ജി.എൽ.പി.എസ്.മുണ്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.മുണ്ടൂർ | |
---|---|
വിലാസം | |
മുണ്ടൂർ മുണ്ടൂർ , മുണ്ടൂർ പി.ഒ. , 678592 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsmundur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21706 (സമേതം) |
യുഡൈസ് കോഡ് | 32061000607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 516 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. പത്മജ ടി ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രാധിക |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. കല്പകവല്ലി |
അവസാനം തിരുത്തിയത് | |
14-03-2022 | 21706 |
ചരിത്രം[1]
ഉന്നത കുടുംബത്തിൽപ്പെട്ടവർക്കുമാത്രം മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കുവേണ്ടി 1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു. 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു.ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. ആനപ്പാറ ചാമായിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു. സാമൂഹിക പങ്കാളിത്തത്തോടെ ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു. അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന ശ്രീ.കെ.ആർ.അശോകൻ ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു. തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു. ഡോ. കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 1 സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ. വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട്. എസ് എസ് എ, മുണ്ടൂർ ഗ്രാമ പഞ്ചായത്ത്, റോട്ടറി ക്ലബ് എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനായി കഴിഞ്ഞിട്ടുണ്ട് .
ആമുഖം
കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ "നാടിന്റെ വിദ്യാലയം മികവിന്റെ പാതയിൽ" എന്ന ആപ്തവാക്യവുമായി ജി എൽ പി എസ് മുണ്ടൂർ തലമുറകൾക്കു അക്ഷരവെളിച്ചം പകർന്ന് 105 വർഷം പിന്നിട്ടിരിക്കുന്നു. സാമൂഹിക പങ്കാളിത്തത്തോടെ അക്കാദമിക നിലവാരം ഉയർത്താനും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ഉറപ്പുവരുത്തുന്നതിനും വിദ്യാലയം എന്നും ശ്രദ്ധ ചെലുത്തുന്നു.
കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്. പ്രീപ്രൈമറി മുതൽ നാലാം തരം വരെ 700 ഓളം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി പഠിക്കുന്നു.
2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ,2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം, 2013ലെ സംസ്ഥാന PTA അവാർഡ് , 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ,രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച PTA ക്കുള്ള സംസ്ഥാന അവാർഡുകൾ ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ് എന്നിവ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
88 സെന്റിൽ വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ,ഐ ഇ ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്‌ലറ്റുകൾ 6 യൂറിനൽ, 2 cwsn ടോയ്‌ലറ്റ് , 2 സ്റ്റാഫ് ടോയ്‌ലറ്റ് എന്നിവയുമുണ്ട്. നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്. അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.
കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, ടാലന്റ് ലാബ് ,കാരുണ്യനിധി, നന്മ നിർമാണ യൂണിറ്റ്, ഹോണസ്റ്റി ഷോപ്പ് എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് അതിഥി ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് 'ചിറക് ' എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ പ്രാദേശിക പി.ടി.എ യോഗങ്ങൾ കൂടാറുണ്ട്.
പ്രധാനാധ്യാപിക ശ്രീമതി. ടി ആർ പത്മജ |
സഹായം
- പ്രധാനാധ്യാപിക - 8547876787
- ഓഫീസ് - 0491- 2920117
- സീനിയർ അധ്യാപിക - 9495777483
- സ്റ്റാഫ് സെക്രട്ടറി - 9497629129
നിലവിലെ അധ്യാപകർ
നിലവിലെ അധ്യാപകർ | ||
---|---|---|
ക്രമ
നമ്പർ |
പേര് | പെൻ നമ്പർ |
1 | ടി ആർ പത്മജ | 544045 |
2 | അബ്ദു സലാം എ കെ | 537551 |
3 | ആശ ടി | 864188 |
4 | കൃഷ്ണവേണി സി | 800848 |
5 | പ്രസീദ എ കെ | 876020 |
6 | പ്രശാന്തി എ | 914296 |
7 | ചിത്ര കെ എസ് | 912673 |
8 | രാധിക വി ആർ | 573852 |
9 | റീഷ്ണ യൂ | 912672 |
10 | മണികണ്ഠൻ എം ആർ | 795193 |
11 | ശോഭാദേവി കെ | 544055 |
12 | ഷീജ കെ ബി | 478288 |
13 | ഷീജ എം | 864932 |
14 | സജിത്ത് എ പി | 542821 |
15 | സാവിത്രി ടി | 544048 |
16 | സുജ എസ് | 544056 |
17 | സുരേഖ എസ് | 613774 |
18 | സുരേഖ എം | 780680 |
19 | ശ്രീദേവി എൻ പി | 544054 |
20 | ശിവശങ്കരൻ പി സി | 560453 |
വിദ്യാലയ പ്രവർത്തനങ്ങൾ 2021-22
വിദ്യാലയ പ്രവർത്തനങ്ങൾ (2018-2021)
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്. വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി ശ്രീമതി. രാധിക സേവനം ചെയ്തു വരുന്നു.എം.പി .ടി. എ പ്രസിഡന്റ് ആയി ശ്രീമതി കല്പകവല്ലി സേവനം അനുഷ്ഠിക്കുന്നു. കൂടാതെ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ചെയർമാനായി ശ്രീ സുകേഷ് അവർകളുടെ സേവനവും സ്കൂളിന് ലഭിച്ചു വരുന്നു. ഇവരുടെ നേതൃത്വത്തിൽ വളരെ ശക്തമായ ഒരു പി ടി എ സ്കൂളിന്റെ നെടും തൂണായി പ്രവർത്തിക്കുന്നു.
നേർക്കാഴ്ച
നേട്ടങ്ങൾ
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ ഒട്ടനവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . നാഷണൽ എക്സലൻസ് അവാർഡ് ,ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലെ വിജയം, ഇന്ത്യ ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ്മാസ്റ്ററുടെ ലണ്ടൻ സന്ദർശനം എന്നിവ ഇതിനുദാഹരണങ്ങളാണ്. 2013ലെ സംസ്ഥാനത്തെ മികച്ച PTA യ്ക്കുള്ളഅവാർഡ്, കൂടാതെ പിന്നീടുള്ള വർഷങ്ങളിൽ മികച്ച PTA യ്ക്കുള്ള ജില്ലാ-ഉപജില്ലാ അംഗീകാരങ്ങളും വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
വിദ്യാലയത്തിലെ പ്രഥമ അധ്യാപകരായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്റർ ,ശ്രീരാമകൃഷ്ണൻ മാസ്റ്റർ എന്നിവർ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കൾ ആണ്. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകളിലും തുടർച്ചയായി മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നതിനും ഓവറോൾ കിരീടം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. എൽ എസ് എസ് മത്സരപരീക്ഷകളിൽ ഉള്ള മികച്ച പ്രകടനം ജില്ലയിൽ തന്നെ ശ്രദ്ധേയമായ സ്ഥാനം വിദ്യാലയത്തിന് നേടിക്കൊടുത്തു. പറളി സബ് ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം ശതമാനം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത് . ഓരോ വർഷവും കൂടി വരുന്ന വിദ്യാർഥികളുടെ എണ്ണം വിദ്യാലയത്തിന് പൊതുജനം നൽകുന്ന അംഗീകാരത്തിന്റെ ഉത്തമോദാഹരണമാണ്.
ശുചിത്വ മിഷന്റെ ഭാഗമായി നടത്തിയ ഹരിത ഓഫീസ് അവാർഡിനായുള്ള മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു.
പത്രത്താളുകളിലൂടെ
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് |
---|---|
1 | കേളുണ്ണി മാസ്റ്റർ |
2 | പരിയാനി ശങ്കരൻ മാസ്റ്റർ |
3 | ശിവരാമൻ മാസ്റ്റർ |
4 | സി എ ഏലിയ ടീച്ചർ |
5 | രാജ വിശ്വനാഥൻ മാസ്റ്റർ |
6 | എ.പി.ശ്രീദേവി ടീച്ചർ |
7 | ശിവശങ്കരൻ മാസ്റ്റർ |
8 | സേതു മാസ്റ്റർ |
9 | വസന്തകുമാരി ടീച്ചർ |
10 | മുത്തമ്മാൾ ടീച്ചർ |
11 | പൊന്നമ്മ ടീച്ചർ |
12 | അച്ചൻകുഞ്ഞ് മാസ്റ്റർ |
13 | V. A രാജൻ മാസ്റ്റർ |
14 | T. രാമകൃഷ്ണൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാതൃക-1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
- മാതൃക 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
- മാതൃക 2 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{{#multimaps:10.837985829213286, 76.57787525049001|zoom=18}}
|} |}
അവലംബം
- ↑ ചരിത്രം
2. മുൻ സാരഥികൾ