ജി.എൽ.പി.എസ് പയ്യാക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിന്റെ കിഴിൽ കരുവാരക്കുണ്ട് മലയോര പ്രദേശത്തെ കുറഞ്ഞ കുട്ടികളും കുറഞ്ഞ വിസ്തൃതിയും ഉള്ള കൊച്ചു വിദ്യാലയമാണ് പയ്യക്കോട് ഗവണ്മെന്റ് എൽ പി സ്‌കൂൾ .സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശവാസികൾക്കു അക്ഷരം പകർന്നു നൽകുവാൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വാങ്ങിയ 10 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലവിൽ സ്ഥിതി ചെയുന്നത് ..ഏതൊരു വിദ്യലയത്തിന്റെയും ഉയർച്ചയ്ക്ക് പരമ പ്രധാനം ആണ് കുട്ടികൾ .നിലവിൽ വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെ 77 കുട്ടികൾ ആണ് ഉള്ളത് ..പ്രീ പ്രൈമറി കുട്ടികളും ചേർത്ത് 100 കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ ഉണ്ട് .ഈ വിദ്യലയത്തിന്റെ 2 km ചുറ്റളവിൽ 2 ഗവണ്മെന്റ് സ്‌കൂളും ഒരു പ്രൈവറ്റ് സ്‌കൂളും പ്രവർത്തിച്ചു വരുന്നതിനാൽ ആണ് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ പ്രധാന കാരണം .മറ്റു വിദ്യലയങ്ങളിൽ സ്‌കൂൾ ബസും കളി സ്ഥലവും ഉള്ളതിനാൽ ഇതൊന്നും ഇല്ലാത്ത വിദ്യാലയത്തിൽ കുട്ടികളെ പറഞ്ഞു വിടാൻ രക്ഷിതാക്കൾ വിമുഖത കാണിക്കുന്നു .പ്രദേശത്തെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ മത സംഘടനയുടെ ഇടപ്പെടലും സഹകരണവും ഉണ്ടെങ്കിൽ സ്കൂളിന് സ്വന്തമായി കുറച്ചു കളി സ്ഥലവും ബസ്സും വാങ്ങാൻ കഴിയും എന്നാണ് അധ്യാപരും രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ....ഇവയെല്ലാം ഉണ്ടെങ്കിൽ വിദ്യലയം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുവരാൻ കഴിയും
ജി.എൽ.പി.എസ് പയ്യാക്കോട് | |
---|---|
വിലാസം | |
പയ്യാക്കോട് GLPS PAYYACODE , പുൽവെട്ട പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 28 - 11 - 1955 |
വിവരങ്ങൾ | |
ഫോൺ | 04931 294364 |
ഇമെയിൽ | glpspayyakodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48525 (സമേതം) |
യുഡൈസ് കോഡ് | 32050300205 |
വിക്കിഡാറ്റ | Q64566484 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നൂർജഹാൻ പി എച്ച് |
പി.ടി.എ. പ്രസിഡണ്ട് | അബു പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നിമ |
അവസാനം തിരുത്തിയത് | |
16-03-2022 | 48525 |
ചരിത്രം
പശ്ചിമ ഘട്ട താഴ്‌വരയിൽ നിലബൂർ താലൂക്കിൽ കരുവാരക്കുണ്ട് മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ഗവ.എൽ.പി.സ്‌കൂൾ പയ്യാക്കോട് 1955 നവംബർ 28 നാണ് പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | അബ്ദുൽ സമ്മദ് | 2007 | 2017 |
2 | സൂസമ്മ കുര്യൻ | 2018 | 2019 |
3 | അബ്ദുൽ ലത്തീഫ് | 2019 | 2020 |
4 | അനീഷ് എ സി | 2020 | 2021 |
5 | നൂർജഹാൻ പി എ ച്ച | 2021 |
നേട്ടങ്ങൾ
ശാന്തസുന്ദരമായ ഭൗതിക അന്തരീക്ഷത്തിൽ പഠനം നടക്കുന്നതിനാൽ അക്കാദമിക രംഗത്ത് വിജയം വരിക്കാൻ സാധിക്കുന്നു.അക്കാദമിക മായ നേട്ടങ്ങളുടെ കൂട്ടത്തിൽ തിളക്കമാർന്ന തും തുടർച്ചയായ തുമായ എൽഎസ്എസ് വിജയം എടുത്തുപറയേണ്ടതാണ്.ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഭൗതിക സൌക ര്യത്തിൽ മുൻപന്തിയിലുള്ള രണ്ട് ഗവൺമെന്റ് എൽ പി സ്കൂളുകൾ ഉണ്ട് അതിനിടയിലും മെച്ചപ്പെട്ട അഡ്മിഷൻ നിലനിർത്തുന്നത് ഈ സ്കൂളിന്റെ അക്കാദമിക് നേട്ടമാണ്.സ്കൂളിന്റെ അഡ്മിഷൻ നിലനിർത്തുന്നതിൽ നിലവിലെ പിടിഎയുടെ കീഴിൽ നടത്തപ്പെടുന്ന പ്രീ പ്രൈമറി സ്കൂളിലെ പങ്ക് വലുതാണ്.സബ്ജില്ലാ തലത്തിൽ വിവിധ കലാ കായിക പ്രവർത്തിപരിചയമേള കളിലെ മികച്ച വിജയം പഞ്ചായത്ത് സബ്ജില്ലാതല ടാലന്റ് വിജയം എന്നിവയിലൂടെ സ്കൂളിന്റെ പേര് ഉയർന്ന നിൽക്കുന്നു.സ്കൂൾ തുടക്കകാലം മുതൽ അഡ്മിഷൻ ഇൽ ഉണ്ടായിരുന്ന ഗ്രാഫ് നിലനിർത്താൻ കഴിഞ്ഞു.മുൻകാലങ്ങളിൽ പരിസരത്തുള്ള ഗവൺമെന്റ് സ്കൂളുകൾ തമ്മിലുണ്ടായിരുന്ന അകലം കുറഞ്ഞത് ഇടക്കാലത്ത് അഡ്മിഷൻ ഇൽ നേരിയ കുറവ് വരുത്തിയെങ്കിലും അക്കാദമിക പ്രവർത്തനമികവ് കാരണം ഒരു കിലോമീറ്റർ ചുറ്റളവിൽ മികച്ച ഭൗതിക അക്കാദമിക് സൗകര്യങ്ങളുള്ള 2 ഗവൺമെന്റ് സ്കൂളുകൾ ഉണ്ടായിട്ടും ഈ സ്കൂളിൽ അഡ്മിഷൻ വർധിപ്പിക്കാൻ സാധിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ നൗഷാദ്
അബ്ദു സമദ് മാഷ് Rtd HM
സബ്ഇൻസ്പെക്ടർ അമീറലി
വഴികാട്ടി
- മഞ്ചേരിയിൽ നിന്ന് 30 കിലോമീറ്റർ പെരിന്തൽമണ്ണയിൽ നിന്ന് 30 കിലോമീറ്റർ കിഴക്കേത്തല ബസ് സ്റ്റാൻഡിൽ നിന്നും നാല് കിലോമീറ്റർ ദൂരത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{#multimaps:11.109700971584093, 76.33216625337633 |zoom=13}}