കുമരകം ഗവ എസ്എൽബി എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കുമരകം ഗവ എസ്എൽബി എൽപിഎസ് | |
---|---|
വിലാസം | |
കുമരകം കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 6 - 0481 2524911 |
വിവരങ്ങൾ | |
ഫോൺ | 0481 2524911 |
ഇമെയിൽ | gslblpskumarakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33236 (സമേതം) |
യുഡൈസ് കോഡ് | 32100700313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 24 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 51 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | വിജയകുമാർ പി.കെ. |
അവസാനം തിരുത്തിയത് | |
11-02-2022 | 33236 |
ചരിത്രം
കൊല്ലവർഷം 1085 ഇടവം 10-൦ തീയതി (23-05-1910) യാണ് ഈ സ്കൂൾ സ്ഥാപിതമായത് , പൊതുകാര്യ പ്രസക്തനും, തിരുവിതാംകൂർ നിയമസഭയിലെ എം എൽ എ യും ആയിരുന്ന പുല്ലൂറ്റ് നാരായണ മേനോൻ ആണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് നേതൃത്വം നൽകിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് പ്രായപൂർത്തിയാകാത്തതിനാൽ സേതുലക്ഷ്മി ഭായി റീജൻസി ആയി ഭരിക്കുന്ന കാലത്താണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂളിനുള്ള അനുവാദം പെട്ടെന്ന് കിട്ടുന്നതിന് വേണ്ടി സ്കൂളിന്റെ പേര് സേതുലക്ഷ്മീ ഭായി ലോവർ പ്രൈമറി സ്കൂൾ എന്നാക്കിയാണ് സമർപ്പിച്ചത്.
തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ഒരു സാമൂഹ്യ കാലഘട്ടമായിരുന്നു അന്ന്. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. ഈ സാഹചര്യത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അവർക്ക് മാത്രമായി ആരംഭിച്ച ആദ്യത്തെ സ്കൂളാണിത്. അതുകൊണ്ട് തന്നെ ഗ്രാമീണ ജനങ്ങൾക്കിടയിൽ "പെൺപള്ളിക്കൂടം" എന്ന പേര് തന്നെ ഈ വിദ്യാലയത്തിനുണ്ട് അന്ന് തൊട്ടിന്നുവരെ ജീവിതത്തിൻറെ നാനാ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പല വ്യക്തികൾക്കും പ്രാഥമീക വിദ്യാഭ്യാസം നൽകിയ ഒരു സരസ്വതീ ക്ഷേത്രമാണിത്.
ഭൗതികസൗകര്യങ്ങൾ
ബിൽഡിംഗ് ടോയ്ലറ്റ് അടുക്കള കമ്പ്യൂട്ടർ ലാബ് എന്നിവ അടിസ്ഥാന സൗകര്യങ്ങൾ ആണ്. ബിൽഡിംഗ് 24 മീറ്റർ നീളവും ആറര മീറ്റർ വീതിയും ഉള്ള രണ്ട് കെട്ടിടങ്ങൾ അതിൽ 5 ക്ലാസ് മുറികൾ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. 5 ക്ലാസ് മുറികളിൽ മൂന്നെണ്ണം സ്മാർട്ട് ക്ലാസ് റൂം ആയിട്ടുണ്ട് നാല് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ അഞ്ച് ലാപ്ടോപ്പ് നാല് പ്രൊജക്ടർ നാല് പ്രൊജക്ടർ സ്ക്രീൻ എന്നിവ സ്കൂളിൽ ഉണ്ട്. ഡൈനിങ് ഹാൾ അടുക്കള,
അടുക്കള ഉപകാരണങ്ങൾ എന്നിവയും. ഭൗതിക സൗകര്യത്തിൽ ഉൾപ്പെടുന്നു. ആൺകുട്ടികൾക്ക് ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂമും പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂം ഉണ്ട് സ്റ്റാഫിനും മറ്റു ജീവനക്കാർക്കും ഉപയോഗിക്കാൻ പ്രത്യേകം ബാത്രൂം ഉണ്ട്. ഇടവേളകളിൽ കുട്ടികൾക്ക് കളിക്കാൻ പാർക്ക് രൂപീകരിച്ചിട്ടുണ്ട് വിവിധ കളി ഉപകരണങ്ങൾ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങൾ സ്കൂളിനെ ഭൗതികസൗകര്യങ്ങൾ ഇൽ ഉൾപ്പെടുന്നു.
മാനേജ് മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കുമരകം ഗവൺമെന്റ്. എസ് എൽ. ബി. എൽ പി. എസ്. അതോടൊപ്പം കുമരകം ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനം കൂടിയാണ് ഗവൺമെന്റ് എൽ പി എൽ പി എസ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ
സ്കൂളിലെ പി ടി എ ഭാരവാഹികൾ
അധ്യാപകർ
മുൻഅധ്യാപകർ
നിലവിലുള്ള പ്രധാന അധ്യാപകൻ
സുരേഷ് കുമാർ ബി
നിലവിലുള്ള അധ്യാപകർ
ഷിഹാബ് നെെന കെ സുജ മേരി പോൾ വിനീത കെ എസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി കൃഷി
- കലാ പരിശീലനം
- പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ
വഴികാട്ടി
{{#multimaps:9.585293 ,76.436378| width=600px | zoom=16 }}