ പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ചുകൊണ്ട് ആശംസകൾ നൽകി.പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലത ടീച്ചർ, സി രാജേഷ് എന്നിവർ സംസാരിച്ചു.

 
https://youtube.com/channel/UCiQIZrmOtK2RH3oXtSVTkJQ
 
 
 
വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 

പരീക്ഷയെ എങ്ങിനെ നേരിടണം- റേഡിയോ telecasting

20/8/22 മുതൽ ഓണം പരീക്ഷ വരെയുള്ള സമയങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പരീക്ഷയെ അഭിമുഖീകരിക്കാനും,മനോധൈര്യം ലഭിക്കുന്നതിനായും സ്കൂളിലെ ഗണിത അധ്യാപകനായ അരുൺ സാർ മോട്ടിവേഷൻ ക്ലാസുകൾ റെഡിയോ യിലൂടെ ലിറ്റിൽ kites നേതൃത്യത്തിൽ telecaste ചെയ്തു.

 
https://zeno.fm/radio/khss-moothanthara/
 

ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി

സാങ്കേതികവിദ്യകൾ വികസിച്ചതോടെ ഡിജിറ്റൽ ഡിസൈനിങ് പെയിന്റിങ് എന്നീ രംഗങ്ങൾ കൂടുതൽ സാധ്യത മേഖലകളായി ഉയർന്നുവരുന്നു. അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എന്നതുപോലെ, കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ kites ക്ലബ്ബ് ഓരോ ക്ലാസ്സിൽ നിന്നും ഒരു വിദ്യാർത്ഥിയെ വീതം പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി. ഇരുപതോളം ക്ലാസുകളിൽ നിന്നും കുട്ടികൾ പങ്കാളിത്തം ഉണ്ടായിരുന്നു.ഒരു മണിക്കൂർ നേരം നടന്ന മത്സരത്തിൽ school SITC, kites mistress എന്നിവരുടെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. ജഡ്ജ്മെന്റിനെ എത്തിയത് ഹയർ സെക്കൻഡറിയിലെ പ്രസീജ,സുദേവൻ, ധന്യ എന്നീ അധ്യാപകരാണ്. 1, 2, 3 സ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ കണ്ടെത്തുകയും. ഒന്നാം സ്ഥാനം 10. A ക്ലാസ്സിലെ വിഘ്‌നേഷ്.രണ്ടാം സ്ഥാനം 10. E ക്ലാസ്സിലെ ദശരത്.മൂന്നാം സ്ഥാനം 9 A സഞ്ജയ് ഈ വിദ്യാർത്ഥികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.

 
 
 
വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 

ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22

 

സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി  അതിൽ   K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു . ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവ‍ർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു.



 

കർണ്ണികാരം ഇ പത്രം ലക്കം 3, ബഹുമാനപ്പെട്ട HM  ആർ. ലത ടീച്ചർ പ്രകാശനം ചെയ്തു.

 
https://online.fliphtml5.com/mxdqa/egnw/#.YwulxfDDuGs.whatsapp

ഓഗസ്റ്റ് മാസത്തെ വാർത്തകൾ ഉൾപ്പെടുത്തികൊണ്ട് കർണ്ണികാരം ഇ പത്രം ലക്കം 3, ബഹുമാനപ്പെട്ട HM  ആർ. ലത ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികളുടെ വായന ശീലം വളർത്തുവാനും,കുട്ടികളിൽ ഉറങ്ങികിടക്കുന്ന പത്രപ്രവർത്തകനെ ഉണർത്തുവാനും ഈ പ്രവർത്തനം കൊണ്ട് സാധിക്കുന്നുണ്ട്.ഓരോ മാസവും പത്രം തയ്യാറാകുന്നത് ഓരോ ഡിവിഷനിലും ഉള്ള little kites കുട്ടികളാണ്. ലക്കം 2 ലെ പത്രം സെറ്റ് ചെയ്തത്‌ 9A യിലെ വിദ്യാർത്ഥികൾ ആയിരുന്നു. എന്നാൽ ഇപ്രാവശ്യം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് മുന്നോട്ട് വന്നത് 8D ക്ലാസ്സിലെ little kites യിലെ കൊച്ചു മിടുക്കൻ മാരാണ്. ഓരോ ക്ലാസ്സിലും IT യിലെ മിടുക്കൻ മാരെ കണ്ടെത്തുന്നത്തിനൊപ്പം scribus എന്ന സോഫ്റ്റ്‌വെയർ പരിചയപെടുത്തുക എന്ന ഉദ്ദേശം കൂടി little kites ഇതിനു പിന്നിൽ നടത്തി വരുന്നു.


 

August 29 -National sports day

 
https://youtu.be/pirJX511p_o

ഇന്ത്യയിലെ ഹോക്കി പ്ലെയർ ആയ ധ്യാൻചന്ദിന്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ഡേ ആയി ആഘോഷിക്കുന്നത് എന്ന് കുട്ടികളെ അറിയിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ന്യൂസ് റിപ്പോർട്ട് വായിക്കുന്നത് 9 ബി ക്ലാസ്സിൽ പഠിക്കുന്ന ശ്രീശയാണ്.വീഡിയോ എല്ലാ ക്ലാസ്സ്‌ ഗ്രൂപ്പിലേക്കും അയച്ചു കൊടുത്തു.



 

ഓണാഘോഷം 02-09-2022

ഓണത്തപ്പനെ വരവേറ്റ് കർകണ്ണയമ്മൻ ഹയർ സെക്കൻ്ററി സ്കൂൾ

 
https://drive.google.com/file/d/1dvno3y_pbkE4bJ0ldUiiotKdxnBJvu_G/view?usp=sharing

മലയാളിയുടെ മനസ്സുനിറയ്ക്കുന്ന ഓണത്തെ ഇക്കുറി പൂക്കളമിട്ടും വിവിധ ഓണക്കളികളാലും ആഘോഷമാക്കി കർണ്ണകയമ്മൻ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥികൾ . മാവേലിയായും വാമനനായും വിഘ്നേഷ് .എസ് ,വിഘ്നേഷ് .ഡി എന്നിവർ വേഷമിട്ടു .ആവേശഭരിതമായ വടംവലി മത്സരത്തിൽ ആൺ - പെൺ  വിദ്യാർത്ഥികൾ പ്രത്യേകം പങ്കെടുത്ത് സമ്മാനങ്ങൾ നേടി. ക്ലാസ്സ്തല പൂക്കളങ്ങളിൽ കുട്ടികളുടെ  ഭാവനയും സൃഷ്ടിപരതയും പ്രകടമായിരുന്നു . സ്നേഹത്തിൻ്റെ സമാധാനത്തിൻ്റെ സന്ദേശം ,നല്ല നാളേക്കുള്ള ആശംസകൾ ഇങ്ങനെ വർണ്ണാഭമായ ഓണാഘോഷത്തിന് നേതൃത്വം നല്കിയത് സ്കൂൾ മാനേജർ യു.കൈലാസ മണി ,ഹെഡ്മിസ്ട്രസ് ആർ. ലത ,പ്രിൻസിപ്പാൾ വി.കെ. രാജേഷ് ,വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ ,പി.ടി.എ പ്രസിഡൻറ് വി.നാഗരാജ് ,എസ്. എം.സി.ചെയർപേഴ്സൺ എന്നിവരായിരുന്നു .ലിറ്റിൽ kites വിദ്യാർഥികളാണ് വീഡിയോ, എഡിറ്റിംഗ് എന്നീ മേഖലകളിൽ പങ്കെടുത്തത്.


 

ഓഗസ്റ്റ് മാസത്തെ വാർത്ത 5-9-2022

 
https://youtu.be/rQM_ZgN0st8

ലിറ്റിൽ കൈറ്റ്സ് ടീമിന്റെ നേതൃത്വത്തിൽ വിദ്യാലയത്തെ ഓഗസ്റ്റ് മാസത്തിലെ വാർത്തകൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തു.



 

ലിറ്റിൽ കൈറ്റ് ക്യാമ്പ് 15-09-2022

 
https://drive.google.com/file/d/1fcFaCMFDCZwDYTO5hCBd5bTHulesJPGN/view?usp=drivesdk

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ 2022-25 ബാച്ചിന്റെ Little kites പ്രിലിമിനറി ക്യാമ്പ് നടത്തി. സ്കൂൾ HM ശ്രീമതി. R. ലത ടീച്ചർ little kites വിദ്യാർത്ഥികളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും, kites ലെ വിദ്യാർത്ഥികൾ ഇപ്പോൾ നടത്തിവരുന്ന പത്ര പ്രസിദ്ധികരണങ്ങളെ കുറിച്ചും കുട്ടികളെ പ്രശംസിച്ചു കൊണ്ട് ആശംസകൾ നൽകി. Camp ന് നേതൃത്യം വഹിച്ചത് പാലക്കാട്‌ ജില്ല മാസ്റ്റർ ട്രെയിനർ ആയ സിന്ധു ടീച്ചർ ആണ്. RP മാരായ പ്രസിജ, മഞ്ജു എന്നീ അധ്യാപകരും സംസാരിച്ചു.


 

ഓസോൺ ദിനം 16/9/2022

 
https://drive.google.com/file/d/1ffMYqxKP-SKdsurA_04R10b3QzkRqcKl/view?usp=drivesdk

ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ പ്രകൃതി അത്യാവശ്യമാണ്. ആ പ്രകൃതിയെ സംരക്ഷിക്കുന്നത് ഓസോൺ ആണ് എങ്കിൽ ഈ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ഓസോൺ കുടയെ തകർക്കില്ല  എന്ന തീരുമാനങ്ങൾ എടുക്കാം എന്ന് ആവർത്തിച്ചുകൊണ്ട്, little kites വിദ്യാർത്ഥികൾ തയ്യാറാക്കിയ ആനിമേഷൻ വീഡിയോ കാണാം🙏🏻




 

സോഫ്ട് വെയർ സ്വാതന്ത്ര്യ ദിന ആഘോഷം 25-09-2022

കൈറ്റ് പാലക്കാടിന്റെ നേതൃത്വത്തിൽ കൈറ്റ് ഓഫീസിൽ നടന്ന ജിയോജിബ്ര പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തും .ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ജിയോജിബ്ര അപ്പ്‌ലെറ്റുകൾ നിർമ്മിച്ചു .ബഹുമാനപ്പെട്ട രാമാനുജം മാഷാണ് കൈറ്റ് പാലക്കാടിന്റെ ക്ലാസുകൾ നയിച്ചത്

 
.
 
.
 

ലഹരി വിരുദ്ധ ക്യാമ്പയിൻ

6/10/2022ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,Anti drug flash mob ഡോക്യുമെന്റ് ചെയ്തത്,ലിറ്റിൽ kites team ആണ്.

 
https://youtu.be/BkBiG_plMHA


 

YOUNG INNAVATORS PROGRAMME 7/10/2022

 
.

ഇന്ന് സമൂഹം അഭിമുഖികരിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കി അത് എങ്ങനെ പരിഹരിക്കാം എന്ന ചിന്തയിൽ നിന്നുരിത്തിരിഞ്ഞ ആശയങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും സാമൂഹിക വികസനം  ലക്ഷ്യമാക്കിക്കൊണ്ട് K-Disc ന്റെ YIP പ്രോഗ്രാം Kite നേതൃത്വം വഹിക്കുന്നു.കർണ്ണകയമ്മൻ സ്കൂളിലെ little kites ന്റെ RP മാരായ സുജാത, പ്രസീജ, സജിത എന്നീ അദ്ധ്യാപകരാണ് ക്ലാസ്സ്‌ എടുത്തത്.സീനിയർ അദ്ധ്യാപികയായ K. V. നിഷ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു



 

സ്കൂൾ തല IT ക്വിസ് നടത്തി

 

7/10/2022 ന് സ്കൂൾ തല IT ക്വിസ് നടത്തി. എല്ലാ ക്ലാസ്സിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ഒന്നാം സ്ഥാനത്തിൽ എത്തിയത് 10B യിലെ യദുകൃഷ്ണ.രണ്ടാം സ്ഥാനത്തിൽ എത്തിയത് 8D യിലെ കൃഷ്ണ പ്രസാദ് എന്നിവരാണ്



 

ഉപജില്ല IT മേളയിൽ കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർത്ഥികൾ തിളങ്ങി

സ്കൂൾ ഐടി മേളയിൽ പ്രത്യേകം ഓരോ വിഭാഗത്തിനും മത്സരങ്ങൾ നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വിജയികളായ കുട്ടികളെ തിരഞ്ഞെടുത്ത് ഉപജില്ല ഐടി മേളയിൽ പങ്കെടുപ്പിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർമാർ ഈ കുട്ടികൾക്ക് പ്രത്യേകം പരിശീലനങ്ങൾ നൽകിയിരുന്നു.ഒക്ടോബർ 13,14 ദിവസങ്ങളിൽ മലമ്പുഴ ഗവൺമെന്റ്  സ്കൂളിൽ വച്ച് നടന്ന ഐടി മേളയിൽ ഇവിടുത്തെ കുട്ടികൾ പങ്കെടുത്തു. പ്രസന്റേഷനിൽ ദശരഥ് എന്ന വിദ്യാർത്ഥിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എല്ലാ വിഭാഗങ്ങളിലും കുട്ടികൾ നന്നായി മത്സരിച്ചു അവർക്ക് സാധിക്കുന്ന സ്ഥാനങ്ങളിലെ എത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ വിദ്യാലയം ഉപജില്ല ഐടി മേളയിൽ ഒമ്പതാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

 
 
 

ലഹരിക്കെതിരെ digital പോസ്റ്ററുകൾ 31-10-2022

ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ

 





 

സെപ്റ്റംബർ ,ഒക്‌ടോബർ മാസത്തെ സ്കൂൾ വാർത്തകൾ

 
https://youtu.be/WThGKlXFUHo

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,ഇംഗ്ലീഷ് ക്ലബ്ബും സംയുക്തമായി കൊണ്ട് ഒക്ടോബർ സെപ്റ്റംബർ മാസത്തെ സ്കൂൾ വാർത്തകൾ കർണ്ണകി ടിവി ചാനലിൽ അവതരിപ്പിച്ചു.


 

ഹരിത വിദ്യാലയം റിയാലിറ്റി ഷോവിൽ പ്രാഥമിക റൗണ്ടിൽ നമ്മുടെ വിദ്യാലയത്തിന് സെലക്ഷൻ ലഭിച്ചു

 

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022  ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️



 

ബോധവത്ക്കരണക്ലാസ്സ്

 

ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ കർണ്ണക സീനിയർ ബേസിക് സ്കൂളിൽ സൈബർ സുരക്ഷയെ കുറിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു


 

നവംബർ 25 International Day for the Elimination of Violence against Women കർണ്ണിക റേഡിയോ

ദിനാചരണങ്ങളുടെ ഭാഗമായി കർണ്ണിക റോഡിയോയിൽ വിദ്യാർത്ഥികളുടെ പരിപാടികൾ ഓഡിയോ file ആക്കി റേഡിയോയിൽ അപ്‌ലോഡ്   ചെയാറുണ്ട്. നവംബർ 25 ന് കർണ്ണിക റേഡിയോ യിൽ കൃഷ്‌ണേന്ദുവിന്റെ പ്രസംഗം ആയിരുന്നു. റേഡിയോ ലിങ്ക് ക്ലാസ്സ്‌ ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.

 
.
 

കർണ്ണകി TV

കർണ്ണകി TV യിൽ 4മത്തെ സ്കൂൾ വാർത്തയാണ് publish ചെയ്തിരിക്കുന്നത്. English ക്ലബ്ബും, kites ഉം ചേർന്നു നടത്തിയ പ്രവർത്തനമാണ്. 9th ലെ kites വിദ്യാർത്ഥികൾ kinemaster റിൽ എഡിറ്റിംഗ് ചെയ്ത ശേഷം, free സോഫ്റ്റ്‌വെയർ ആയ k denlive ൽ mp4 ആക്കി മാറ്റി യാണ് ചാനലിൽ അപ്‌ലോഡ് ചെയുന്ന വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

 
https://youtu.be/6832RKN86r8



 

കർണ്ണികാരം പത്രം

ഒക്ടോബർ മാസത്തെ സ്കൂൾ വാർത്തകൾ ഉള്ള കർണ്ണികാരം ഇ പത്രം ത്തിന്റെ ലക്കം 5 ബഹുമാനപ്പെട്ട HM ലത ടീച്ചർ പ്രകാശനം ചെയ്തു.8th ലെ kites വിദ്യാർഥികളാണ് തയ്യാറാക്കിയത്.പത്രം വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

 
https://online.fliphtml5.com/uvpkr/krte/
 

little kites യൂണിഫോം വിതരണം ചെയ്തു.

120 ത്തോളം വിദ്യാർത്ഥികൾ ആണ് little kites യൂണിറ്റിൽ ഉള്ളത്. അതിൽ 8th,9th ക്ലാസുകാർക്ക് ബഹുമാനപ്പെട്ട HM ലത ടീച്ചർ  little kites യൂണിഫോം വിതരണം ചെയ്തു.

 
 

ലൈബ്രറി digitalization

ലൈബ്രറി digitalization ന്റെ ഭാഗമായി,10th ലെ little kites വിദ്യാർത്ഥികൾ database എന്ന free software ഉപയോഗിച്ച് കൊണ്ട് സ്കൂൾ ലൈബ്രറിയിലെ book register, issue register എന്നിവ ഡിജിറ്റൽ ആയി തയാറാകിവരുന്നു

 


 

കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു.

വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും  ചെയ്തു.   ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.                           GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ്  ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.

വിദ്യാർത്ഥികളുടെ കയ്യെഴുത്ത് പതിപ്പുകൾ ഡിജിറ്റൽ ആയി തയ്യാറാക്കിയിരിക്കുന്നു.                 

ഗണിതം ലളിതമാക്കുന്നതിനായി ജിയോജിബ്ര maths ലാബ് പ്രവർത്തനം കൂടി ഇതിൽ നൽകിയിരിക്കുന്നു.

മാത്രമല്ല GK കളിയിലൂടെ പഠിക്കുന്നതിന് ഗെയിമുകൾ തയ്യാറാക്കിയിട്ടുണ്ട്. ,                             

 കൂട്ടുകാർ എല്ലാവരും open ചെയ്യാൻ മറക്കരുത്. ഇനിയും updation വന്ന് കൊണ്ടിരിക്കും.,,,✨✨✨✨✨✨.                                         by LITTLE KITEs
 
https://khs-digital-library.netlify.app/
 
 

DIGITAL GATEPASS

Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക്  ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD  ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ  സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ  ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.

 
 


 

9th ലെ വിദ്യാർത്ഥികൾക്കായി one day camp സംഘടിപ്പിച്ചു

രാവിലെ 10 മണിക്ക് ക്യാമ്പ് ആരംഭിച്ചു ബഹുമാനപ്പെട്ട HM ലത ടീച്ചറാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ക്യാമ്പിൽ  ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ് ,mit app എന്നി ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നും സെലക്ട് ചെയ്യുന്ന എട്ടു കുട്ടികൾക്ക് സബ്ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു.ഇവിടെ ക്ലിക്ക് ചെയ്യുക

 
 
 
 

റോബോട്ടിക് ലാബുകൾ സജ്ജമാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം.

സംസ്ഥാനത്തെ ഹൈ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ .പിണറായി വിജയൻ അവർകൾ 8/12/2022 ന് നിർവ്വഹിക്കുന്നതിന്റെ തത്സമയ പ്രദർശനം, കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയപ്പോൾ

 
 

ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ വച്ച് നടന്നു 06-12-2022

ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഫ്ലോർ ഷൂട്ടിനായി ഞങ്ങൾ പതിനെട്ടുപേർ യാത്രയായി .വേറിട്ട ഒരനുഭവം തന്നെയായിരുന്നു ചിത്രാഞ്ജലി .ചിത്രാഞ്ജലിയിൽനിന്ന് ചില ഫോട്ടോകൾ ...ഹരിത വിദ്യാലയം റിയാലിറ്റി ഷോ യുടെ യാത്രയിൽ ലിറ്റിൽ kites വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ടിലെ ചില ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
 

ഡിജിറ്റൽ ലൈബ്രറി യുടെ പ്രവർത്തനം, ഗേറ്റ് പാസ്സ് ID card വിതരണം എന്നിവ ഉദ്ഘാടനം ചെയ്തു

കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനോദ്‌ ഘാടനവും, ഗേറ്റ് പാസ്സ് കാർഡിൻ്റെ വിതരണോദ്ഘാടനവും പ്രധാനഅധ്യാപിക ആർ. ലത നിർവ്വഹിച്ചു. വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തന്നെയാണ് ഡിജിറ്റൽ ലൈബ്രറി യും, ഗേറ്റ് പാസ്സ് കാർഡും തയ്യാറാക്കിയത്.,✨✨✨✨

 
 
https://khs-digital-library.netlify.app/
 
 

IT സബ്ജില്ലാ ക്യാമ്പിൽ എട്ടു വിദ്യാർത്ഥികൾ പങ്കെടുത്തു.

പാലക്കാട് kite school ൽ വച്ച് നടന്ന സബ് ജില്ല ക്യാമ്പിൽ കർണ്ണകയമ്മൻ സ്കൂളിൽ നിന്നും 8 വിദ്യാർത്ഥികൾ പങ്കെടുത്തു. രണ്ടുദിവസത്തെ ക്യാമ്പ് ആയിരുന്നു. വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ നിന്നും പുതിയ സോഫ്റ്റ്‌വെയറുകൾ പഠിക്കാൻ സാധിച്ചു. അതിൻറെ വീഡിയോ ദൃശ്യങ്ങളിലേക്ക്.click here

 

ഈ ക്രിസ്മസ് സ്ക്രാച്ച് ഗെയിമിനൊപ്പം.,.

ക്രിസ്മസ് ദിനത്തിൽ 9 സി ക്ലാസിൽ പഠിക്കുന്ന മുരുകനുണ്ണി തയ്യാറാക്കിയ game video.

 

അവധിക്കാല പഠന ക്യാമ്പ്...ദിശ

ക്യാമ്പിന്റെ ഒന്നാമത്തെ ദിവസത്തിലുള്ള മുഴുവൻ പരിപാടികളും  വീഡിയോ ആക്കിയത് വിദ്യാർത്ഥികളാണ്. ഡോക്യുമെൻററി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം നോക്കുകുത്തി എന്ന സിനിമയുടെ  സംവിധായകനായ മാധവേട്ടനുമായി ഒരു അഭിമുഖ സംഭാഷണം നടത്തിയത് ലിറ്റിൽ കൈറ്റ്‌സിലെ വിദ്യാർത്ഥികളാണ്. അന്നത്തെ ദിവസത്തെ പരിപാടികളെല്ലാം ഡോക്യുമെൻററി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 
https://youtu.be/2WukCtqxWNY
KHSS മൂത്താന്തറ. സംവിധായകൻ ശേഖരീപുരം മാധവേട്ടനുമായി LITTIE KITEs വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം
 
https://youtu.be/65mqtiHFOTo
camp 2nd day
 
https://youtu.be/kuVjXoTeH1o