എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കും വിധം 1928 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ൻ 90 -) വർഷത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു. വിദ്യാഭ്യാസ പരമായും സാംസ്കാരിക പരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ സർവതോൻമുഖമായ പുരോഗതിക്കും, വികസനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വികസനത്തിന്റെ വഴിത്താരയിൽ ബഹുദൂരം മുന്നേറികൊണ്ട് പ്രൈമറി വിദ്യാഭ്യാസത്തിന് ഒരു പുതിയ രൂപവും ഭാവവും നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമായ കാര്യമാണ്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും, വിദ്യാർത്ഥികളുടെ സഹകരണ മനോഭാവവും, മാനേജ്മെന്റിന്റെ സജീവ സാന്നിധ്യവും വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനുകൂല ഘടകങ്ങളാകുന്നു.
എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി ഈസ്റ്റ് | |
---|---|
വിലാസം | |
പടിഞ്ഞാറ്റുംമുറി പടിഞ്ഞാറ്റുംമുറി (പി ഒ) , , മലപ്പുറം 676506 | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04933 - 241260 |
കോഡുകൾ | |
സ്കൂൾ കോഡ് | 18656 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബഷീർ കെ എം |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
ചരിത്രം
കവളപ്പാറ എന്ന ഈ നാടിന്റെ നാമം മുൻ കാലത്ത് 'രാവരേലം' എന്നായിരുന്നു. ഇപ്പൊഴും ആ നാമത്തിൽ തന്നെ സംസാരിക്കുന്നവരും ചുരുക്കത്തിലുണ്ട്. പള്ളിപ്പുറം മുണ്ടേൽപടി കോളനി നിവാസികൾ പനംപറ്റ കോളനിയിലേക്ക് പോരുമ്പോൾ 'തവരോലത്ത്' പോകുന്നു എന്നാണ് പറയാറ്. ഈ പേര് ഭരണത്തിന്റെ മുൻപുള്ള പേരാണ്.അതു തന്നെ 'തരകപുരം' എന്നുള്ളത് ലോപിച്ചുണ്ടായതാണെന്ന് പൂർവികരിൽ നിന്നു കേട്ടിട്ടുണ്ട്. വെള്ളക്കാരുടെ കടന്നാക്രമണ ഭരണത്തിനു ശേഷം വള്ളുവനാട് താലൂക്ക്, മങ്കട, പള്ളിപ്പുറംശം പടിഞ്ഞാറ്റുമുറി ദേശം എന്നാക്കിയതാണ്. പിന്നീടത് പള്ളിപ്പുറം ആയി.
കവളപ്പാറ എൽ പി മാപ്പിള സ്കൂൾ എന്നാണ് ഈ സ്കൂളിന്റെ ആദ്യ പേര്. വാളക്കുണ്ടിൽ അവറക്കാക്കയുടെ മൂത്ത പുത്രൻ കുഞ്ഞലവി മൌലവിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. കവളപ്പാറയുടെ താഴ് ഭാഗത്ത് ചേനത്ത തൊടികയിൽ ഒരു ഓത്തുപള്ളി ഓലപ്പുരയാൽ നിർമിച്ചു കെട്ടി. കുർആൻ പഠിപ്പിച്ചു കൊണ്ടിരുന്നത് കാലാന്തരത്തിൽ സ്കൂളായി അംഗീകരിച്ച് കിട്ടിയ ശേഷം അദ്ദേഹത്തിന് ചുങ്കത്തറയിലെ ഗവൺമെൻറ് സ്കൂളിലേക്ക് നിയമനം കിട്ടിയ ശേഷം അദ്ദേഹത്തിൽ നിന്നും മാനേജ്മെൻറ് വിലകൊടുത്തു വാങ്ങി പുളിക്കൽ പീടികയുടെ വരാന്ത മുകളിലേക്കു മാറിയ ശേഷം മഠത്തൊടി കുടിയിരിപ്പ് സമീപം അഹമ്മദ് മുസ്ലിയാർ കെട്ടിയുണ്ടാക്കിയ ഓലപ്പുരയിലേക്ക് മാറ്റിയതാണ് ഈ സ്ഥാപനം. ശേഷം ഒരുപാട് പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. അദ്ദേഹം മലപ്പുറം സ്കൂളിൽ നിന്നും മൌലവി ഫാസിൽ പാസായി ഈ സ്ഥാപനത്തിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു. അദ്ദേഹത്തിന്റെ അകാലചരമ ശേഷമാണ് ആദ്യ പുത്രൻ അബ്ദുൽ റസാഖ് മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി അംഗീകാരം ഏറ്റത്. അദ്ദേഹവും അകാലമരണത്തിന് വിധേയനാകും മുന്പ് തന്നെ ഭാര്യക്ക് ഈ മാനേജ്മെൻറ് രജിസ്റ്റർ ചെയ്തിരുന്നു. ഇന്നീ സ്ഥാപനത്തിന്റെ പുരോഗതിക്ക് കാരണക്കാരൻ അഹമ്മദ് മുസ്ലിയാർ തന്നെയാണ്. ഹരിജനങ്ങളെ ചേർത്ത് കൊണ്ട് അവർക്ക് വിദ്യാഭ്യാസം നൽകി ഉയർത്തികൊണ്ടുവന്നത് അദ്ദേഹമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- ആധുനിക സൌകര്യങ്ങളോടെയുള്ള കോൺക്രീറ്റ് കെട്ടിടം.
- കമ്പ്യൂട്ടർ പഠനത്തിനാവശ്യമായ സ്മാർട് റൂം
- വിശാലവും സൌകര്യങ്ങളുമുള്ള കഞ്ഞിപ്പുര
- ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ബാത്ത് റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വർഷം തോറും നടത്താറുള്ള കലാ കായിക മേളകൾ
- കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകാനാവശ്യമായ വിനോദയാത്രകൾ
- വിപുലമായ രീതിയിലുള്ള ദിനാചരണങ്ങൾ
- ഐടി ക്ലാസ്സുകൾ
- അഭിമുഖങ്ങൾ, ശിൽപശാലകൾ
- അമ്മ ലൈബ്രറി
- അമ്മമാർക്കുള ഐടി പഠനം (പരിഗണനയിൽ)