ഗവ. എൽ.പി.ബി.എസ്. കരകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.ബി.എസ്. കരകുളം | |
---|---|
വിലാസം | |
കരകുളം ഗവ: എൽ.പി.ബി.എസ്. കരകുളം,കരകുളം , കരകുളം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0471 2370103 |
ഇമെയിൽ | glpbskarakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42509 (സമേതം) |
യുഡൈസ് കോഡ് | 32140600402 |
വിക്കിഡാറ്റ | Q64035450 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരകുളം., |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികലാദേവി . ഇ |
പി.ടി.എ. പ്രസിഡണ്ട് | എൽ.ആർ. വിനയചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി. സി |
അവസാനം തിരുത്തിയത് | |
15-03-2022 | Mohan.ss |
ചരിത്രം
കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .
മേലേ വിളാകത്ത് പരേതനായ ശ്രീ. ഗോപാലപിള്ളയുടെ സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് 1881-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിനടുത്ത് കരകുളം എൽ.പി.ബി.എസ് സ്കൂളായി ആരംഭിച്ചത്. 1922-ൽ ഈ സ്കുളിനെ എൽ.പി.ബി.എസ് എന്നു മാറ്റി നാമകരണം ചെയ്തതായി കാണുന്നു.
1937ൽ അരുവിക്കരയിൽ നിന്നും പുതുതായി പൈപ്പ് ലൈൻ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു കൂടി വന്നതോടെ ആ കെട്ടിടം പൊളിഞ്ഞു പോയി. സർക്കാർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പരേതനായ അപ്പാവു കോൺട്രാക്ടറിൽ നിന്നും പൊന്നും വിലക്ക് വാങ്ങി പുതിയ കെട്ടിടം പണികഴിപ്പിച്ചു.
ആദ്യം ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ക്രമേണ മിക്സഡ് സ്കൂളായി മാറി. ആയിരത്തോളം കുട്ടികൾ ഇവിടെ മുമ്പ് പഠിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ .പാച്ചു പിള്ളയാണ്.
പ്രസ്തുത സ്കൂളിലെ പ്രഥമാധ്യാപരായിരുന്ന പരേതരായ ശ്രീ.കേശവപിള്ള, ശ്രീ.നാരായണപിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. കുഞ്ഞൻപിള്ള, പരേതനായ സുന്ദരേശൻ നായർ, മാങ്കോട് കുടുംബാംഗവും മുൻ എം.എൽ .എ യുമായിരുന്ന ശ്രീ.സോമശേഖരൻ നായർ, സ്വാതന്ത്ര്യ സമരസേനാനി മുല്ലശ്ശേരി നാരായണൻ നായർ, അഡ്വ.മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ ,നെടുമങ്ങാട് എം.എൽ.എ ആയിരുന്ന മാങ്കോട് രാധാകൃഷ്ണൻ,ബ്ലോക്ക് മെമ്പറായിരുന്ന ശ്രീ.രാജലാൽ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
23 സെന്റിൽ പരിമിതമായ സൗകര്യങ്ങളോടെ നിലനിൽക്കുന്ന വിദ്യാലയം.4 ക്ലാസ് മുറികളും ഒരു ഓഫീസും ഒറ്റ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു..കൂടാതെ സ്മാർട്ട് ക്ലാസ് റൂം,പ്രീ പ്രൈമറി വിഭാഗം , ശുചിമുറികൾ എന്നിവയും ഉണ്ട് .അഞ്ചോളം ഡെസ്ക് ടോപ്പുകളും ലാപ്ടോപ്പും ഉള്ള കമ്പ്യൂട്ടർ ലാബ് സ്ഥലപരിമിതി മൂലം ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ .
മത്സര പരീക്ഷകൾ
പഠനയാത്രകൾ
പഠനോത്സവങ്ങൾ
ദിനാചരണങ്ങൾ
പഠന പരിപോഷണ പരിപാടികൾ .
മികവുകൾ
ഒരു കിലോമീറ്റർ ചുറ്റളവിൽ ഗവൺമെൻറ് സ്കൂളുകളും അൺ എയിഡഡ് സ്കൂളുകളും പ്രവർത്തിച്ചുവരുന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എണ്ണം വളരെ കുറഞ്ഞ സ്കൂളായിരുന്നു ഗവൺമെൻറ് എൽ പി ബി എസ് കരകുളം .ഒന്നു മുതൽ നാലു വരെ ക്ലാസിൽ ആയി അമ്പതിൽ താഴെ കുട്ടികൾ പഠിച്ചു കൊണ്ടിരുന്ന ഈ സ്ഥാപനം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 85 ആക്കി വർദ്ധിപ്പിക്കാൻ കഴിഞ്ഞു.ഇപ്പോൾ പ്രീപ്രൈമറി ഉൾപ്പെടെ 135 ഓളം കുട്ടികൾ ഇവിടെ പഠിച്ചു വരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ .പൊതുജനങ്ങളുമായി നിരന്തര ഇടപെടലുകൾ നടത്തി വിദ്യാലയത്തിലെ ഭൗതിക സാഹചര്യവും അക്കാദമിക ഗുണനിലവാരവും വർധിപ്പിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്.
മുൻ സാരഥികൾ
സൂസൻ മാത്യു (2010-2013)
ശാന്തകുമാരി G (2013-2015)
കുമാരി RL ജലജ (2015-2020)
ശശികലദേവി E (2021-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (10 Km) 25 min
2. പേരൂർക്കടയിൽനിന്നും ബസ് /ഓട്ടോ മാർഗം (3 Km) 10 min
3.നെടുമങ്ങാട് നിന്ന് ബസ് / ഓട്ടോ മാർഗം എത്താം (11 Km) 22 min{{#multimaps:8.55794,76.97837|zoom=18}}