എ.എൽ.പി.എസ്.കയിലിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊ ർണ്ണൂ ർ ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.
എ.എൽ.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് കയിലിയാട് , കയിലിയാട് പി.ഒ. , 679122 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0466 2228589 |
ഇമെയിൽ | alpschoolkayiliad@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/alpschoolkayiliad/%E0%B4%B9 |
കോഡുകൾ | |
സ്കൂൾ കോഡ് | 20448 (സമേതം) |
യുഡൈസ് കോഡ് | 32061200306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചളവറ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്.എൻ .ബീന |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് . സി |
എം.പി.ടി.എ. പ്രസിഡണ്ട് | നിർമ്മല |
അവസാനം തിരുത്തിയത് | |
01-03-2022 | SUDHI |
പൊതു മികവുകൾ
ശുചിത്വ ട്രോഫി
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.
ഐശ്വര്യ സമ്പാദ്യ പദ്ധതി
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.
2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു
സ്ക്കൂൾ പച്ചക്കറിത്തോട്ടം
എല്ലാ വർഷവും സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറികൃഷിയിൽ നിന്നും വൻ വിളവെടുപ്പ് നടത്താറുണ്ട്.ചീര,പയർ,മത്തൻ,വെണ്ട,മുളക് എന്നിവ സ്ഥിരമായി കൃഷിചെയ്തുവരുന്നു.ഉച്ച ഭക്ഷണത്തിന് വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യം ഇതു മൂലം നടപ്പാക്കാൻ കഴിയുന്നു.
ഗോൾഡൻ ആരോ ജേതാക്കൾ
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു.
ശക്തമായ പി.ടി.എ
സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- 1 സാഹിത്യവേദി ( വിദ്യാരംഗം കലാവേദി)*2 ഇംഗ്ലീഷ്,*3 ഗണിതം,*4 ശാസ്ത്രം,*5 അറബിക്,*6 കാർഷികം,*7 ഹെൽത്ത് *8 ശുചിത്വ ക്ലബ്ബുകൾ
സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും.
ബുൾബുൾ ,കബ് യൂണിറ്റുകൾ
സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.
കുട്ടികളുടെ ആകാശവാണി
കുട്ടികൾ തന്നെ പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന കുട്ടികളുടെ ആകാശവാണി സ്ക്കൂളിൽ നടപ്പാക്കിയിട്ട് വർഷങ്ങളായി.സ്ക്കൂളിലെ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപരിപാടികളും കലാപരിപാടികളും ഇതിലൂടെ പ്രക്ഷേപണം ചെയ്യാറുണ്ട്.
പ്രത്യേക അറബിക് പഠനം
സ്ക്കൂളിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും അറബിക് പഠിക്കുന്നുണ്ട്.മറ്റു ക്ലാസിലെ താത്പര്യമുള്ളകുട്ടികളും അറബിക് പഠിക്കുന്നു.സി.ഡി,എൽ.സി.ഡി പ്രൊജക്ടർ,മറ്റു ഐ.സി.ടി സാദ്ധ്യതകൾ എന്നിവ ഉപയോഗിച്ചാണ് അറബിക് പഠനം.
എൽ.ഇ.എം.എസ് പ്രവർത്തനങ്ങൾ
വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിയ എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.
മറ്റു മികവുകൾ
* ബാല സഭ * ഡ്രിൽ പരിശീലനം * കുട്ടികളുടെ കട * നൃത്ത പരിശീലനം * യോഗ
- ഹലോ ഇംഗ്ലീഷ്
- ചെസ്സ്
- സകേറ്റിങ്ങ്
- നേർക്കാഴ്ച
മാനേജ്മെന്റ്
കെ.വേണുഗോപാലൻ മാസ്റ്റർചെയർമാൻ & മാനേജർ ആയ കരുവാരതൊടി നാരായണൻ മാസ്റ്റർ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് സ്ക്കൂളിൻറെ മാനേജ്മെൻറ്കമ്മറ്റി .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :[1984)
- 1 .ബാലൻ മാസ്റ്റർ ,2 വത്സലാഭായി ടീച്ചർ , 3.പത്മാക്ഷി ടീച്ചർ . 4സുകുമാരൻ മാസ്റ്റർ 5.നന്ദിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1.ശ്രീ.ഉദയശങ്കർ,ലണ്ടൻ
- 2.ഡോക്ടർ.സുകുമാരൻ,അയ്യുണ്ണിയിൽ
- 3.പ്രൊഫസർ.പ്രഭാകരൻ,അയ്യുണ്ണിയിൽ
- 4.ക്യാപ്റ്റൻ.രാമചന്ദ്രൻ നായർ,വലിയവീട്ടിൽ
- 5.ശ്രീ.മോഹനൻ.അമ്പാടിപയ്യൂർ,മുബൈ
- 6.ശ്രീ.മനു ആര്യൻ, സിങ്കപ്പൂർ
- 7.ശ്രീ.സഞ്ജയൻ ഉപ്പത്ത്,ഇൻകംടാക്സ് ഡിപ്പാട്ട്മെൻറ്
- 8.വേമ്പലത്ത് വാസുദേവൻ നായർ ,പൂന
- 9.ജവാൻ ശ്രീധരൻനായർ,വേമ്പലത്ത്
- 10.ശ്രീ.വിശ്വനാഥൻ,കുളമ്പിൽ
- 11.ശ്രീ.സഞ്ജയൻ,സിങ്കപ്പൂർ
- 12.ഡോ.മുഹ്സിന
- 13.അഡ്വ.രാഗേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.8168341,76.288575|zoom=18 }}