ജി എൽ പി എസ് ചെറുമാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചെറുമാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചെറുമാട്. ഇവിടെ 34 ആൺ കുട്ടികളും 25 പെൺകുട്ടികളും അടക്കം ആകെ 59 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് ചെറുമാട് | |
---|---|
വിലാസം | |
ചെറുമാട് നെന്മേനി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 04936 266066 |
ഇമെയിൽ | cherumadglps@gmail.com |
വെബ്‍സൈറ്റ് | cherumadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15325 (സമേതം) |
യുഡൈസ് കോഡ് | 32030200406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നെന്മേനി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു ജെ. എ |
പി.ടി.എ. പ്രസിഡണ്ട് | തമ്പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ |
അവസാനം തിരുത്തിയത് | |
18-02-2022 | Manojkm |
ചരിത്രം
ജി.എൽ.പി.എസ്.ചെറുമാട്.
സുൽത്താൻ ബത്തേരിയിൽ നിന്ന് ഏറെ ദൂരെയല്ലാതെ ചീരാൽ,നമ്പിക്കൊല്ലി,കോളിയാടി എന്നീ
പ്രദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണ് ചെറുമാട്.തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഇടം.കൃഷിയും കന്നുകാലിവളർത്തലും ഉപജീവനമാക്കിയവരാണ് ഭൂരിഭാഗം ആളുകളും.ചുറ്റുപാടുമുള്ള പ്രദേശങ്ങളെല്ലാം വളർച്ചയും വികസനവും ലക്ഷ്യമാക്കി കുതിക്കുമ്പോൾ അതിനായി കുറച്ച് മടിച്ചുനിൽക്കുന്ന ഇടം.കൂടുതലറിയാം
പണ്ടുകാലത്ത് ഇവിടം ചേറുനിറഞ്ഞ പ്രദേശമായിരുന്നു.അവിടെ കൃഷിയിറക്കിയും ആടുമാടുകളെ വളർത്തിയും ഉപജീവനമാർഗം നടത്തിയ ആളുകൾ ജീവിച്ചിരുന്ന സ്ഥലമായിരുന്നതുകൊണ്ടാണ് ചെറുമാട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചതെന്ന് പറയപ്പെടുന്നു.
ചെറുമാട് ഗ്രാമത്തിലെ ഒരു പ്രധാന സാംസ്ക്കാരിക കേന്ദ്രമാണ് ചെറുമാട് ഗവൺമെൻെറ് എൽ.പി.സ്കൂൾ.1954 ൽ ആണ് സ്കൂൾ സ്ഥാപിതമായത്.അതിനു മുൻമ്പ് എസ്.എൻ.ഡി.പി.എന്ന സംഘടന നടത്തിയിരുന്ന വിദ്യാലയമായിരുന്നു ഇത്.1954 -ൽ ഗവൺമെൻറ് സ്കൂളായിമാറി.വാലത്ത് ഗൗരി ടീച്ചറായിരുന്നു ആദ്യ അധ്യാപിക.ഒാലമേഞ്ഞ ചെറിയ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.വാഹന സൗകര്യമില്ലാതിരുന്ന കാലത്ത് പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും ആശ്രയിച്ചിരുന്നത് ചെറുമാട് സ്കൂളിനെയായിരുന്നു.സമൂഹത്തിൽ ഉന്നത തലത്തിൽ എത്തിയിരിക്കുന്ന പലരേയും സംഭാവന ചെയ്യാൻ സ്കൂളിനു സാധിച്ചു.എന്നാൽ ഇംഗ്ലീഷ്മീഡിയത്തിൻെറ അധിപ്രസരം കാരണം ഇന്ന് മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള എയ്ഡഡ് സ്കൂളിലേക്കും ഇംഗ്ലീഷ്മീഡിയങ്ങളിലേക്കും ഇവിടുത്തെ കുട്ടികൾ ചേക്കേറാൻ തുടങ്ങി.ഭൂരിഭാഗം ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായി ചെറുമാട് സ്കൂൾ ചുരുങ്ങി.ഈ വിഭാഗത്തോടുളള സമൂഹത്തിൻെറ ഇപ്പോഴും മാറാത്ത മനോഭാവവും സ്കൂളിൻെറ
പിന്നോക്കാവസ്ഥക്ക് ഒരു കാരണമാണ്.
ആദിവാസി പണിയ വിഭാഗത്തിൽപ്പെട്ടവരാണ് ജനസംഖ്യയിൽ ഭൂരിഭാഗവും.ആദിവാസി സമുദായത്തിൻെറ ആചാരപ്രകാരമാണ് ഇപ്പോഴും ക്ഷേത്രോൽസവങ്ങൾ നടക്കുന്നത്.ചെറുമാട് പ്രദേശത്തെ വികസന മുരടിപ്പിനു പ്രധാനകാരണം വേടൻകോട് എസ്റ്റേറ്റാണെന്ന് ഇവിടുത്തെ പഴമക്കാർ പറയുന്നു.ചീരാൽ-ചെറുമാട് റോഡ് വികസിക്കാത്തത് ഇവിടുത്തെ മൊത്തത്തിലുളള വികസനത്തെ ബാധിച്ചിട്ടുണ്ട്.
പരിമിതികളിലും സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ പ്രവർത്തനങ്ങളിൽ ഈ പ്രദേശം മുന്നിൽ നിൽക്കുന്നു.ഇവിടുത്തെ വിവിധ ക്ലബ്ബുകൾ സാംസ്ക്കാരികമായ വികസനത്തിൽ പ്രധാനലക്ഷ്യങ്ങൾ.പഴയ പ്രൗഢി ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ചെറുമാട് ഗവൺമെൻെറ് എൽ.പി.സ്കൂൾ ഇപ്പോഴും ഇവിടുത്തെ പ്രധാന സാംസ്ക്കാരിക കേന്ദ്രമായി തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കോളിയാടി ,നമ്പിക്കൊല്ലി PWD റോഡരികിൽ ഒരേക്കർ മുപ്പത്തിയാറ് സെൻെറ് സ്ഥലമുണ്ട്.പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രകൃതിരമണീയമായ സ്കൂൾ കോംമ്പൗണ്ടാണ്.നാലാം ക്ലാസ് വരെ ഒാരോ ഡിവിഷൻ ക്ലാസ്മുറികളും ഒാഫീസ് റൂമും അടങ്ങിയതാണ് സ്കുൾ കെട്ടിടം.നേഴ്സറി കെട്ടിടം അതിനടുത്താണ്.അടുക്കളയും സ്റ്റോർ റൂമും സ്കൂൾ കെട്ടിടത്തോട് ചേർന്നാണ്.ടോയ്ലറ്റുകൾ ഉണ്ട്.പാരക്കൂട്ടങ്ങൾ കാരണം ഗ്രൗണ്ട്,മറ്റുകെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം അനിശ്ചിതാവസ്ഥയിലാണ്.
നിലവിൽ നാല് സ്ഥിരം അധ്യാപകർ,മൂന്ന് താൽക്കാലിക അധ്യാപകർ,ഒരു ആയ,ഒരു കുക്ക്,ഒരു പി.റ്റി.സി.എം. എന്നിവരാണ് ജീവനക്കാർ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾേ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കോളിയാടി ,നമ്പിക്കൊല്ലി PWD റോഡരികിൽ സ്ഥിതി ചെയ്യുന്നു.കോളിയാടി ബസ്റ്റാന്റിൽ നിന്ന്2.5 km ഉം,നമ്പിക്കൊല്ലി ബസ്റ്റാന്റിൽ നിന്ന്3 km ഉം അകലെയാണ്.{{#multimaps:11.622726046010673, 76.29509663196811 |zoom=13}}