സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

തനത് പ്രവർത്തനങ്ങൾ

ദിനാചരണ നിർവ്വഹണം

രക്ഷാകർതൃശാക്തീകരണം (മക്കൾക്കൊപ്പം )

കോവിഡ് കാലത്ത് കുട്ടികൾക്കായി....

   ഈ ഭൂമിയിലെ എല്ലാ മനുഷ്യരുടെയും ജീവിതക്രമങ്ങൾ താളംതെറ്റിയ ഒരു ഒരു അവസരം ആയിരുന്നു രണ്ടു വർഷത്തോളം ഭീഷണിയായ തീർന്ന കോവിഡ് എന്ന മഹാമാരിയുടെ സാന്നിധ്യം.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ ഏതൊക്കെ രീതിയിൽ ഈ സാഹചര്യം ബാധിച്ചു എന്നത് പോലെ തന്നെ, ഞങ്ങളുടെ കുട്ടികളുടെ സാഹചര്യങ്ങളിലും പ്രസ്തുത അവസ്ഥ ഒരു വില്ലൻ ആയി തീർന്നു.. ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യം ഈ അവസര രത്തിൽ ഉണ്ടായതിന്റെ ഫലമായി ഞങ്ങളും ധാരാളം പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു.. നേർക്കുനേർ വിദ്യാഭ്യാസം സാധ്യമാകാതിരുന്ന അവസരത്തിൽ ഇവയുടെയെല്ലാം ഓൺലൈൻ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു.. ഈ ചിന്തകളിൽ ഓൺലൈൻ എന്ന സാഹചര്യം സൃഷ്ടിക്കുവാൻ ആവശ്യമായ ഉപകരണങ്ങളുടെ ആവശ്യകതയും ചർച്ചാവിഷയമായി.. ഇന്റർനെറ്റ് എന്ന സാങ്കേതിക സൗകര്യം ഏതൊക്കെ കുട്ടികൾക്ക് ലഭ്യമാണ്, അല്ലെങ്കിൽ അവ ഇല്ലാതിരിക്കുന്ന  മേഖലകൾ ഏതൊക്കെയാണ് എന്ന കാര്യം ഞങ്ങളുടെ ചർച്ചയ്ക്ക് വിഷയീഭവിച്ചു.. ഞങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് കുട്ടികൾക്ക് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ എത്തിക്കുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുത്തു.. ഇതിനായി രക്ഷിതാക്കളുടെയും, പൊതുസമൂഹത്തിന്റേയും, നാട്ടുകാരുടെയും സഹകരണം ഞങ്ങൾ തേടി... ഭൂരിഭാഗം ആളുകളിലും എത്താൻ സാധ്യതയുള്ള മേഖല എന്ന നിലയിൽ സോഷ്യൽ മീഡിയ ഞങ്ങൾ ഉപയോഗിച്ചു... സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും, സ്കൂൾ വാട്സപ്പ് ഗ്രൂപ്പുകളിലും കുട്ടികൾക്കാവശ്യമായ ടിവി, മൊബൈൽ ഫോൺ എന്നിവയുടെ ആവശ്യകതയെ കുറിച്ച് ഞങ്ങൾ സൂചന നൽകി... ഉദാരമനസ്കരായ ആളുകൾ ഞങ്ങൾക്ക് വേണ്ടി കൈകൾ കോർത്തു.. ഫേസ്ബുക്ക് പേജിലെ അഭ്യർത്ഥന കണ്ടുകൊണ്ട് ജനങ്ങൾ പിരിവെടുത്ത് നൽകിയ പന്ത്രണ്ടിലധികം ടി.വി സെറ്റുകൾ ഞങ്ങൾ കുട്ടികൾക്ക് എത്തിച്ചു കൊടുത്തു.. കൂടാതെ  പത്തിലധികം മൊബൈൽഫോണുകളും ഈ ഉദ്യമത്തിന്റെ ഫലമായി സ്വീകരിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞു.. സ്കൂളിൽ ലഭ്യമായിരുന്ന ഫണ്ട് ഉപയോഗിച്ചും ഫോൺ വാങ്ങി നൽകുവാൻ ഞങ്ങൾ തയ്യാറായി...

പിന്നീട് ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ സമയക്രമം കൃത്യമായി കുട്ടികളെ അറിയിച്ചുകൊണ്ടിരുന്നു.. ഇതിനായി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പ് ഉപയോഗിച്ചു... ഇതുകൂടാതെ വിവിധ വിഷയങ്ങൾ ഓരോ ദിവസവും കൈകാര്യം ചെയ്യാൻ ഉതകുന്ന രീതിയിൽ ഒരു ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ എടുത്തു പോന്നു... ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്, വാട്സ്ആപ്പ് തുടങ്ങിയ ഓൺലൈൻ സങ്കേതങ്ങൾ ഇതിനായി ഓരോ അധ്യാപകരും ഉപയോഗിച്ചു.. ഹാജർ രേഖപ്പെടുത്തി. ഓൺലൈൻ ക്ലാസുകളുടെ കൃത്യമായ നിർവഹണം ഉറപ്പാക്കുവാൻ ഹെഡ്മാസ്റ്റർ ശ്രമിച്ചിരുന്നു... എല്ലാ അധ്യാപകരും  ടൈംടേബിൾ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ എടുക്കുവാൻ ശ്രദ്ധിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്... കുട്ടികളുടെ സംശയനിവാരണത്തിനായും, തുടർപ്രവർത്തനങ്ങൾ ക്കായും ക്ലാസ് ,സബ്ജക്ട് ഗ്രൂപ്പുകൾ ഉപയോഗിക്കപ്പെട്ടു...

           വിക്ടേഴ്സ് ക്ലാസിന് സമാന്തരമായി തന്നെ സ്കൂൾ ഓൺലൈൻ ക്ലാസുകളും കൈകാര്യം ചെയ്യുവാൻ എല്ലാ അധ്യാപകരും ശ്രദ്ധിച്ചു. വിവിധ കാരണങ്ങളാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക്  പഠന സാമഗ്രികൾ ഗ്രൂപ്പുകൾ വഴി അയച്ചു നൽകി.. ക്ലാസ്സുകളിൽ ഹാജരാകാതിരുന്ന കുട്ടികൾക്ക് പിന്നീട് സംശയനിവാരണം നടത്തുന്നതിനായി അവസരം നൽകിയിരുന്നു.. എങ്കിലും ഇത്തരം സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയിരുന്ന കുട്ടികൾ തുലോം പരിമിതമായിരുന്നു..

           കുട്ടികൾക്ക് വിവിധ ഓൺലൈൻ സംഗീതങ്ങൾ പരിചിതമായതിനോടൊപ്പം തന്നെ, അധ്യാപകരും വിവിധ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടി എന്നത് ഈ കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ ഒരു നേട്ടമായി കരുതാം.. കൂടാതെ അധ്യാപകരിൽ ഇത്തരം മേഖലകളിൽ ആത്മവിശ്വാസം വളർത്തുവാനും ഈ സാഹചര്യം ഉപയോഗപ്പെട്ടു... ഇതുകൂടാതെ  സാഹചര്യത്തിനനുസരിച്ച് കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുവാനും, അവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും ഞങ്ങൾക്ക് സാധിച്ചു... പകർച്ചവ്യാധി അല്പം മാറി നിന്ന സമയങ്ങളിൽ പരിഹാരബോധന ക്ലാസ്സുകൾ അവർക്ക് നൽകുവാനും ഞങ്ങൾ ശ്രദ്ധിച്ചു..

കൂടാതെ ഈ സമയത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ഞങ്ങൾ രണ്ടു പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചു.. ഒന്ന് ഒരു സ്കൂൾ വാർത്താ ചാനലും, രണ്ടാമതായി ഒരു സ്കൂൾ റേഡിയോ യോ ചാനലും.. വോയ്സ് ഓഫ് ജിയുപിഎസ് മുഴക്കുന്ന് എന്ന പേരിലാണ് വാർത്താചാനൽ ആരംഭിച്ചത്.. മഷിത്തണ്ട് എന്ന പേരിൽ റേഡിയോ പ്രോഗ്രാമും.... ഇതുവരെയായി അറുനൂറിലധികം വീഡിയോ ഓഡിയോ ഓഡിയോ ഫയലുകൾ സ്കൂൾ യൂട്യൂബ് ചാനൽ വഴി സംപ്രേണം ചെയ്തു.... കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും മികച്ച ഒരു അഭിപ്രായം സ്വരൂപിക്കാൻ ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു...

          കോവിഡ് കാല ഓൺലൈൻ വിദ്യാഭ്യാസം ഞങ്ങളെ സംബന്ധിച്ചിടത്തോളം പല തിരിച്ചറിവുകളുടേയും  സമയമായിരുന്നു... പ്രവർത്തന കൂട്ടായ്മയുടെ കാലഘട്ടം കൂടിയായിരുന്നു...

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസവും വളർന്ന് മുഖ്യധാരയുടെ ഭാഗമായി മാറുന്നു അവസരത്തിനായി ഞങ്ങൾ കാതോർക്കുന്നു

കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ...2021-2022

പരിസ്ഥിതി ദിനം

പോസ്റ്റർ രചന

വൃക്ഷത്തൈ നടൽ (വീഡിയോ ചിത്രീകരണം)(എൽ.പി)

വൃക്ഷത്തൈ നടൽ (യു.പി)

ക്ലീൻ സെൽഫി ചലഞ്ച്

പ്രശ്നോത്തരി

വായന ദിനം

പുസ്തകവായന (യുപി)

കഥ പറയൽ (എൽ പി)

എന്റെ പാട്ട് (എൽ.പി)

പുസ്തകപരിചയം (യു.പി)

ഡിജിറ്റൽ പോസ്റ്റർ (യു.പി)

പ്രസംഗ മത്സരം യു പി

അറബിക് വായന എൽപി

പ്രശ്നോത്തരി എൽ പി

പ്രശ്നോത്തരി യു പി

ലഹരി വിരുദ്ധ ദിനം

പോസ്റ്റർ രചന എൽപി

പോസ്റ്റർ രചന യു പി

ബഷീർ ദിനം

പ്രൊഫൈൽ രചന എൽപി

പ്രൊഫൈൽ രചന യു പി

ചിത്രരചന എൽ പി

ചിത്രരചന യുപി

കഥാരചന എൽപി

ചാന്ദ്രദിനം

ചിത്രരചന എൽ പി

ചിത്രരചന യുപി

അമ്പിളി കവിതകൾ ശേഖരണം . എൽപി

ചന്ദ്രേട്ടൻ എവിടെയാ? രചനാ മത്സരം യു പി

റോക്കറ്റ് നിർമ്മാണ എൽപി

റോക്കറ്റ് നിർമ്മാണം യുപി

അമ്പിളിക്കല കാണുമ്പോൾ.. കവിതാരചന യുപി.

പോസ്റ്റർ രചന എൽപി യുപി

ബഷീർ ദിനം

അഭിനയം (എൽ പി)

അഭിനയം (യു.പി)

ബഷീറിനോട് എന്റെ ആദ്യത്തെ ചോദ്യം .. (എൽ.പി)

ബഷീറിനോട് എന്റെ ആദ്യത്തെ ചോദ്യം (യുപി.)

പ്രേംചന്ദ് ജയന്തി

പോസ്റ്റർ രചന(യു.പി)

പ്രസംഗം(യു.പി

സർഗോത്സവം

ചിത്രരചന(എൽ.പി)

അഭിനയം(യു.പി)

കവിതാരചന(യു.പി)

കഥ പറയൽ (എൽ .പി)

കഥാ രചന(യു.പി) പുസ്തകാസ്വാദനം(യു.പി)

നാടൻ പാട്ട്(യു.പി)

കവിതാലാപനം(യു.പി(

ഹിരോഷിമ നാഗസാക്കി ദിനം

പ്രസംഗം(എൽ.പി)

സഡാക്കോ കൊക്ക് നിർമ്മാണം(എൽ.പി)

പോസ്റ്റർ നിർമ്മാണം(എൽ.പി)

പ്രശ്നോത്തരി

സ്വാതന്ത്ര്യ ദിനം

പതാക നിർമ്മാണം(യു..പി)

ദേശഭക്തിഗാന മത്സരം (എൽ.പി)

പ്രസംഗം(എൽ.പി)

ഗാന്ധിജിയോട് എന്റെ ആദ്യത്തെ ചോദ്യം(എൽ.പി)

പോസ്റ്റർ രചന(എൽ.പി)

ഗാന്ധി സ്മൃതി(എൽ.പി)

ഗാന്ധിജയന്തി ദിനം

പുസ്തക പരിചയം(യു.പി)

കവിതാലാപനം(എൽ.പി)

പ്രസംഗം(യു.പി)

ഗാന്ധി ക്വിസ്(യു.പി)

റിപ്പബ്ലിക് ദിനം

പ്രസംഗം (യു.പി)

ദേശഭക്തിഗാനം(യു.പി)

പ്രച്ഛന്നവേഷം(യു.പി)

പ്രശ്നോത്തരി (എൽ.പി യു.പി വിഭാഗം)

അക്കാദമിക് മാസ്റ്റർ പ്ലാൻ 2018

കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട്, ദീർഘവീക്ഷണത്തോട് കൂടിയ പലവിധ പദ്ധതികൾ തയ്യാറാക്കുവാൻ ഗവൺമെൻറ് 2018ൽ  നിർദ്ദേശിച്ചിരുന്നു... ദൈനംദിന നിർവഹണം, ലഘു പദ്ധതികൾ, മധ്യമ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നീ വിഭാഗങ്ങളിലായി ഓരോ വിദ്യാലയത്തിന്റേയും  വീക്ഷണങ്ങൾ എഴുതി തയ്യാറാക്കി സമർപ്പിക്കുവാൻ പ്രസ്തുത നിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.. ഒരു വിദ്യാലയവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും കൃത്യമായ ചുമതലകൾ നിർവ്വചിക്കുവാനും  ഇതിന്റെ ഭാഗമായി ആവശ്യപ്പെട്ടിരുന്നു.. 2018 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ പ്രവർത്തനം പൂർത്തിയാക്കുവാൻ എല്ലാ വിദ്യാലയങ്ങളോടും  ആവശ്യപ്പെട്ടിരുന്നു... അധ്യാപകരുടെയും, പൊതുസമൂഹത്തിന്റേയും, രക്ഷകർത്താക്കളുടെയും, കുട്ടികളുടെയും കൃത്യമായ കടമകളും ചുമതലകളും  പ്രസ്തുത മാസ്റ്റർപ്ലാനിന്റെ ഭാഗമായി രൂപപ്പെടുത്തുവാൻ ഇതിൽ നിർദ്ദേശമുണ്ടായിരുന്നു... അക്കാദമികം, ഭൗതികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായി പദ്ധതികൾ ക്രമീകരിക്കുവാൻ നിർദ്ദേശമുണ്ടായിരുന്നു.. ഇത് കൂടാതെ ഓരോ വിഷയങ്ങളിലും, ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിർദ്ദേശം നൽകിയിരുന്നു..

വിദ്യാലയ വികസനവുമായി എടുക്കേണ്ട ഉചിതമായ തീരുമാനങ്ങൾ, ലഭ്യമായ വിഭവങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പുരോഗതി, അവയുടെ കൃത്യമായ നിർവഹണം, വിവിധ സാങ്കേതിക സൗകര്യങ്ങൾ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തുന്ന വിധവും ,ആവശ്യകതയും തുടങ്ങിയ കാര്യങ്ങളെല്ലാം ഈ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിർവചിക്കുവാൻ ആവശ്യപ്പെട്ടിരുന്നു..

  2018 ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയി പ്രസ്തുത പ്രവർത്തനം പൂർത്തിയാക്കുവാൻ ഔദ്യോഗിക നിർദ്ദേശമുണ്ടായിരുന്നു.. ഈ നിർദേശത്തിന് ചുവടുപിടിച്ച് അധ്യാപക രക്ഷാകർതൃ സമിതി ചേരുകയും,അതിനെ തുടർന്ന് ശ്രീ .ജിജോ ജേക്കബ് കൺവീനറായി അഞ്ചംഗ അധ്യാപക സമിതി രൂപം കൊണ്ടു.. ഈ സമിതി യോഗം ചേർന്ന് സ്കൂൾ വികസന പദ്ധതികളെ കുറിച്ച്  ഓരോരുത്തരുടെയും വീക്ഷണം എഴുതി തയ്യാറാക്കി നൽകുവാൻ അല്ലാ അധ്യാപകരോടും ആവശ്യപ്പെട്ടു.. അതോടൊപ്പം ഓരോരുത്തർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ വരുത്തേണ്ട നവീകരിച്ച സമീപനം എന്തൊക്കെയെന്ന് തയ്യാറാക്കി തരുവാനും ആവശ്യപ്പെട്ടു.. വിവിധ വിഷയങ്ങൾ ക്ലാസ് റൂമുകളിൽ കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട അദ്ധ്യാപനതന്ത്രങ്ങൾ എന്തൊക്കെയെന്ന് നിർദ്ദേശിക്കുവാനും ആവശ്യപ്പെട്ടിരുന്നു..

      15 ദിവസത്തിനുള്ളിൽ എല്ലാ അധ്യാപകരും പ്രസ്തുത നിർദ്ദേശത്തിന് അനുസൃതമായി അവരവരുടെ റിപ്പോർട്ട് സമർപ്പിച്ചു.. ഈ റിപ്പോർട്ടുകളെ വിശദമായി അപഗ്രഥിച്ച തിനുശേഷം, വിവിധ തലക്കെട്ടുകളിൽ ആയി ഓരോ വിഷയത്തിനും മാസ്റ്റർപ്ലാൻ രൂപീകരിക്കപ്പെട്ടു...

    വിവിധ വിഷയങ്ങളുടെ സമീപനത്തെക്കുറിച്ച് മാത്രമല്ല, വിദ്യാലയവുമായി ബന്ധപ്പെടുന്ന വിവിധ വിഭാഗങ്ങളുടെ കർത്തവ്യങ്ങളും, ചുമതലകളും പ്രസ്തുത മാസ്റ്റർ പ്ലാനിന്റെ പ്രധാന ഉപവിഭാഗമായി രൂപാന്തരപ്പെടുത്തി... സ്കൂളിൻറെ ഭൗതിക വികസനത്തെ സംബന്ധിച്ച്, short term plan, medium term plan, long term plan എന്നീ വിഭാഗങ്ങളിലായി പദ്ധതിനിർവഹണ നിർദ്ദേശങ്ങളും, ആശയങ്ങളും രൂപപ്പെടുത്തി... ഭാവി പ്രതീക്ഷകൾ(അക്കാദമികം ,ഭൗതികം) ,നിർവഹണ ഏജൻസികൾ, സമയപരിധി , നിർദ്ദേശങ്ങൾ തുടങ്ങി പലവിധ ഉപവിഭാഗങ്ങൾ മാസ്റ്റർ പ്ലാനിന് ഭാഗമായി ഉൾപ്പെടുത്തി...

        ഏകദേശം 150 ഓളം പേജുകൾ അടങ്ങിയ മാസ്റ്റർ പ്ലാൻ അധ്യാപകരുടെ കമ്മിറ്റി വിശദമായി പരിശോധിക്കുകയും , അന്തിമ അംഗീകാരം നൽകുകയും ചെയ്തു.. സ്കൂളിൽ കൂടിയ അധ്യാപക രക്ഷാകർതൃ സമിതി മുൻപാകെ പ്രസ്തുത മാസ്റ്റർ പ്ലാൻ സമർപ്പിക്കപ്പെടുകയും അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്തു.. ഇത് പിന്നീട് പി.ഡി.എഫ് രൂപത്തിൽ തയ്യാറാക്കപ്പെടുകയും ഇരിട്ടി ബി.ആർ.സി യിൽ സമർപ്പിക്കുകയും ചെയ്തു..

     ഇങ്ങനെ എന്നെ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് അനുസൃതമായി 2018 മുതൽ അക്കാദമിക ഭൗതിക രംഗങ്ങളിൽ പ്രവർത്തന നിർവഹണം ഞങ്ങളുടെ വിദ്യാലയത്തിൽ നടന്നുവരുന്നു... മാസ്റ്റർപ്ലാനിൽ ഞങ്ങൾ പ്രകടിപ്പിച്ച പ്രതീക്ഷകളും നിർദ്ദേശങ്ങളും ഒരു പരിധിവരെ പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ തുടർ വർഷങ്ങളിൽ ഞങ്ങൾ നടത്തിവരുന്നു...

മുട്ടക്കോഴി വിതരണം 2018

ഗവൺമെൻറിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ധാരാളം വികസനപ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ്  ഓരോ കുടുംബങ്ങളെയും വിവിധ ധനാഗമ

മാർഗങ്ങൾ വഴി സ്വയംപര്യാപ്തരാക്കുക എന്നത്.. കാർഷിക-വ്യാവസായിക രംഗങ്ങളിൽ പലവിധത്തിലുള്ള നൂതന ആശയങ്ങൾ ഈ ലക്ഷ്യത്തിനായി ഗവൺമെൻറ് നടപ്പിൽ വരുത്തുന്നു.. ആടുവളർത്തൽ, മീൻ വളർത്തൽ, മുട്ടക്കോഴി വളർത്തൽ എന്നിവയൊക്കെ ഇതിൻറെ ഭാഗമാണ്.. മുഴക്കുന്ന് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഞങ്ങളുടെ സ്കൂൾ വഴി ഇത്തരം ആശയങ്ങളിൽ ഒന്നായ മുട്ടക്കോഴി വളർത്തൽ , പല വാർഡുകളിലായി നിർവഹിക്കുവാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.. 2015 ന് ശേഷം വിവിധ വർഷങ്ങളിൽ മുട്ടക്കോഴി വിതരണം സ്കൂൾ കുട്ടികൾ വഴി നടത്തിയിരുന്നു .. 2018 ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ബാബു മാസ്റ്റർ അവർകൾ ഞങ്ങളുടെ സ്കൂളിലെ 25 കുട്ടികൾ വഴി 25 കുടുംബങ്ങളിലേക്ക് മുട്ടക്കോഴി വിതരണം ഔദ്യോഗികമായി നിർവഹിച്ചു ... സ്കൂൾ അസംബ്ലി യോടനുബന്ധിച്ച് നടത്തപ്പെട്ട ഈ ചടങ്ങ് ആഹ്ലാദ പ്രദവും വർണാഭവും ആയിരുന്നു... മുഴക്കുന്ന് മൃഗസംരക്ഷണ കേന്ദ്രത്തിൽനിന്ന് ഡോക്ടർ, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സനില ടീച്ചർ തുടങ്ങിയവർ ഈ  ചടങ്ങിൽ സന്നിഹിതരായിരുന്നു.. ഗുണഭോക്താക്കളായ കുട്ടികളുടെ രക്ഷിതാക്കളും കൂടി സന്നിഹിതരായ ചടങ്ങ് ജീവിത സ്വയംപര്യാപ്തത തേടുന്ന കുറച്ചു കുടുംബങ്ങൾക്ക് ആശ്വാസമേകി എന്നത് സത്യം.. മാത്രമല്ല വളർന്നുവരുന്ന തലമുറയിൽ അധ്വാനത്തിന്റേയും., അച്ചടക്കത്തിന്റേയും പ്രാഥമിക പാഠങ്ങളും പകർന്നു നൽകി...

മഷിപ്പേന വിതരണം(പ്ലാസ്റ്റിക് നിർമ്മാർജ്ജനം)

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ ഭൂമുഖത്ത് നിന്ന് തുടച്ച് മാറ്റുകയും, അതിന്റെ ഭാഗമായി  പ്ലാസ്റ്റിക്കിനെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരികയും ചെയ്യുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ വ്യത്യസ്തമായ ഒരു ആശയത്തിന്റെ പൂർത്തീകരണം 2017 വർഷത്തിൽ നിർവഹിക്കപ്പെട്ടു.. ഇന്ന് കുട്ടികൾ ഉപയോഗിക്കുന്ന വിവിധ തരം പ്ലാസ്റ്റിക് പേനകൾ അവയുടെ ഉപയോഗം കഴിഞ്ഞാൽ പിന്നീട് വലിച്ചെറിയുന്നത് ആണല്ലോ രീതി.. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച്  കുട്ടികളിൽ പ്രാഥമികമായ അറിവു നൽകുക എന്ന അടിസ്ഥാന ആശയം ആയിരുന്നു ഈ പ്രവർത്തനത്തിന് ഉണ്ടായിരുന്നത്.. പ്ലാസ്റ്റിക് പേനകൾക്ക് പകരം  സാധാരണ മഷിപ്പേനകൾ ഉപയോഗിക്കുവാൻ കുട്ടികൾക്ക് അവസരം ഉണ്ടാക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം.. മുഴക്കുന്ന് വായനശാലയും, യുവജനവേദി യും ചേർന്ന് സമാഹരിച്ച 230 മഷി പേനകൾ  സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാധ  ടീച്ചറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ കെ രതീശൻ അധ്യക്ഷനായിരുന്നു.. പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. ടി ദീപേഷ് , സ്കൂൾ ലീഡർ ആയ ഗോപികയ്ക്ക് ആദ്യ പേന നൽകി ഉദ്ഘാടനം നിർവഹിച്ചു.. മറ്റു കുട്ടികൾക്കുള്ള പേനകൾ ബന്ധപ്പെട്ട അധ്യാപകർ വഴി വിതരണം ചെയ്തു.. യുവജനവേദി ചെയർമാൻ ശ്രീ സനേഷ് മുടക്കോഴി , ശ്രീ സി കെ രവീന്ദ്രനാഥ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു...

     മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടി വ്യത്യസ്തമായ ഒരു ആശയം നടപ്പിൽ വരുത്തുക  എന്ന ദൗത്യത്തിന് ഒരു തുടക്കമായിരുന്നു ഇത്...