ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി

21:42, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 1914ൽ ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ജർമ്മൻ മിഷനറിമാർ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.എൽ.പി.സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .

ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി

ബി.ഇ.എം.എൽ.പി സ്കൂൾ , പരപ്പനങ്ങാടി
,
പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0494 2413033
ഇമെയിൽbemlpspgdi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19422 (സമേതം)
യുഡൈസ് കോഡ്32051200110
വിക്കിഡാറ്റQ78758128
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ240
പെൺകുട്ടികൾ216
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീത്ത് കുമാർ എ.ഡി.
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ . കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിജിനി പി
അവസാനം തിരുത്തിയത്
09-02-202219422


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.

1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.1910 ആയപ്പോഴേക്കും ഈ വിദ്യാലയം ബിജിഎം (ബാസൽ ജർമ്മൻ മിഷൻ) എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. സ്ഥാപനത്തിന്റെ വികസനത്തിൽ പ്രദേശവാസികൾ സജീവമായി ഇടപെട്ടു.1914 ൽ എൽ പി,ഹൈസ്കൂൾ എന്നീ വിഭാഗിക്കുകയും ചെയ്തു .പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് ജാതി മതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അവർ ഈ വിദ്യാലയം സ്ഥാപിച്ചത് . ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഈ വിദ്യാലയം. ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ പ്രാവർത്തികമാവുകയായിരുന്നു.ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതിയായിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.ഇപ്പോൾ, ഈ വിദ്യാലയം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ (മലബാർ, വയനാട്) നിയന്ത്രണത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

       വിദ്യാലയത്തിന്റെ കിഴക്കുവശത്ത് റെയിൽവേ സ്റ്റേഷനും പടിഞ്ഞാറുവശത്ത് സ്റ്റേറ്റ് ഹൈവേയും ഉള്ള രീതിയിൽ നഗരത്തിന്റെ പരമപ്രധാനമായ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത്
      ആദ്യകാലത്ത് 8 ക്ലാസ് മുറികളോടുകൂടി അരച്ചു മരിനാൽ ചുറ്റപ്പെട്ട ഒരു വിദ്യാലയമായിരുന്നു തുടർന്ന് 1989- 1990 കാലഘട്ടങ്ങളിൽ പുതിയ രീതിയിലുള്ള രണ്ട് ക്ലാസ് മുറികൾ അധികമായി എടുത്തു..



.

പാഠ്യേതര പ്രവർത്തനങ്ങൾ

I. സ്കൂൾ പച്ചക്കറി തോട്ടം 2. അമ്മമാർക്ക് ലൈബ്രറി 3. കുട്ടി പോലീസ്

മാനേജ്മെന്റ്

സി.എസ്.ഐ മലബാർ & വയനാട് കോഓപറേറ്റ് മാനേജ്മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1. തങ്കമണി 2. ലിൻറ്റ ജാസ്മിൻ 3. ലളിതാ ബായ് 4. റീറ്റ ഗ്ലാഡീസ് 5. ബിയാട്രീസ് കരോളിൻ 6.എമിലി സദാനന്ദൻ 7. മോഹൻദാസ് ജോൺ 8. പീറ്റർ ദേവദാസ് 9 . ശൂലപാണി 10. ലിസ റെനീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

Clubs

I. കുട്ടിപോലീസ് 2 .ആരോഗ്യ ശുചിത്വം

വഴികാട്ടി

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം

|} |} {{#multimaps: 11.04609187, 75.8602332 | width=800px | zoom=16 }}