എ.എം.എൽ..പി.എസ് .പെരുമ്പുഴ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുമ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .പെരുമ്പുഴ.
എ.എം.എൽ..പി.എസ് .പെരുമ്പുഴ | |
---|---|
പ്രമാണം:19844 SCHOOL.jpeg | |
വിലാസം | |
പെരുംപുഴ വാളക്കുളം പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 25 - 05 - 1922 |
വിവരങ്ങൾ | |
ഇമെയിൽ | amlpsperumpuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19844 (സമേതം) |
യുഡൈസ് കോഡ് | 32051300605 |
വിക്കിഡാറ്റ | Q64565010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | തെന്നല പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 103 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന കെ. എൻ. |
പി.ടി.എ. പ്രസിഡണ്ട് | ഷറഫുദീൻ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റഹ്മത്ത് |
അവസാനം തിരുത്തിയത് | |
14-02-2022 | Mohammedrafi |
ചരിത്രം
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ആരംഭിച്ചിട്ട് നൂറു വർഷം പിന്നിട്ടപ്പോൾ ഭൗതികവും അക്കാദമികവും ആയ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ശുചിത്വമുള്ള ബാത്റൂം, വിശാലമായ കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം, ഉച്ചഭാഷിണി സൗകര്യം മുതലായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.വൈദ്യുതീകരിച്ച ക്ലാസ് റൂമും സ്കൂളിനു മുന്നിൽ ഉള്ള പൂന്തോട്ടവും സ്കൂളിന്റെ മറ്റു പ്രത്യേകതകളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | കോമു മുസ്ലിയാർ | ||
2 | രാമൻ മാസ്റ്റർ | ||
3 | അപ്പു മാസ്റ്റർ | ||
4 | ഫാത്തിമ ടീച്ചർ | ||
5 | അലവി മാസ്റ്റർ | ||
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കലിൽ നിന്നും വെന്നിയൂർ വഴി പുതുപ്പറമ്പ് റോഡിലൂടെ പോകുക. 10km.
- വേങ്ങരയിൽ നിന്ന് കക്കാട് വഴി വെന്നിയൂരിലേക്ക് വന്നിട്ട്, പുതുപ്പറമ്പ് റോഡിലൂടെ അരക്കിലോമീറ്റർ പോയാൽ സ്കൂൾ കാണാം.
- ഒതുക്കുങ്ങൽ നിന്ന് കോട്ടക്കൽ വഴി വരാം.
- തിരൂർ റയിൽവെ സ്റ്റേഷനിൽനിന്ന് എടരിക്കോട് വഴി വെന്നിയൂരിൽ എത്തിയിട്ട് സ്കൂളിൽ എത്താം.
{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}