ജി.എം.യു.പി.എസ്. എടക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ്. എടക്കനാട് | |
---|---|
വിലാസം | |
എടക്കനാട് G.M.U.P.S.EDAKKANAD , മുട്ടനൂർ പി.ഒ. , 676561 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2562492 |
ഇമെയിൽ | edakkanadgmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19774 (സമേതം) |
യുഡൈസ് കോഡ് | 32051000201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇിംഗളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 379 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബി. എം. ടി |
പി.ടി.എ. പ്രസിഡണ്ട് | ദേവദാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
12-03-2022 | Jktavanur |
ചരിത്രം
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ പുറത്തൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴയ സ്കൂളാണ് ഗവൺമെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ എടക്കനാട്. 1924ൽ സ്ഥാപിതമായ ഈസ്കൂളിന് പഴമയുടെ അറിയപ്പെടാത്ത ചരിത്രം ഏറെയുണ്ട്. എടക്കനാട് ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്ഥാപിച്ച ഈ സ്കൂൾ മഹത്തായ പ്രവർത്തന പാരമ്പര്യത്തോടെ 92 വർഷങ്ങൾ പിന്നിടുകയാണ്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓലമേഞ്ഞ ഒരു ചെറിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മധുക്കൽ കോയക്കുട്ടി മൂപ്പൻ എന്ന വ്യക്തി തന്റെ സ്ഥലത്ത് ഓടിട്ട രണ്ട് കെട്ടിടങ്ങൾ പണിത് വാടക കരാറടിസ്ഥാനത്തിൽ സ്കൂൾ പ്രവർത്തനാത്തിനായി നൽകി. സർക്കാർതന്നെ വാടകനൽകി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സൗകര്യങ്ങൾ വർദ്ധിച്ചതോടെ ദുരെപ്രദേശങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ എത്തിച്ചേരാൻ തുടങ്ങി. സമീപവിദ്യാലയങ്ങളുടെ അഭാവം കൂടിയായപ്പോൾ എടക്കനാട് ജി.എം.യു.പി.എസിൽ എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായി
കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെതുടർന്ന് വേണ്ടത്ര ക്ലാസ് മുറികൾ ഇല്ലാത്ത അവസ്ഥ സംജാതമായി. അർഹമായ വാടക സർക്കാരിൽ നിന്നും ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് കെട്ടിടം അറ്റകുറ്റപ്പണി നടത്താനോ കൂടുതൽ സൗകര്യമൊരുക്കാനോ കെട്ടടം ഉടമസ്ഥൻ തയ്യാറായില്ല. താമസിയാതെ സ്കൂൾ വാടക കെട്ടിടവും വസ്തുവും മറ്റൊരാളിന് വിറ്റു. പുതുതായി സ്ഥലം വാങ്ങിയ വ്യക്തി കെട്ടിടത്തിന്റെ പ്രാഥമിക അറ്റകുറ്റ പണി നടത്തി. രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക ഓലഷെഡ് പണിത് ക്ലാസ്റൂമിന്റെ കുറവ് താൽക്കാലികമായി പരിഹരിച്ചു.
സ്കൂൾ പ്രവർത്തനം സുഗമമാക്കുന്നതിനായി പി.റ്റി.എ കമ്മിറ്റിയുടെ ഇടപെടൽ ശക്തമാക്കി. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലിനെതുടർന്ന് സ്ഥലം ഉടമ 16.723 സെന്റ് സ്ഥലം സ്കൂളിനായി വിട്ടുനൽകി. എം.പി., എം.എൽ.എ, എസ്.എസ്.എ. പ്രാദേശിക ഭരണകൂടങ്ങൾ തുടങ്ങിയ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കി സൗകര്യപ്രദമായ ക്ലാസ് മുറികൾ തയ്യാറാക്കി. എങ്കിലും കുട്ടികളുടെ എണ്ണവുമായി തട്ടിച്ചു നോക്കിയാൽ അപര്യാപ്തത അപ്പോഴുമുണ്ടായിരുന്നു. അടിസ്ഥാന ആവശ്യമായ ടോയിലറ്റ് നിർമ്മാണം നടത്താൻ സ്ഥലപരിമിതി അനുവദിച്ചില്ല. കളിസ്ഥലവും സ്കൂൾ അസംബ്ളിചേരാനുള്ള മുറ്റവും ഇന്നും സ്കൂളിന് അപ്രാപ്യമാണ്.
സ്കൂൾ പരിസരത്ത് നിന്നിരുന്ന തെങ്ങുകളും മറ്റ് വൻമരങ്ങളും കുട്ടികൾക്ക് അപകട ഭീഷണി ഉയർത്തിയിരുന്നു. ഇക്കാരണത്താൽ പലപ്പോഴും സ്വകാര്യവ്യക്തിയുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ പി.റ്റി.എ.യുടെ അവസരോചിതമായ ഇടപെടലിനെതുടർന്ന് മരങ്ങൾ മുറിച്ചുമാറ്റി കുട്ടികൾക്ക് സുരക്ഷയൊരുക്കാൻ കഴിഞ്ഞു. സ്കൂൾകെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന അവസ്ഥയിൽ 2016 ആരംഭത്തിലും രണ്ട് തെങ്ങുകൾ മുറിച്ചുമാറ്റി.
സ്വന്തമായി ഭുമിയെന്ന എടക്കനാട് സ്കൂളിന്റെ ആവശ്യം വിവിധ വേദികളിൽ ഉന്നയിക്കപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി, വിദ്യാഭ്യാസവകുപ്പ് മന്ത്രി, എം.എൽ.എ, എം.പി., ഗ്രാമപഞ്ചായത്ത് തുടങ്ങി വിവിധ അധികാര കേന്ദ്രങ്ങളിൽ അപേക്ഷ നൽകി. പ്രാദേശിക വിഭവ സമാഹരണത്തിലൂടെ സ്ഥലം വാങ്ങാൻ ശ്രമം നടത്തി. എന്നാൽ പ്രവർത്തനങ്ങൾ പൂർണ്ണമായി വിജയിപ്പിക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന എടക്കനാട് ഗ്രാമ വാസികളിൽ നിന്നും ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പണം നൽകിയാൽ സ്ഥലം നൽകാമെന്ന് വസ്തു ഉടമ സമ്മതിച്ചതിനെ തുടർന്ന് തവനൂർ എം.എൽ.എയും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിയുമായ ശ്രീ കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, പി.റ്റി.എ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് അധികൃതർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് പ്രവർത്തനം ആരംഭിച്ചു. സെന്റ് ഒന്നിന് ഒരുലക്ഷത്തി നാൽപതിനായിരം രൂപ വേണമെന്ന സ്വകാര്യവ്യക്തിയുടെ ആവശ്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് നാട്ടുകാർ.
സ്വന്തമായി സ്ഥലമില്ലാത്ത സർക്കാർ സ്കൂളെന്ന അവസ്ഥയിൽ അസൗകര്യങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന എടക്കനാട് 13സ്കൂളിന്റെ ദുരവസ്ഥമാറ്റാൻ സർക്കാർ തലത്തിലെ ഇടപെടൽ അനിവാര്യമാണ്. അസൗകര്യങ്ങൾ ഉയർത്തിക്കാട്ടി 92 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിലേയ്ക്ക് സമീപ പ്രദേശത്തെ വിദ്യാർത്ഥികൾ പോലും വരാൻ മടിക്കുന്ന അവസ്ഥ സംജാതമായത് വേദനാജനകമാണ്. പഠന പാഠ്യേതര വിഭാഗങ്ങളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ സമൂഹനന്മയ്കുതകുന്നവരാക്കി മാറ്റാൻ സർവ്വാത്മനാ പ്രവർത്തിക്കുന്ന അധ്യാപകരുള്ള ഈ വിദ്യാലയം സാംസ്കാരിക കേരളത്തിന് ആവശ്യമാണെന്നത് നിസ്തർക്കമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 10°49'26.4"N ,75°55'07.3"E| zoom=16 }}