പാമ്പാടി എൻഎം എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ പറച്ചാമുണ്ടി പ്രദേശത്ത് പാമ്പാടി എൻ.എം. എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നു . ഇംഗ്ലണ്ടിൽനിന്ന് സുവിശേഷ പ്രചരണാർത്ഥം കുമ്പനാട് സ്ഥിരതാമസമാക്കിയ എഡ്വിൻ ഹണ്ടർ നോയൽ 1907 ലാണ് പാമ്പാടിയിൽ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനത്തിന് അടിത്തറ പാകിയത് .
പാമ്പാടി എൻഎം എൽപിഎസ് | |
---|---|
വിലാസം | |
പാമ്പാടി പാമ്പാടി പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 0481 2501124 |
ഇമെയിൽ | nmlpspampady1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33524 (സമേതം) |
യുഡൈസ് കോഡ് | 32101100308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മാറിയാ മ്മ .കെ. ജോർജ് |
പ്രധാന അദ്ധ്യാപിക | മാറിയാ മ്മ .കെ. ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ഷിന്റു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത അജേഷ് |
അവസാനം തിരുത്തിയത് | |
10-02-2022 | 33524-hm |
ചരിത്രം
കോട്ടയം ജില്ലയിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ പറച്ചാമുണ്ടി പ്രദേശത്ത് പാമ്പാടി എൻ.എം. എൽ.പി. സ്‌കൂൾ സ്ഥിതി ചെയ്യുന്നു ഇംഗ്ലണ്ടിൽനിന്ന് സുവിശേഷ പ്രചരണാർത്ഥം കുമ്പനാട് സ്ഥിരതാമസമാക്കിയഎഡ്വിൻ ഹണ്ടർ നോയൽ 1907 ലാണ് പാമ്പാടിയിൽ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനത്തിന് അടിത്തറ പാകിയത് .തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഒരു ഓഫീസ് മുറി, സ്റ്റാഫ് റൂം, 4 ക്ലാസ്സ് മുറി , പാചകപ്പുര, ഭക്ഷണശാല , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര, പൊതുവായ ഒരു ടോയ്ലറ്റും ഉൾപ്പെടുന്നതാണ് ഭൗതിക സൗകര്യങ്ങൾ .
ലൈബ്രറി
സ്കൂളിന് വിപുലമായ ഒരു ലൈബ്രറി ഉണ്ട്. ഇതിൽ പാഠ്യപാഠ്യേതരമായ ധാരാളം പുസ്തകങ്ങളുണ്ട്. ഓരോ ആഴ്ചയും ലൈബ്രറി പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു വായന കുറിപ്പ് തയ്യാറാക്കി അസംബ്ലിയിൽ വായിക്കുന്നു . പാഠ്യ സംബന്ധമായ പുസ്തകങ്ങൾ അധ്യാപകർ ക്ലാസുകളിൽ ഉപയോഗിക്കുന്നു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. ഓരോ ക്ലാസിനും വായനക്ക് അനുയോജ്യമായ രീതിയിൽ വായനമുറി ക്രമപ്പെടുത്തിട്ടുണ്ട്. ഒഴിവുസമയം കുട്ടികൾ വായന മുറിയിൽ പത്രം , മാസികകൾ എന്നിവ വായിക്കുന്നു
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് വിപുലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട് അവിടെ ജൈവ വൈവിധ്യ പാർക്ക് ഉണ്ടാക്കിയിട്ടുണ്ട് .
സയൻസ് ലാബ്
കുട്ടികൾക്ക് പരീക്ഷണങ്ങൾ ചെയ്യുന്നതിനും പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി വിവിധ തരം അളവ് പാത്രങ്ങൾ , ത്രാസ്, മുച്ചട്ടി അരിപ്പ , ക്ലോക്ക് , അബക്കാസ്, ജ്യാമിതീയ രൂപങ്ങൾ , കളിനോട്ടുകൾ , അരവിന്ദ ഗുപ്ത സ്രിപ്, സ്ഥാനവില നിർണയ പ്രവർത്തന കാർഡുകൾ, സംഖ്യാ കൂട്ടങ്ങൾ , മുത്തുകൾ , വിവിധ തരം മാപ്പുകൾ, ചിത്രങ്ങൾ, തുടങ്ങിവ ലാബിൽ ഉണ്ട്
ഐടി ലാബ്
എം എൽ എ ഫണ്ടിൽ നിന്ന് ലഭിച്ച3 കമ്പ്യൂട്ടറിൽ ഇപ്പൊ നിലവിൽ 2 കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുന്നുണ്ട് . ബി എസ് എൻ എൽ. വൈ ഫൈ കണക്ഷനും ഉണ്ട് .കൂടാതെ സ്മാർട്ട് ക്ലാസ് റൂമിൻ്റെ ഭാഗമായി ഒരു ലാപ്ടോപ്പും ഒരു പ്രൊജക്റും ഉണ്ട്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ശ്രീമതി . അന്നമ്മ ചെറിയാൻ ടീച്ചറുടെ ചുമതലയിൽ ഒരു മണിക്കൂർ ഇതിനുവേണ്ടി മാറ്റിവയ്ക്കുന്നത് . കുട്ടികളുടെ സർവ്വ കല മുഖ്യമായ വളർച്ചയ്ക്കാവശ്യമായ കലാസാഹിത്യ പ്രവർത്തങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദി യിലൂടെ നടത്തി വരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപിക ശ്രീമതി ലെബി യുടെ മേൽനോട്ടത്തിൽ 18കുട്ടികൾ അടങ്ങുന്ന ക്ലബ്ബ് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.. ശാസ്ത്ര സംബന്ധമായ ചർച്ചകളും പരീക്ഷണങ്ങളും ,നിരീക്ഷണങ്ങളും നടതുന്നതോടൊപ്പം ശാസ്ത്ര ദിനാചരണങ്ങൾ അതിൻ്റെ പ്രാധാന്യത്തോടു കൂടി തന്നെ നടത്തുന്നു
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി ലെബിയുടെ നേതൃത്വത്തിൽ ഇതിൽ 22 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു ഗണിതശാസ്ത്രജ്ഞന്മാരുടെ കുറിപ്പുകൾ അവതരിപ്പിക്കുകയും ഗണിത ശാസ്ത്ര ക്വിസ്സ് മത്സരങ്ങളും പസിലുകളും നടത്താറുണ്ട്
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപിക ശ്രീമതി ടീച്ചറുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ് മികച്ചരീതിയിൽ നടത്തിവരുന്നുപ്രത്യേക ദിനങ്ങളായ സ്വാതന്ത്ര്യ ദിനം മനുഷ്യാവകാശ ദിനം ഹിരോഷിമാ ദിനംറിപ്പബ്ലിക് ദിനം ആഘോഷിക്കുകയും ചെയ്യുന്നു.ഈ ദിനങ്ങളെല്ലാം കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തുന്നു മറ്റു പ്രവർത്തനങ്ങൾ നടത്തി വരുന്നു
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ മറിയാമ്മ കെ ജി ജോർജ് മേൽനോട്ടത്തിൽ 20 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നു . പരിസ്ഥിതി ദിനങ്ങൾ വൃക്ഷത്തൈകൾ നടുന്നു , ഔഷധസസ്യങ്ങൾ പരിപാലിക്കൽ, പൂന്തോട്ട നിർമ്മാണം, ജൈവവൈവിധ്യ പാർക്ക് , മത്സ്യകൃഷി, കുട്ടികളും അധ്യാപകരും ഒത്തുചേർന്നു ചെയ്തു വരുന്നു .
സ്മാർട്ട് എനർജി പ്രോഗ്രാം
സ്മാർട്ട് എനർജി പ്രോഗ്രാമിൽ കുട്ടികൾ സജീവമായി പങ്കാളിത്തം വഹിക്കുന്നു .കലാപരമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു .
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- മറിയാമ്മ കെ ജോർജ്ജ് (ഹെഡ്മിസ്ട്രസ്സ് )
- അന്നമ്മ ചെറിയാൻ സീനിയർ അസിസ്റ്റൻ്റ്
- ലെബി സാം
- ഷീന മേരി ജോൺ
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2016-17->ശ്രീ. വി എം ജോൺ
2011-16->ശ്രീമതി. ഏലിയാമ്മ ജോൺ
- 2009-11 ->ശ്രീമതി.ഏലിയാമ്മ ജോസഫ് സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.സി. യോഹന്നാൻ റമ്പാൻ (മദ്യനിരോധന പ്രസ്ഥാന നേതാവ് )
- പ്രൊഫ. എബ്രഹാം പാമ്പാടി ( സാഹിത്യകാരൻ )
- പീറ്റർ പാമ്പാടി ( നാടക രചയിതാവ് നടൻ)
- അഡ്വ. സണ്ണി പാമ്പാടി
വഴികാട്ടി
{{#multimaps:9.574055,76.641108|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|