ജി.എൽ.പി.എസ് പയ്യാക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം വളരെ ഗംഭീരമായി തന്നെ നടത്തുകയുണ്ടായി. പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ ഗോപി പുതുക്കാട്  പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയുണ്ടായി. സാഹിത്യകാരൻ രാജൻ കരുവാരകുണ്ട് മുഖ്യപ്രഭാഷണം നടത്തി. കൂടാതെ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഴ്ചയിലൊരിക്കൽ സർഗ്ഗവേള നടത്തിവരാറുണ്ട്. കൂടാതെ കുഞ്ഞു വര പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ചിത്രരചന ക്യാമ്പ് നടത്തുകയുണ്ടായി. ക്യാമ്പ് ഉദ്ഘാടനം ചെയ്തത് കരുവാരകുണ്ട് പുന്നക്കാട് സ്കൂളിലെ രാധാകൃഷ്ണൻ മാഷ് ആണ്.